DweepDiary.com | ABOUT US | Friday, 29 March 2024

പുതുക്കിയ പാഠ്യപദ്ധതി പ്രകാരം ടൈടേബിളും പുതുക്കിയോ?

In job and education BY Admin On 11 August 2015
ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് പിന്‍തുടരുന്ന കേരളത്തിലെ സ്കൂള് വിദ്യാഭ്യാസ പാഠ്യ പദ്ധതി കാലോചിതമായി പരിഷ്ക്കരിച്ചിരിക്കുകയാണ്. പാഠ്യപദ്ധതി വിനിമയം ഫലപ്രദമാകുന്നതിന് സ്കൂള്‍ പാഠ്യക്രമവും പരിഷ്ക്കരിക്കേണ്ടതായി വരുന്നു. നിലവിലെ വ്യവസ്തകള്‍ ഉള്‍ക്കൊണ്ട്കൊണ്ടുള്ള പരിഷ്ക്കരണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് സ്കൂളുകള്‍ക്കുള്ള ടൈംടേബിള്‍ നിര്‍ണ്ണയിക്കുന്നതിന് SCERT തയ്യാറാക്കിയ പ്രോപോസല്‍ 44-ാമത് കേരളസംസ്ഥാന സ്കൂള്‍ കരിക്കുലം കമ്മിറ്റി അംഗീകരിച്ചിരിക്കുന്നു. ഇത് പ്രകാരം 2015-16 അദ്ധ്യയനവര്‍ഷം മുതല്‍ കേരള സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച സിലബസ് നടപ്പിലാക്കുന്ന സ്കൂളുകളില്‍ പരിഷ്ക്കരിച്ച പാഠ്യക്രമം (സ്കൂള്‍ ടൈംടേബിള്‍) നടപ്പിലാക്കേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു.
ടൈടേബിള്‍ ലിങ്ക് ലഭിക്കാന്‍ http://www.scert.kerala.gov.in/ സന്ദര്‍ശിക്കുക (ഈ ലിങ്കില്‍ നിന്നും എട്ടാം ക്ലാസ്സിന്റെ മോഡല്‍ ചോദ്യങ്ങളും ലഭിക്കും)

SHARE YOUR FEEDBACK

RECENT IN THIS CATEGORY