DweepDiary.com | ABOUT US | Saturday, 20 April 2024

CTET 2015 (September) അപേക്ഷ ക്ഷണിച്ചു. Last Date: 19/08/2015

In job and education BY Admin On 28 July 2015
ലക്ഷദ്വീപിലെ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്കൂളുകളില്‍ പ്രൈമറി സ്കൂള്‍ ടീച്ചറാവാനുള്ള അടിസ്ഥാന യോഗ്യത പരീക്ഷയായ കേന്ദ്ര അധ്യാപക യോഗ്യത പരീക്ഷ സെപ്റ്റംബര്‍ 2015നു സി‌ബി‌എസ്‌ഇ അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം (RTE Act 23, Sub section (1)) ദേശീയ അധ്യാപക വിദ്യാഭ്യാസ കൌണ്‍സിലാണ് (NCTE) ഇന്ത്യ ഒട്ടാകെ ഒരു പൊതു യോഗ്യത പരീക്ഷ നിശ്ചയിച്ചത്. ആദ്യ സി‌ടി‌ഇ‌ടി പരീക്ഷ 2011ലാണ് നടന്നത്. ലക്ഷദ്വീപിലെ കവരത്തിയും കേരളത്തിലെ എര്‍ണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളും പരീക്ഷാ കേന്ദ്രങ്ങളാണ്. മറ്റു വിവരങ്ങള്‍ താഴെ:-

1. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി: 30/07/2015 to 19/08/2015
2. ഫീ അടയ്ക്കാനുള്ള അവസാന തിയതി: 20/08/2015 (3.30 pm)
4. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അപേക്ഷയുടെ നിജസ്ഥിതി പരിശോധിക്കാനും തിരുത്താനുമുള്ള തീയതി: 21/08/2015 മുതല്‍ 25/08/2015 വരെ
5. ഹാള്‍ടിക്കറ്റ്/ അഡ്മിറ്റ് കാര്‍ഡ് ഡൌണ്‍ലോഡ് ചെയ്യാനുള്ള തിയതി: 04/09/2015 മുതല്‍
6. സി‌ടി‌ഇ‌ടി പേപ്പര്‍ 2 (Std 6-8) പരീക്ഷ: 20/09/2015 രാവിലെ 9.30 മുതല്‍ 12 വരെ (രണ്ടര മണിക്കൂര്‍)
7. സി‌ടി‌ഇ‌ടി പേപ്പര്‍ 1 (Std 1-5) പരീക്ഷ: 20/09/2015 ഉച്ചക്ക് 2 മുതല്‍ 4.30 വരെ (രണ്ടര മണിക്കൂര്‍)

8.

9. വിശദ വിജ്ഞാപനം കാണാന്‍ ക്ലിക്ക് ചെയ്യുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY