DweepDiary.com | ABOUT US | Friday, 19 April 2024

നിങ്ങള്‍ ഇഷ്ടപ്പെട്ട പ്ലസ്ടു കോഴ്സുകള്‍ ലഭിക്കാത്തവര്‍ക്കായി..

In job and education BY Admin On 04 July 2015
ഇപ്പോള്‍ പ്ലസ്ടൂ വിനു ശേഷമുള്ള ഉപരിപഠനത്തിനുള്ള കോഴ്സുകള്‍ക്കുള്ള ഓണ്‍ലൈന്‍ അലൗട്ട്മെന്റ് നടന്നുകൊണ്ടിരിക്കുകയാണല്ലോ. ദ്വീപില്‍ ആദ്യമായി നടപ്പിലാക്കിയ ഈ ഓണ്‍ലൈന്‍ കൗണ്‍സലിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ പല വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ ഉദ്ദേശിച്ച കോഴ്സുകള്‍ ലഭിക്കാതെ പോയി.
കേരളത്തും പുറത്തുമുള്ള ഇത്തരം പ്രോഫഷനല്‍/ പാരാമെഡിക്കല്‍/ ഡിഗ്രി കോഴ്സുകള്‍ എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി സ്ഥാപനങ്ങളില്‍ റിസര്‍വ് ചെയ്തിട്ടുണ്ട്. അവ കണ്ടെത്തുന്നതിനായി മലബാര്‍ ദ്വീപ് വെല്‍ഫയര്‍ ബോര്‍ഡും ദ്വീപ്ഡയറിയും സംയുക്തമായി ശ്രമിക്കുകയാണ്.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ പേര്, ദ്വീപ് , മെറിറ്റ് റാങ്ക്, ബന്ധപ്പെടേണ്ട നമ്പര്‍,ചെയ്യാന്‍ ഉദ്ദേശിക്കുന്ന കോഴ്സ് (പ്രോഫഷനല്‍/ പാരാമെഡിക്കല്‍/ ഡിഗ്രി), പ്ലസ്ടു പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് (ശതമാനം), കേരളത്തിനകത്തോ പുറത്തോ താല്പര്യം തുടങ്ങിയ വിവരങ്ങള്‍ dweepdiary@gmail.com എന്ന വിലാസത്തില്‍ ഉടന്‍‌ അയക്കുക. തുടര്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY