DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപ് പരിസ്ഥിതി-വനം വകുപ്പില്‍ 20 ഒഴിവുകള്‍:

In job and education BY Admin On 26 June 2015
കവരത്തി: ലക്ഷദ്വീപ് വനം - പരിസ്ഥിതി വകുപ്പ് 20 ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാരത്തോണ്‍ നിയമനം നടത്തുന്നു. കഴിവുള്ളവരെ ഒന്നിലധികം വര്‍ഷത്തിലേക്ക് ഇന്‍ഗ്രിമെന്‍റോട് കൂടി നിലനിര്‍ത്തുന്ന രൂപത്തിലാണ് നിയമന വ്യവസ്ഥകള്‍. മുഴുവന്‍ ഒഴിവുകളും തദ്ദേശീയര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. മറ്റു വിവരങ്ങള്‍ താഴെ:-

(I) Office Assistant cum Typist:
1. ഒഴിവുകള്‍: 08 (കരാര്‍ നിയമനം)
2. യോഗ്യതകള്‍:
(i) SSLC
(ii) സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍/ ടൈപ്പ് റൈറ്റിങ്ങ് സര്‍ട്ടിഫിക്കറ്റ്. കുറഞ്ഞത് മിനിറ്റില്‍ 30 വാക്കുകള്‍ ടൈപ്പ് ചെയ്യാനുള്ള കഴിവ്
(iii) കേന്ദ്ര-ലക്ഷദ്വീപ് ഭരണകൂട ഓഫീസുകളില്‍ നേടിയ രണ്ടു വര്‍ഷത്തെ അനുഭവ സമ്പത്ത്.
(iv) വയ്സ്: 25-50

അഭികാമ്യ യോഗ്യത:
(i) കേന്ദ്ര-ലക്ഷദ്വീപ് ഭരണകൂട ഓഫീസുകളില്‍ നേടിയ 5 വര്‍ഷത്തെ അനുഭവ സമ്പത്ത്.
(ii) സ്റ്റെനോഗ്രാഫി യോഗ്യത പാസ്.
3. വേതനം: മാസം 10000. ഒന്നിലധികം വര്‍ഷം തുടരുകയാണെങ്കില്‍, ഓരോ വര്‍ഷവും 3% ഇന്‍ഗ്രിമെന്‍റ് നല്‍കും.

4. തെരെഞ്ഞെടുപ്പ് രീതി:
(i) ടൈപ്പ് റൈറ്റിങ്ങ് പരിശോധന വിജയിക്കുന്ന 24 പേരെ അഭിമുഖത്തിന് ക്ഷണിക്കും.
(ii) ആകെ 100 മാര്‍ക്കില്‍ (40% മാര്‍ക്ക് എസ്‌എസ്‌എല്‍‌സി'ക്ക് + 20% മാര്‍ക്ക് അനുഭവ സമ്പത്ത് + 5% മാര്‍ക്ക് സ്സ്റ്റെനോഗ്രാഫി + 25% മാര്‍ക്ക് ടൈപ്പ് റൈറ്റിങ്ങ് + 10% മാര്‍ക്ക് അഭിമുഖത്തിന്).

(II) Chowkidaar:
1. ഒഴിവുകള്‍: 10 (കരാര്‍ നിയമനം)

2. യോഗ്യതകള്‍:
(i) SSLC
(ii) ഓഫീസ് ജോലിയിലുള്ള അനുഭവം.
(iii) വയസ്: 18-30

3. വേതനം: മാസം 9000. ഒന്നിലധികം വര്‍ഷം തുടരുകയാണെങ്കില്‍, ഓരോ വര്‍ഷവും 3% ഇന്‍ഗ്രിമെന്‍റ് നല്‍കും.

4. തെരെഞ്ഞെടുപ്പ് രീതി:
(i) ആകെ 100 മാര്‍ക്കില്‍ (70% മാര്‍ക്ക് എസ്‌എസ്‌എല്‍‌സി'ക്ക് + 20% മാര്‍ക്ക് അനുഭവ സമ്പത്ത് + 10% മാര്‍ക്ക് അഭിമുഖത്തിന്).

(III) Stenographer:
1. ഒഴിവുകള്‍: 01 (കരാര്‍ നിയമനം)

2. യോഗ്യതകള്‍:
(i) SSLC
(ii) മിനിറ്റില്‍ 80 വാക്ക് ശേഷിയുള്ള സ്റ്റെനോഗ്രാഫി വിജയം
(iii) വയസ്: 18-30

3. വേതനം: മാസം 10000. ഒന്നിലധികം വര്‍ഷം തുടരുകയാണെങ്കില്‍, ഓരോ വര്‍ഷവും 3% ഇന്‍ഗ്രിമെന്‍റ് നല്‍കും.

4. തെരെഞ്ഞെടുപ്പ് രീതി:
(i) സെനോഗ്രാഫി പരിശോധന വിജയിക്കുന്ന 8 പേരെ അഭിമുഖത്തിന് ക്ഷണിക്കും.
(ii) ആകെ 100 മാര്‍ക്കില്‍ (50% മാര്‍ക്ക് എസ്‌എസ്‌എല്‍‌സി'ക്ക് + 40% മാര്‍ക്ക് സ്സ്റ്റെനോഗ്രാഫി + 10% മാര്‍ക്ക് അഭിമുഖത്തിന്).

(IV) Driver:
1. ഒഴിവുകള്‍: 01 (കരാര്‍ നിയമനം)

2. യോഗ്യതകള്‍:
(i) SSLC
(ii) Four Wheeler Pucca License
(iii) വയസ്: 18-30

3. വേതനം: മാസം 10000. ഒന്നിലധികം വര്‍ഷം തുടരുകയാണെങ്കില്‍, ഓരോ വര്‍ഷവും 3% ഇന്‍ഗ്രിമെന്‍റ് നല്‍കും.

4. തെരെഞ്ഞെടുപ്പ് രീതി:
(i) ഡ്രൈവിങ്ങ് ടെസ്റ്റ്.
(ii) ആകെ 100 മാര്‍ക്കില്‍ (75% മാര്‍ക്ക് എസ്‌എസ്‌എല്‍‌സി'ക്ക് + 15% അനുഭവ സമ്പത്ത് + 10% മാര്‍ക്ക് അഭിമുഖത്തിന്).

**************
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 20/07/2015

അപേക്ഷ അയക്കേണ്ട വിലാസം:
The Director,
Department of Environment & Forest,
U.T. of Lakshadweep,
Kavaratti
682 555

SHARE YOUR FEEDBACK

RECENT IN THIS CATEGORY