DweepDiary.com | ABOUT US | Saturday, 20 April 2024

ലക്ഷദ്വീപ് അട്മിനിസ്ട്രെഷനിലെ താല്‍കാലിക ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചു

In job and education BY Admin On 29 October 2014
കവരത്തി: താല്‍കാലിക അധ്യാപകരടക്കം ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കീഴിലുള്ള വിവിധ താല്‍കാലിക ജീവനക്കാരുടെ മാസ വേതനത്തിന് കനത്ത വര്‍ദ്ധനവ്. വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക വിജ്ഞാനം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ ഒമ്പത് വിഭാഗങ്ങളായി തിരിച്ചാണ് വേതനം വര്‍ദ്ധിപ്പിച്ചത്. ലക്ഷദ്വീപ് എംപി മുഹമ്മദ്‌ ഫൈസല്‍ വിവിധ വകുപ്പ് തലവന്മാര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ വേതന വര്‍ദ്ധനവിന്റെ കാര്യം ഉന്നയിക്കുകയും തുടര്‍ന്ന്‍ ഇവ അംഗീകരിക്കുകയുമായിരുന്നു. തുടര്‍ന്ന്‍ ലക്ഷദ്വീപ് അട്മിനിസ്ട്രെഷന്റെ ധനകാര്യ വിഭാഗത്തിന് വേണ്ടി ശ്രീ മോഹന്‍ദാസ്‌ ഒപ്പ് വെച്ച് ഉത്തരവിറക്കുകയായിരുന്നു. അവസാനത്തെ അഞ്ചു വിഭാഗങ്ങള്‍ അധ്യാപക വിഭാഗങ്ങലാണ്.

വേതന വര്‍ദ്ധനവ് ഇങ്ങനെ:-
(കാറ്റഗറി I)- SSLCയും അതിന് താഴെ യോഗ്യതയുള്ളവര്‍ക്കും (MSE, Group D, Cook, Dhobi, Watchman) : മാസം 9000/-

(കാറ്റഗറി II)- SSLC/ +2 + ITI അല്ലെങ്കില്‍ + ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ (Special skilled jobs like Stenography, Driver, Data Entry, Electrician, Typist, Chairman): 10000/-

(കാറ്റഗറി III)- ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം/ ഡിപ്ലോമ ഒപ്പം ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് കോഴ്സ് (Computer Assistant, Data Entry Operator/ Office Assistant, Clerical Assistant): 12000/-

(കാറ്റഗറി IV)- പ്രത്യേക ബിരുദം അല്ലെങ്കില്‍ പ്രത്യേക ബിരുദവും ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് കോഴ്സും (Environmental Assistant, Lab Assistant, Statistical Assistant, Translator, Accounts Clerk): 15000/-

(കാറ്റഗറി V)- ബിരുദാനന്തര ബിരുദം/ ഏതെങ്കിലും പ്രൊഫഷണല്‍ ബിരുദം ഒപ്പം ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം/ ഏതെങ്കിലും പ്രൊഫഷണല്‍ ബിരുദവും മാത്രം (Project Assistant, Junior Research Fellow, Legal Assistant): 18000/-

(കാറ്റഗറി VI)- Post Graduate Teacher (PGT) (ബിരുദാനന്തര ബിരുദം, B.Ed, Others, As per NCTE Norms): 21000/-

(കാറ്റഗറി VII)- Trained Graduate Teacher (TGT) (ബിരുദം, B.Ed, Others, As per NCTE Norms): 19000/-

(കാറ്റഗറി VIII)- Primary School Teacher (PST) (TTC/ D.Ed/TCH/JBT/ ബിരുദം/B.Ed, As per NCTE Norms): 18000/-

(കാറ്റഗറി VIII)- Drawing Teacher/ Music Teacher/ Coir Craft/ Needle Craft/ PET) (As per the latest norms various authorities) : 15000/-

SHARE YOUR FEEDBACK

RECENT IN THIS CATEGORY