DweepDiary.com | ABOUT US | Saturday, 20 April 2024

ലക്ഷദ്വീപ് തുറമുഖ വകുപ്പ് മറൈന്‍ എഞ്ചിനീയറിങ്ങ് ട്രൈനിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

In job and education BY Admin On 21 September 2014
ലക്ഷദ്വീപ് തുറമുഖ വകുപ്പ് ഒരു വര്‍ഷത്തെ മറൈന്‍ എഞ്ചിനീയറിങ്ങ് ട്രൈനിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിന്‍ പോര്‍ട്ട് യാര്‍ഡാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. ലക്ഷദ്വീപ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സംവരണ സീറ്റുകളിലേക്കാണ് അഡ്മിഷന്‍ നല്‍കുക. ഡൈറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങ് ആണ് കോഴ്സിന് അംഗീകാരം നല്‍കുന്നത്.

താഴെപ്പറയുന്ന യോഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത്:
1. കുറഞ്ഞത് 50% മാര്‍ക്കുള്ള മെകാനിക്കല്‍ എഞ്ചിനീയറിങ്ങ് അല്ലെങ്കില്‍ നേവല്‍ ആര്‍കിടെക്ക്ചര്‍ ബിരുദം.
2. പത്താം ക്ലാസിലോ അല്ലെങ്കില്‍ +2 വിലോ ഇംഗ്ലീഷിന് കുറഞ്ഞത് 50% മാര്‍ക്കുണ്ടാവണം.
3. 2015 ജനുവരി 1നു 28 വയസ് കവിയരുത്.
4. കടല്‍ നാവികര്‍ക്ക് ബാധകമായ STCW9S/MS Medical Rules 2000 പ്രകാരം കടല്‍ യാത്ര നടത്താനുള്ള ശാരീരിക ക്ഷമതയുണ്ടാകണം.
കോഴ്സ് ഫീ, ഹോസ്റ്റല്‍ ചെലവുകള്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വഹിക്കുന്നതായിരിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2014 സെപ്റ്റംബര്‍ 30 നുള്ളില്‍ താഴെ പറയുന്ന വിലാസത്തില്‍ അപേക്ഷിക്കുക.
The Director
Department of Port, Shipping & Aviation
Coral Bhavan
U.T. of Lakshadweeo
Kavaratti 682 555

അപേക്ഷയോടൊപ്പം വെക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍:-

SHARE YOUR FEEDBACK

RECENT IN THIS CATEGORY