ലക്ഷദ്വീപ് സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു
വൻകരയിൽ പഠിക്കുന്ന കുട്ടികളുടെ സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള വിജ്ഞാപനം ഇറക്കി ലക്ഷദ്വീപി വിദ്യാഭ്യാസ വകുപ്പ്. 2020- 21 അധ്യായന വർഷം മുതൽ ദേശീയ സ്കോളർഷിപ്പ് പോർട്ടൽ വഴിയാണ് സ്കോളർഷിപ്പിനുള്ള അപേക്ഷകൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച് വരുന്നത്. ഇതിൻറെ തുടർച്ചയെന്നോണം ഈ വർഷവും ദേശീയ സ്കോളർഷിപ്പ് പോർട്ടൽ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. നിലവിൽ പഠനം തുടർന്നുകൊണ്ടിരിക്കുന്ന വർക്കും (Renewal) പുതിയ അഡ്മിഷൻ എടുത്ത് വിദ്യാർത്ഥികൾക്കും (Fresh) ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. വിജ്ഞാപനത്തിന്റെ പകർപ്പ് ലക്ഷദ്വീപ് ഔദ്യോഗിക വെബ്സൈറ്റിൽ ( https://lakshadweep.gov.in/notice/national-scholarship-portal-nsp/) ലഭ്യമാണ്.
സെപ്റ്റംബർ 20 മുതൽ നവംബർ 15 വരെയുള്ള ദിവസങ്ങളിൽ ഓൺലൈൻ മുഖാന്തിരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുന്നതിന്റെ മുൻകരുതലന്നോണം വിദ്യാർഥികൾ അവരുടെ ആധാറുകൾ ഔദ്യോഗിക സർട്ടിഫിക്കറ്റുകളും ആയി ഒത്തു നോക്കേണ്ടതും മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ ആധാർ അപ്ഡേഷൻ നടത്തേണ്ടതുമാണ്. വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഓൺലൈനിൽ അപേക്ഷാപ്രക്രിയകൾ പൂർത്തീകരിച്ച ശേഷം ലഭിക്കുന്ന കൺഫർമേഷൻ പേജ്, സ്ഥാപന അധികാരിയുടെ ഒപ്പോടുകൂടി സർക്കുലറിൽ പറഞ്ഞിരിക്കുന്ന ഡോക്യുമെന്റ്സുകൾ അടക്കം വിദ്യാഭ്യാസ വകുപ്പിലെ സ്കോളർഷിപ്പ് സെല്ലിൽ എത്തിക്കേണ്ടതാണ്. സ്കോളർഷിപ്പ് സെല്ലിൽ നിശ്ചിത സമയത്തിനുള്ളിൽ എത്താത്ത അപേക്ഷകരുടെ അപേക്ഷകൾ പരിഗണിക്കുന്നതല്ല എന്ന് സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കുന്നതിന് ദേശീയ സ്കോളർഷിപ്പ് പോർട്ടലിൽ സന്ദർശിക്കാവുന്നതാണ്. സമയബന്ധിതമായി കാര്യങ്ങൾ പൂർത്തീകരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ സ്കോളർഷിപ്പ് സെല്ലിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണ്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപ് സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു
- മലപ്പുറം ഗവൺമെൻ്റ് കോളേജിൽ സീറ്റ് ഒഴിവ്
- എം ജി സർവകലാശാലയിൽ നിന്ന് ആറാം റാങ്ക് നേടി സൂറത്തുന്നിസ
- നാഷണൽ യൂത്ത് കൺവെൻഷനിൽ 'സ്റ്റുഡൻ്റ് ഓഫ് ദി ഇയർ' പുരസ്കാരം നേടി ഇഹ്സാൻ മാടപ്പള്ളി
- സിജി സൺറൈസ് ഫെലോഷിപ്പ് മൂന്നാം ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു; ലക്ഷദ്വീപിൽ നിന്നുമുള്ള അപേക്ഷകർക്കും മുൻഗണന