DweepDiary.com | ABOUT US | Saturday, 14 September 2024

നാഷണൽ യൂത്ത് കൺവെൻഷനിൽ 'സ്റ്റുഡൻ്റ് ഓഫ് ദി ഇയർ' പുരസ്കാരം നേടി ഇഹ്സാൻ മാടപ്പള്ളി

In job and education BY Web desk On 26 August 2024
വാരണാസി: ബനാറസ് ഹിന്ദു സർവകലാശാലയിൽ നടന്ന എട്ടാമത് നാഷണൽ യൂത്ത് കൺവെൻഷനിൽ 'സ്റ്റുഡൻ്റ് ഓഫ് ദി ഇയർ' പുരസ്കാരം നേടി അമിനി ദ്വീപ് സ്വദേശി ഇഹ്സാൻ മാടപ്പള്ളി. ഉത്തർപ്രദേശ് കൃഷി മന്ത്രി സൂര്യ പ്രതാപ് ഷാഹിയിൽ നിന്ന് ഇഹ്സാൻ പുരസ്കാരം ഏറ്റുവാങ്ങി. 2022 വർഷത്തെ വെസ്റ്റ് സോൺ കാറ്റഗറിയിലാണ് സ്റ്റുഡൻ്റ് ഓഫ് ദി ഇയർ പുരസ്കാരം ഇഹ്സാന് ലഭിച്ചത്. ആൾ ഇന്ത്യ അഗ്രികൾച്ചറൽ സ്റ്റുഡൻസ് അസോസിയേഷനിലെ പ്രവർത്തനങ്ങളും അക്കാദമിക മികവും പരിഗണിച്ചാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
മുംബൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എജുക്കേഷനിൽ (ICAR) ഗവേഷക വിദ്യാർഥിയാണ് ഇഹ്സാൻ മാടപ്പള്ളി. ഫിഷ് പ്രോസസിംഗ് ടെക്നോളജി എന്ന വിഷയത്തിലാണ് പി എച്ച് ഡി ചെയ്യുന്നത്. അമിനി ദ്വീപിൽ മാടപ്പള്ളി സാറോമ്മാബിയുടേയും മരക്കാനക്കൽ യൂസഫലിയുടേയും മകനാണ് ഇഹ്സാൻ.
ഓൾ ഇന്ത്യ അഗ്രികൾച്ചറൽ സ്റ്റുഡൻ്റ്‌സ് അസോസിയേഷൻ (AIASA), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR), ബനാറസ് ഹിന്ദു സർവകലാശാല എന്നിവയുടെ സഹകരണത്തോടെ കൺവെൻഷൻ സംഘടിപ്പിച്ചത്. യുപി കൃഷി മന്ത്രി സൂര്യ പ്രതാപ് ഷാഹി, ഡിഡിജി, ഐസിഎആർ ന്യൂഡൽഹി ആർസി അഗർവാൾ, ചെയർമാൻ ധനുക അഗ്രിടെക് ആർജി അഗർവാൾ എന്നിവരുൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY