DweepDiary.com | ABOUT US | Wednesday, 06 November 2024

സിജി സൺറൈസ് ഫെലോഷിപ്പ് മൂന്നാം ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു; ലക്ഷദ്വീപിൽ നിന്നുമുള്ള അപേക്ഷകർക്കും മുൻഗണന

In job and education BY Web desk On 01 August 2024
കോഴിക്കോട്: 2025 ൽ നടക്കുന്ന SSC CGL പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഒരുക്കുന്ന സൺറൈസ് ഫെല്ലോഷിപ്പിന്റെ മൂന്നാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ ഉദ്യോഗാർഥികൾക്ക് 64000/- രൂപ വരെ ഫെല്ലോഷിപ്പ് നേടാൻ അവസരം. സിജി നടത്തുന്ന പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 20 ഉദ്യോഗാർഥികൾക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുക.
SC, ST, OBC, വിഭാഗത്തിൽപ്പെട്ടവർക്കും ലക്ഷദ്വീപിൽ നിന്നുമുള്ള അപേക്ഷകർക്കും മുൻഗണന ഉണ്ടായിരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 10 ആഗസ്റ്റ് 2024 ആണ്. പ്രിലിമിനറി പരീക്ഷ 25 ആഗസ്റ്റ് 2024 രാവിലെ 10 മണിക്ക് ഓൺലൈൻ സംവിധാനം വഴിയായിരിക്കും നടത്തുക. പ്രിലിമിനറി പരീക്ഷയിൽ പങ്കെടുക്കുന്നതിനായി താഴെ നൽകിയ ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കുക: https://bps.cigi.org/event/cigi-sunrise-fellowship-batch-3-86/register
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8086663004,8086664008

SHARE YOUR FEEDBACK

RECENT IN THIS CATEGORY