DweepDiary.com | ABOUT US | Saturday, 14 September 2024

KILO2 talks 1.0; ലക്ഷദ്വീപ് കാതോര്‍ക്കുന്ന ശബ്ദമാകാന്‍ കിൽത്താൻ സ്കൂളിൻ്റെ റേഡിയോ

In job and education BY Web desk On 29 July 2024
കിൽത്താൻ: ഗവർമെൻ്റ് സീനിയർ സെക്കൻഡറി സ്കൂൾ കിൽത്താനിലെ വിദ്യാർത്ഥികൾ സ്കൂൾ റേഡിയോക്ക് തുടക്കം കുറിച്ചു. സ്കൂൾ ലീഡർ അബ്ദുൽ റവാദ് ഉദ്ഘാടനം ചെയ്ത സ്കൂൾ റേഡിയോയുടെ ആദ്യ സംപ്രേഷണം ഇന്ന് 11.30ന് നടന്നു. പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയർ മുഹമ്മദ് കോയ ടി പി, സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സെറീന ബീഗം എന്നിവർ ചേർന്ന് വ്യാഴാഴ്ച നടന്ന ബാലസമാജം ചടങ്ങിൽ സ്കൂൾ റേഡിയോയുടെ ലോഗോ പ്രകാശനം ചെയ്തിരുന്നു. എല്ലാ തിങ്കളാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും ഒരു പരിപാടി എന്ന നിലയിലാണ് ഈ സ്കൂൾ റേഡിയോ സംപ്രേഷണം ചെയ്യുക. ആർജെമാരായ റുബൈദ, സഫീറാ സാദിക്ക്, മുജ്‌മിയാ ഇക്ബാൽ, ബീബി സമിയാ എന്നിവർ ഇന്ന് പ്രോഗ്രാമുകൾ അവതരിപ്പിച്ചത്.
കഴിഞ്ഞ വർഷം ചെത്ലത് സ്കൂളിൽ ആരംഭിച്ച "ഗാന്ധി ദ്വീപ് ടോക്സ്" എന്ന റേഡിയോ ചാനൽ ശ്രദ്ധ നേടിയിരുന്നു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് KILO2 talks 1.0 എന്ന പേരിൽ കിൽത്താനിലും സ്കൂൾ റേഡിയോ എന്ന ആശയം അവതരിപ്പിച്ചത്തെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. വിദ്യാർത്ഥികളുടെ പൊതു വിജ്ഞാനവും കലാഭിരുചിയും കഴിവും പ്രകടിപ്പിക്കുന്നതിനു വേണ്ടിയാണ് സ്കൂൾ റേഡിയോ ആരംഭിച്ചതെന്ന് സ്കൂൾ റേഡിയോയുടെ മേൽനോട്ടം വഹിക്കുന്ന അധ്യാപകൻ സർഫ്രാസ് ടി. ഐ പറഞ്ഞു.
വാട്സ്ആപ്പ് വഴി പരിപാടികൾ ആസ്വദിക്കാൻ സ്കൂൾ റേഡിയോയുടെ ഗ്രൂപ്പിൽ അംഗമാകൂ... https://chat.whatsapp.com/IiVmmpAmcHL3JUyCXHavsd

SHARE YOUR FEEDBACK

RECENT IN THIS CATEGORY