DweepDiary.com | ABOUT US | Saturday, 14 September 2024

അധ്യാപകർക്ക് ശമ്പളം നൽകാതെ വിദ്യാഭ്യാസ വകുപ്പ്; പരാതി നൽകി യൂത്ത് കോൺഗ്രസ്

In job and education BY Web desk On 28 July 2024
കവരത്തി: കഴിഞ്ഞ അധ്യായന വർഷത്തിൽ (2023-24) ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ്റെ കീഴിൽ ഏർപ്പെടുത്തിയ കരാർ അധ്യാപകർക്ക് ശമ്പളം നൽകാതെ വിദ്യാഭ്യാസ വകുപ്പ്. 2024 ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എംഎസ്എയ്ക്ക് കീഴിൽ ജോലി ചെയ്യുന്ന അധ്യാപകർക്കുള്ള പ്രതിഫലം ഇപ്പോഴും തീർപ്പുകൽപ്പിക്കാത്തതായാണ് പരാതി. ഇതിനെതിരെ യൂത്ത് കോൺഗ്രസ് ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ ഡയറക്ടർക്ക് നിവേദനം നൽകി.
നേരത്തെ വേതനം വൈകിയതിന് യൂത്ത് കോൺഗ്രസ് ഇടപെടൽ നടത്തിയതിനെ തുടർന്ന് നവംമ്പർ മാസത്തെ ശമ്പളം മാത്രം കൊടുക്കുകയുണ്ടായെന്നും കത്തിൽ പറയുന്നു. ബാക്കി തുക ഉടനടി കൊടുക്കുമെന്ന് വാക്ക് നൽകിയെങ്കിലും ഇതുവരെ കൊടുക്കാത്തത് കൊണ്ടാണ് രണ്ടാമതും കത്ത് സമർപ്പിക്കുന്നത് എന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY