DweepDiary.com | ABOUT US | Friday, 29 March 2024

കാര്‍ഷിക ബിരുദമുള്ളവര്‍ക്ക് ARS 2014 പരീക്ഷ - ലക്ഷദ്വീപുകാര്‍ക്ക് അപേക്ഷിക്കാം

In job and education BY Admin On 21 August 2014
വിവിധ കോളേജുകളിലും സര്‍വ്വകലാശാലകളിലും ലക്ചര്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍ എന്നിവരാകാനും റിസര്ച്ച് ഫെലോ, അഗ്രികള്‍ച്ചറല്‍ സയന്‍റിസ്റ്റ് എന്നീ ഉയര്‍ന്ന മേഖലയിലേക്കും യോഗ്യത നേടേണ്ട ദേശീയ യോഗ്യതാ പരീക്ഷയ്ക്ക് (National Eligibility Test) അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 8, 2014. ഇതിനായി ASRB (All India Scientist Recruitment Board) അപേക്ഷ ക്ഷണിച്ചു.

യോഗ്യത:
(i) അതാത് വിഷയത്തിലുള്ള സ്പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം (കാര്‍ഷിക മേഖലയിലുള്ളത്)
(ii) ആഗസ്റ്റ് 1നു പ്രായം 21-32

ഫീസ്:
(i) ARS നു 500 രൂപ (ST/SC/സ്ത്രീകള്‍/അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ല)
(ii) NET'നു 1000 രൂപ (ST/SC/സ്ത്രീകള്‍/അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ല)
(iii) രണ്ടിനും അപേക്ഷിക്കുന്നവര്‍ 1500 രൂപ (ST/SC/അംഗപരിമിതര്‍ എന്നിവര്‍ക്ക് 250 രൂപ. സ്ത്രീകള്‍ക്ക് ഫീസില്ല)


വിശദമായ വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും www.asrb.org.in www.icar.org.in ലോഗ് ഓണ്‍ ചെയ്യുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY