DweepDiary.com | ABOUT US | Friday, 19 April 2024

എല്‍‌ഡി ക്ലര്‍ക്ക്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ - ലക്ഷദ്വീപുകാര്‍ക്ക് 991 ഒഴിവുകള്‍

In job and education BY Admin On 02 August 2014
വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ ഗ്രൂപ് സി തസ്തികകളിലെ നിയമനത്തിന് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റ എന്‍ട്രി ഓപറേറ്ററുടെ 1006 ഒഴിവും ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്കിന്‍െറ 991 ഒഴിവുമാണുള്ളത്.

യോഗ്യത: 12ാം ക്ളാസ് വിജയിച്ചിരിക്കണം. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 1987 ആഗസ്റ്റ് രണ്ടിനും 1996 ആഗസ്റ്റ് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 10ഉം വര്‍ഷം വീതം വയസ്സിളവ് ലഭിക്കും.

നവംബര്‍ രണ്ടിനും ഒമ്പതിനുമാണ് പരീക്ഷ. കേരള/കര്‍ണാടക റീജിയനു കീഴില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

100 രൂപയാണ് അപേക്ഷാഫീസ്. വനിതകള്‍ക്കും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും അപേക്ഷാഫീസില്ല.

ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഓഫ്ലൈനായി അപേക്ഷിക്കുന്നവര്‍ www.ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളില്‍നിന്ന് അപേക്ഷയുടെയും മറ്റ് ഫോറങ്ങളുടെയും മാതൃകയടക്കം വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്തെടുത്ത് അപേക്ഷ തപാലില്‍ അയക്കണം.

ഒരുപാട് പേര് സംശയങ്ങള്‍ വിളിച്ച് ചോദിക്കുന്നതിനാല്‍ ഇതിനായി ഞങ്ങള്‍ ഒരു ഹെല്‍പ്പ് ഡെസ്ക് തുറക്കുന്നു. വിളിക്കുക 9447376725

ലക്ഷദ്വീപ്, കേരളം, കര്‍ണാടക റീജിയനുകളില്‍പെട്ട അപേക്ഷാര്‍ഥികള്‍
Regional Director (KKR),
Staff Selection Commission,
Ist Floor, E wing, Kendriya sadan, Koramangala, Bangalore,
Karnataka -560034 വിലാസത്തിലാണ് അയക്കേണ്ടത്.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 19.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതിയും ആഗസ്റ്റ് 19 ആണ്. വിശദവിവരങ്ങള്‍ക്ക് www.ssc.nic.in, www.ssckkr.kar.nic.in എന്നിവ കാണുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY