DweepDiary.com | ABOUT US | Saturday, 20 April 2024

ദേശീയ വിദ്യാഭ്യാസ അവകാശ നിയമവും(2009) സി‌ടി‌ഇ‌ടിയും

In job and education BY Admin On 16 July 2014
Right To Education (RTE) നിയമം 2009 പ്രകാരം അധ്യാപക യോഗ്യതാ പരീക്ഷ നടത്തുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:

2009ലെ, സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാക്കുന്നതു സംബന്ധിച്ച നിയമ(ആര്‍.റ്റി.ഇ)ത്തിലെ സെക്ഷന്‍ 23 സബ് സെക്ഷന്‍ (1) പ്രകാരം, ഒന്നാം ക്ലാസ്സ് മുതല്‍ എട്ടാം ക്ലാസ്സ് വരെ അധ്യാപകരായി നിയമിക്കപ്പെടുന്നതിന് നാഷണല്‍ കൌണ്‍സില്‍ ഫോര്‍ റ്റീച്ചര്‍ എഡ്യുക്കേഷന്‍ (എന്‍.സി.റ്റി.ഇ) കുറഞ്ഞ യോഗ്യത നിശ്ചയിച്ചിട്ടുണ്ട്. യോഗ്യത നിശ്ചയിച്ചുകൊണ്ട് 2010 ആഗസ്റ്റ് 23 ന് പുറപ്പെടുവിച്ച വിജ്ഞാപനം ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. ആര്‍.റ്റി.ഇ നിയമത്തിലെ സെക്ഷന്‍ 2 ക്ലോസ് (എന്‍) ല്‍ പരാമര്‍ശിക്കുന്ന ഏതെങ്കിലും വിദ്യാലയത്തില്‍ അധ്യാപകനായി നിയമനം ലഭിക്കുന്നതിന് ഒരാള്‍ സര്‍ക്കാര്‍ നടത്തുന്ന റ്റീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (റ്റി.ഇ.റ്റി) വിജയിക്കേണ്ടതുണ്ട്.

അധ്യാപകനായി നിയമനം ലഭിക്കുന്നതിന് റ്റി.ഇ.റ്റി കുറഞ്ഞ യോഗ്യതയാക്കിയതിന്‍റെ അടിസ്ഥാനം ഇതാണ്:
(a) അധ്യാപകനിയമനപ്രക്രിയയില്‍ ദേശീയനിലവാരം ഉറപ്പാക്കാനും അധ്യാപകരുടെ ഗുണനിലവാരത്തില്‍ അളവുകോല്‍ ഏര്‍പ്പെടുത്താനും ഇത് സഹായകമാകുന്നു.
(b) അധ്യാപകപരിശീലനസ്ഥാപനങ്ങളെയും അവിടത്തെ വിദ്യാര്‍ഥികളെയും അവരുടെ നിലവാരം വീണ്ടും ഉയര്‍ത്താന്‍ പദ്ധതി പ്രേരിപ്പിക്കുന്നു.
(c) അധ്യാപകനിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുവെന്ന ഗുണകരമായ സന്ദേശം ഇതുമായി ബന്ധപ്പെട്ടവരില്‍ എത്തിക്കാന്‍ ഇതു സഹായമാകുന്നു.

(1) ക്ലാസ് 1 മുതല്‍ 5 വരേയുള്ള വിഭാഗങ്ങളില്‍ CTET എഴുതാനും അദ്ധ്യാപകനാവാനും വേണ്ട യോഗ്യത (Lower Primary Stage):
Senior Secondary (or its equivalent) with at least 50% marks and passed or appearing in final year of 2- year Diploma in Elementary Education (by whatever name known).
OR
Senior Secondary (or its equivalent) with at least 45% marks and passed or appearing in final year of 2-year Diploma in Elementary Education (by whatever name known), in accordance with the NCTE (Recognition Norms and Procedure), Regulations, 2002.
OR
Senior Secondary (or its equivalent) with at least 50% marks and passed or appearing in final year of 4-year Bachelor of Elementary Education (B.El.Ed).
OR
Senior Secondary (or its equivalent) with at least 50% marks and passed or appearing in final year of 2-year Diploma in Education (Special Education)*.
OR
Graduation and passed or appearing in final year of two year Diploma in Elementary Education (by whatever name known).


(2) ക്ലാസ് 6 മുതല്‍ 8 വരേയുള്ള വിഭാഗങ്ങളില്‍ CTET എഴുതാനും അദ്ധ്യാപകനാവാനും വേണ്ട യോഗ്യത (Upper Primary Stage):
Graduation and passed or appearing in final year of 2-year Diploma in Elementary Education (by whatever name known).
OR
Graduation with at least 50% marks and passed or appearing in 1-year Bachelor in Education (B.Ed).
OR
Graduation with at least 45% marks and passed or appearing in 1-year Bachelor in Education (B.Ed), in accordance with the NCTE (Recognition Norms and Procedure) Regulations issued from time to time in this regard.
OR
Senior Secondary (or its equivalent) with at least 50% marks and passed or appearing in final year of 4-year Bachelor in Elementary Education (B.El.Ed).
OR
Senior Secondary (or its equivalent) with at least 50% marks and passed or appearing in final year of 4-year B.A/B.Sc.Ed or B.A. Ed/B.Sc.Ed.
OR
Graduation with at least 50% marks and passed or appearing in 1-year B.Ed. (Special Education)*.

(Note: ലക്ഷദ്വീപ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സി‌ടി‌ഇ‌ടിയില്‍ 83 മാര്‍ക്കും വിഗലാംഗ വിഭാഗക്കാര്‍ക്ക് 75 മാര്‍ക്കും മതി)

SHARE YOUR FEEDBACK

RECENT IN THIS CATEGORY