DweepDiary.com | ABOUT US | Saturday, 20 April 2024

മറൈൻ എഞ്ചിനീയറിംഗ് ഫാക്കൽറ്റി ഒഴിവിലേക്ക് ഇന്റർവ്യൂ

In job and education BY P Faseena On 25 April 2023
മിനിക്കോയ്: മിനിക്കോയ് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലേക്ക് മറൈൻ എഞ്ചിനീയറിംഗ് ഫാക്കൽറ്റി ഒഴിവിലേക്ക് ഇന്റർവ്യൂ നടക്കുന്നു. ഏപ്രിൽ 27നാണ് ഇന്റർവ്യൂ.
ബി.ഇ, ബി ടെക്, ബി.എസ് വിദ്യാഭ്യാസ യോഗ്യതയും 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. 27ന് രാവിലെ 10മണി മുതൽ 11വരെ രെജിസ്ട്രേഷൻ നടത്താം. ലക്ഷദ്വീപ് ഡെപ്യൂട്ടി കലക്ടർ ഓഫിസ്, കവരത്തി ബി ഡി ഒ ഓഫീസിലും, കൊച്ചിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലും നടക്കുന്ന ഇന്റർവ്യൂ വെർച്വലായും. കവരത്തി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂ ഫിസിക്കൽ മോഡിലായും ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
കേരളത്തിലെ കൊച്ചി സെന്ററിലുള്ള ഉദ്യോഗാർത്ഥികൾക്ക് രാവിലെ 10 മുതൽ 11 വരെ എഡ്യൂക്കേഷൻ വിംഗിൽ പേര് രജിസ്റ്റർ ചെയ്യാം. ദ്വീപ് കേന്ദ്രങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിനായി സീനിയർ സെക്കൻഡറി സ്‌കൂൾ/ എച്ച്.എം ബിത്ര/ ഉന്നത വിദ്യാഭ്യാസ സെല്ലിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രിൻസിപ്പൽമാരുടെ മുമ്പാകെ ഇന്റർവ്യൂ ദിവസത്തിന് ഒരു ദിവസം മുമ്പ് രാവിലെ 11 മുതൽ 12 നുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം.
അപേക്ഷകർ ഇന്റർവ്യൂവിനായി രജിസ്‌ട്രേഷൻ സമയത്ത് രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾക്കൊപ്പം യഥാർത്ഥ സാക്ഷ്യപത്രങ്ങൾ കൊണ്ടുവരേണ്ടതാണ്. നിയമനം താത്കാലികാടിസ്ഥാനത്തിലാണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 30,000 രൂപ വേതനം നൽകും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY