DweepDiary.com | ABOUT US | Friday, 19 April 2024

ഉന്നത പഠനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം

In job and education BY Admin On 15 April 2014
എസ്‌എസ്‌എല്‍‌സി, +2 കഴിഞ്ഞവര്‍ക്കുള്ള പഠന മേഖലകള്‍, ഡിഗ്രി, പിജി, മറ്റു പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഇപ്രാവശ്യം മുതല്‍ ഏകജാലകം വഴിയാണ് ഉന്നത പഠനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.

എങ്ങനെ അപേക്ഷിക്കാം ?
1. ദ്വീപ് ഡയറിയുടെ ഹോം പേജില്‍ കൊടുത്ത പേജിലോ ഈ പോസ്റ്റിന്‍റെ താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2. അപേക്ഷിക്കും മുമ്പ് "Instructions" വായിക്കുക.
3. അപേക്ഷിക്കും മുമ്പ് അപേക്ഷാര്‍ത്ഥി തന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുടേയും ഒപ്പിന്‍റെയും സോഫ്റ്റ് കോപ്പി കരുതണം.
4. നിര്‍ദ്ദേശങ്ങള്‍ വായിച്ചു കഴിഞ്ഞവര്‍ താഴെ കാണുന്ന ബട്ടണില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അമര്‍ത്തുക.
****************************************************
5. രജിസ്റ്റര്‍ വിന്‍ഡോയില്‍ ചോദിക്കുന്ന നിങ്ങളുടെ വിവരങ്ങള്‍ നല്‍കുക. എന്നിട്ട് രജിസ്റ്റര്‍ ബട്ടണ്‍ അമര്‍ത്തുക. നിങ്ങളുടെ പേര് വിജയകരമായി രജിസ്റ്റര്‍ ചെയ്തതായുള്ള മെസേജ് വരുന്നു. പ്രിന്‍റ് ചെയ്ത് കഴിഞ്ഞാല്‍ "close" അമര്‍ത്തുക. ചിത്രം കാണുക. ശ്രദ്ധിക്കുക:- നിങ്ങള്‍ക്കായി നല്‍കിയ രജിസ്ട്രേഷന്‍ നമ്പര്‍ സ്ലിപ്പ് പ്രിന്‍റ് ചെയ്യുക. ഇത് സൂക്ഷിച്ച് വെക്കുകയും വേണം.
****************************************************
6. Step 2'ല്‍ കാണുന്ന അമര്‍ത്തുക. എന്നിട്ട് നേരത്തെ പ്രിന്‍റ് എടുത്ത ഷീറ്റില്‍ കാണിക്കുന്ന രജിസ്ട്രേഷന്‍ നമ്പര്‍, ജനന തീയതി, പാസ്വേഡ് എന്നിവ ടൈപ്പ് ചെയ്യുക.

ഇവിടെ സബ്മിറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ചിത്രത്തില്‍ കാണുന്ന 4 സ്റ്റെപ്പ് ലിങ്കുകളില്‍ ഒന്നാമത്തെ സ്റ്റെപ്പില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ കൊടുത്ത കാര്യങ്ങള്‍ നല്‍കുക. SAVE ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് എസ്‌എസ്‌എല്‍‌സി/ +2/ Degree/ PG തുടങ്ങിയവയുടെ വിവരങ്ങള്‍ നല്‍കിയ ശേഷം SBMIT അമര്‍ത്തുക.

*****************************************************

7. തുടര്‍ന്ന് പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ 100 kbയില്‍ കൂടാത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ നല്‍കുക. എന്നിട്ട് UPLAOD ക്ലിക്ക് ചെയ്യുക. തുടര്‍ന്ന്‍ വരുന്ന DRAFT FORM പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പ് വരുത്തുക. വീണ്ടും MAIN PAGE ക്ലിക്ക് ചെയ്യുക. അതിലെ 4 മത്തേതും അവസാനത്തേതുമായ PRINT FINAL APPLICATION ക്ലിക്ക് ചെയ്യുക. ഉറപ്പ് വരുത്തുന്നതിനായി ചോദിക്കുന്ന CONFIRM & PRINT FINAL APPLICATION ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോം പ്രിന്‍റ് എടുക്കുക.


*****************************************************

8. അപേക്ഷാ ഫോമില്‍ നിര്‍ദ്ദിഷ്ട സ്ഥലത്തു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ പതിപ്പിച്ച് അതാത് നാട്ടിലുള്ള Registration Officer (പ്രിന്‍സിപ്പാള്‍മാര്‍ക്കാണ് ചുമതല)'ക്ക് അപേക്ഷ സമര്‍പ്പിക്കുക. തുടര്ന്ന് നിങ്ങളുടെ പരീക്ഷ ഫലം വന്ന്‍ 15 ദിവസത്തിനുള്ളില്‍ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ വകുപ്പില്‍ എത്തിക്കുക. ആ സമയം നിങ്ങളുടെ രജിസ്ട്രേഷന്‍ ഫോമിന്‍റെ ഒരു കോപ്പി കൂടി വെച്ചാല്‍ ഡെസ്ക് ക്ലാര്‍ക്കിന് ജോലി എളുപ്പമാകുകയും ചെയ്യും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY