DweepDiary.com | ABOUT US | Thursday, 28 March 2024

IRB പ്രത്യേക നിയമനം നടത്തുന്നു - 22 ഒഴിവുകളിലേക്ക് സ്ഥിര നിയമനം

In job and education BY Admin On 23 June 2020
കവരത്തി: ലക്ഷദ്വീപ് ആസ്ഥാനമായുള്ള ദാമൻ - ദിയു, ദാദ്ര ആൻഡ് നാഗർ ഹവേലി റിസർവ്വ് ബറ്റാലിയൻ പട്ടിക ജാതിക്കാരായ പുരുഷന്മാരായ ലക്ഷദ്വീപ് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങളും അപേക്ഷാ ഫോമും താഴെ:

1. തസ്തികയുടെ പേര്: കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്)

2. ആകെ ഒഴിവുകൾ: 22 (ST - 20, ഡിപാർട്ട്മെന്റ് കാൻഡിഡേറ്റ് - 2)

3. വിദ്യാഭ്യാസ യോഗ്യത -
(a) +2 (റിസൽറ്റ് കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ അവസരം ഉണ്ട്)
(b) പ്രായം - 37 വയസ്സ്

4. ശാരീരിക യോഗ്യതകൾ :
(a) നെഞ്ചളവ്: 80-85
(b) ഉയരം: 165 cm
(c) ഭാരം: ആനുപാതികം
(d) കാഴ്ച്ച: കളർ വിഷൻ ടെസ്റ്റ് പാസകണം, വളഞ്ഞ കാൽമുട്ട്, പറന്ന കാൽപാദം, വേരികോസ് വെയിൻ, കോങ്കണ്ണ് എന്നിവ പാടില്ല.
www.dweepdiary.com

5. ബോണസ് മാർക്:
a. NCC B - 1 %
b. NCC - C - 2 %
c. U T /STATE ലെവൽ സ്പോട്സ് സർട്ടിഫിക്കറ്റ്ഉള്ളവർക്ക് 1%
d. നാഷണൽ ലവൽ സ്പോട്സ് സർട്ടിഫിക്കറ്റ് - 2 %
( ബോണസ് മാർക്ക് യോഗ്യത എഴുത്ത് പരീക്ഷക്ക് ചേർക്കുന്നതല്ല.)

6. ഫിസിക്കൽ ടെസ്റ്റ്
a. 1600 മീറ്റർ 6.30 മിനിറ്റിനുള്ളിൽ ഓടൽ
b. ലോംങ്ങ് ജംബ് - മൂന്ന് ചാൻസിനുള്ളിൽ 13 അടി ചാട്ടം
c. ചിൻ അപ് 4 എണ്ണം
d. ഷോട്ട്പുട്ട് - 7.26 കിലോ ഭാരമുള്ള ഷോട്ട് 3 ചാൻസിനുള്ളിൽ 5.60 മീറ്റർ എറിയുക.

7. എഴുത്ത് പരീക്ഷ:
സയൻസ്, കണക്ക്, സോഷ്യൽ സയൻസ് (ഹിസ്റ്ററി, ജ്യോഗ്രഫി, എക്കണോമി & പൊളിറ്റിക്സ്), ലക്ഷദ്വീപിന്റെ ചരിത്ര, ഭൂമിശാസ്ത്ര വിവരങ്ങൾ, വർത്തമാനകാല ദേശീയ അന്തർദേശിയ പ്രശ്നങ്ങളിലുള്ള അറിവ് എന്നിവ പരീക്ഷിക്കപ്പെടുന്നതായിരിക്കും.

100 ചോദ്യങ്ങൾ അടങ്ങിയ MCQ രീതിയിലുള്ള ചോദ്യത്തിന് 2 മണിക്കൂറിനുള്ളിൽ ഉത്തരം എഴുതണം. വിജയിക്കാൻ 40 % മാർക്ക് വേണം. ചോദ്യങ്ങൾ +2 നിലവാരത്തിൽ ഇംഗ്ലീഷ് , ഹിന്ദി, മലയാളം എന്നീ ഭാഷകളിലായിരിക്കും.


8. തിരഞ്ഞെടുപ്പ്:
a. എഴുത്ത് പരീക്ഷയിൽ കിട്ടിയ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

9. അപേക്ഷ ഫോം ലഭിക്കാൻ: ക്ലിക്ക് ചെയ്യുക
* പൂരിപ്പിച്ച അപേക്ഷ ക്ക് ഒപ്പം സെൽഫ് അറ്റസ്റ്റ് ചെയ്ത
A. ഏജ് പ്രൂഫ്
B.എഡ്യുകേഷണൽ ക്വാളിഫിക്കേഷൻ
C. എന്നീ സർട്ടിഫിക്കറ്റുകൾ വെക്കണം

10 അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 22 വൈകീട്ട് 5 മണി (അവധി ആണെങ്കിൽ അടുത്ത ദിവസം)

11. അപേക്ഷകൾ അയക്കേണ്ട വിലാസം:
OFFICE OF THE COMMANDANT,
INDIA RESERVE BATTALION,
HQ KAVARATTI,
Pin 682555

SHARE YOUR FEEDBACK

RECENT IN THIS CATEGORY