DweepDiary.com | ABOUT US | Saturday, 20 April 2024

എസ്എസ്എല്‍സി ഫലം ലക്ഷദ്വീപില്‍ 87.96% വിജയം; കല്‍പേനിയും കില്‍ത്താനും മുന്നില്‍

In job and education BY Admin On 06 May 2019
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. ആകെ 98.11 ശതമാനം വിജയം. ലക്ഷദ്വീപില്‍ 87.96% വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.94% വര്‍ദ്ധന; കല്‍പേനിയും കില്‍ത്താനും മുന്നില്‍. ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ദ്വീപുകളില്‍ എല്ലാം തന്നെ 90 ല്‍ കൂടുതല്‍ വിജയ ശതമാനം.

കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലും 2939 സെന്ററുകളിലായി 434729 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി. മൂല്യനിര്‍ണയം 14 പ്രവൃത്തിദിവസം കൊണ്ട് പൂര്‍ത്തിയാക്കി. ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ല. ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ല. സേ പരീക്ഷ ഈ മാസം 20 മുതല്‍ 25 വരെ ഉണ്ടാകും. പരമാവധി മൂന്നു വിഷയങ്ങള്‍ സേ പരീക്ഷയില്‍ എഴുതാം. ജൂണ്‍ ആദ്യവാരം സേ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായി മെയ് മെയ് ഏഴുമുതല്‍ പത്തുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ഥലത്തെ പ്രിന്‍സിപ്പാളിനെ സമീപിക്കുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY