DweepDiary.com | ABOUT US | Wednesday, 17 April 2024

"എട്ടില്‍ പൊട്ടും; അഞ്ചിലും" - ഭേദഗതി ആദ്യമായി നടപ്പിലാക്കുന്നത് ലക്ഷദ്വീപ്

In job and education BY Admin On 13 February 2019
കവരത്തി 12/02/2019): വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്ത് അഞ്ചിലും എട്ടിലും കുട്ടികളെ തോല്‍പ്പിക്കാനുള്ള നിയമം കഴിഞ്ഞ മാസം (ജനുവരി 2019) പാസാക്കിയതിന് പിന്നാലെ ഇന്ത്യയില്‍ ആദ്യമായി ലക്ഷദ്വീപ് ഭരണകൂടം ഭേദഗതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. കേന്ദ്ര മാനവശേഷി വകുപ്പ് ഇത് സംബന്ധമായ അനുവാദം കഴിഞ്ഞമാസം 14നു ലക്ഷദ്വീപ് ഭരണകൂടത്തിന് നല്‍കിയിരുന്നു. തുടര്‍ന്ന് ഈ അദ്ധ്യയന വര്‍ഷത്തില്‍ അഞ്ചിലും എട്ടിലും പഠിക്കുന്ന അനര്‍ഹരെ തോല്‍പ്പിക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ സെക്രട്ടറി എ ഹംസ ഉത്തരവിറക്കുകയായിരുന്നു. ഇതോടെ കുട്ടികള്‍ പരീക്ഷയെ പഴയ തലമുറ കാണുന്നത് പോലെ ഗൗരവത്തിലെടുക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. content from: www.dweepdiary.com

എന്നാല്‍ കുട്ടികള്‍ക്ക് ഒരു സേ എക്സാമിന് കൂടി അവസരമുണ്ടാകും.ഫലം പ്രഖ്യാപിച്ച് രണ്ട് മാസത്തിനകം സേ പരീക്ഷ അതാത് പ്രിന്‍സിപ്പാള്‍മാര്‍ നടത്തണനെന്നും ഉത്തരവില്‍ പറയുന്നു. സേയിലും പരാജയപ്പെടുന്നവര്‍ അതേ ക്ലാസില്‍ തന്നെ തുടരും. അനര്‍ഹരായ ഒരു കുട്ടി പോലും 6ലും 9ലും എത്തരുതെന്നും അതാത് പ്രിന്‍സിപ്പാള്‍മാര്‍ അത് നിരീക്ഷിക്കാനും ഉത്തരവിലുണ്ട്.



അനുബന്ധവാര്‍ത്ത: കുട്ടികളെ തോല്‍പ്പിക്കാം, ബില്‍ രാജ്യസഭയും പാസാക്കി

SHARE YOUR FEEDBACK

RECENT IN THIS CATEGORY