DweepDiary.com | ABOUT US | Thursday, 28 March 2024

പെട്രോളിയം മന്ത്രാലയത്തിന്റെ പ്രശ്നോത്തരിയില്‍ പൊരുതിതോറ്റ് ലക്ഷദ്വീപ് - മുഴുവന്‍ റൗണ്ടിലും ലക്ഷദ്വീപിന് ആധിപത്യം

In job and education BY Admin On 08 February 2019
ന്യൂഡല്‍ഹി: പെട്രോളിയം മന്ത്രാലയത്തിന്റെ പ്രശ്നോത്തരിയില്‍ പൊരുതിതോറ്റ് ലക്ഷദ്വീപ്. ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് അഗത്തി സ്കൂള്‍ കോംപ്ലക്സിലെ ശാഹില ഹൈറ, മുഹമ്മദ് തമീം എന്നിവരാണ് രാജ്യതലസ്ഥാനത്തെത്തിയത്.

ഇന്ന് രാവിലെ നടന്ന പ്രീടെസ്റ്റില്‍ 30 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിക്ക് ഉത്തരം എഴുതി നല്‍കുകയും കേരളം, ആന്ദ്രാപ്രദേശ്, പൊണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവര്‍ യോഗ്യരാവുകയും സോണിലെ ബാക്കി തെക്കന്‍ സംസ്ഥാനങ്ങള്‍ പുറത്താവുകയും ചെയ്തു. ഉച്ചയോടെ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ മല്‍സരങ്ങള്‍ ആരംഭിച്ചു. ആകെ നാല് റൗണ്ടില്‍ മൂന്ന് റൗണ്ടിലും ലക്ഷദ്വീപ് ആധിപത്യം സ്ഥാപിച്ചു. ആന്ദ്രാപ്രദേശായിരുന്നു മുഖ്യ എതിരാളി. അവസാന റൗണ്ടില്‍ നെഗറ്റീവ് മാര്‍ക്കിങ്ങ് നിര്‍ഭാഗ്യത്തിന്റെ രൂപത്തില്‍ ലക്ഷദ്വീപിനെ തേടിയെത്തി. കേവലം 5 പോയിന്റ് വ്യത്യാസത്തില്‍ ആന്ദ്രാപ്രദേശുമായി തോറ്റു എങ്കിലും അവതാരകരുടെയും സംഘാടകരുടെയും പ്രശംസക്ക് അര്‍ഹരായി. കൈനിറയെ സമ്മാനങ്ങളുമായാണ് ലക്ഷദ്വീപ് ടീം ഡല്‍ഹി വിട്ടത്. സീനിയര്‍ അധ്യാപകന്‍ കെ കാദര്‍ മാഷാണ് സംഘത്തോടൊപ്പമുള്ളത്.
ഒരുപാട് കടമ്പകള്‍ കടന്നാണ് അഗത്തി ടീം ഡല്‍ഹിയിലെത്തിയത്. ടീം അംഗം ശാഹില ഹൈറയുടെ യാത്ര നെരത്തെ അനിശ്ചിതത്വത്തിലായിരുന്നു. പത്തിന് നടക്കുന്ന ഒളിമ്പ്യാഡ് മല്‍സരങ്ങളില്‍ തിരിച്ചെത്താന്‍ സാധിക്കാത്തതിനാല്‍ മല്‍സരത്തില്‍ പങ്കെടുക്കാതിരിക്കാനായിരുന്നു തീരുമാനം. ഗണിത ഒളിമ്പ്യാഡിലെ ലെവല്‍ 1 പരീക്ഷയില്‍ സോണിലെ ഒന്നാം റാങ്കുകാരിയായിരുന്നു ശാഹില. തുടര്‍ന്ന് ക്ലാസ് അധ്യാപിക ഹസീന ടീച്ചര്‍, ഒളിമ്പ്യാഡ് എക്സാം ഇന്‍ചാര്‍ജ്ജ് സറീന ഗുല്‍ഷീര്‍, ഒളിമ്പ്യാഡ് എക്സാം ലക്ഷദ്വീപ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹാഷിം ലെക്ചറര്‍ എന്നിവരിടപ്പെട്ട് പരീക്ഷ കേന്ദ്രം തൃപ്പുണിത്തുറ എന്‍എസ്എസ് സ്കൂളിലേക്ക് മാറ്റി നല്‍കിയിരുന്നു. രണ്ടാമത്തെ പ്രശ്നം യാത്രക്കായി വെറും ആറായിരം രൂപയാണ് പെട്രോളിയം മന്ത്രാലയം അനുവദിച്ചത്. പ്രിന്‍സിപ്പാള്‍ കെപിബി അഹമ്മദ് കോയ ഇടപ്പെട്ട് കുട്ടികള്‍ക്ക് യാത്രാബത്തയും പോക്കറ്റ് മണിയും നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിന് കത്ത് നല്‍കുകയും, വകുപ്പ് ഇത് തത്വത്തില്‍ അംഗീകരിച്ചതോട് കൂടിയാണ് കുട്ടികളുടെ യാത്ര സാധ്യമായത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY