DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് വനം-പരിസ്ഥിതു വകുപ്പില്‍ അവസരം - 11 കരാര്‍ + 45 സ്ഥിര നിയമനങ്ങള്‍

In job and education BY Admin On 08 January 2019
വന്യജീവിസംരക്ഷണം, ആവാസവികസനം തുടങ്ങി പദ്ധതികളുടെ ഭാഗമായി ലക്ഷദ്വീപ് വനം-പരിസ്ഥിതി വകുപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച താഴെ പറയുന്ന താല്‍കാലിക/ സ്ഥിര ഒഴിവുകള്‍ നികത്തുന്നു. തദ്ദേശീയര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ താഴെ:content from: www.dweepdiary.com

1. Senior Research Fellow (Lakshadweep Medicinal Plant Board):
a. ഒഴിവുകള്‍: 01 (കരാര്‍)
b. യോഗ്യത: അംഗീകൃത M.Sc Botany/ Plant Science/ Agriculture/ Environmental Science (വിദൂര വിദ്യാഭ്യാസം വഴിയുള്ളവ ഈ പദ്ധതിക്ക് സ്വീകരിക്കുകയില്ല) കൂടാതെ മെഡിസിനല്‍ പ്ലാന്റില്‍ തയ്യാറാക്കിയ ഡോക്യൂമെന്ററി/ പ്രോജക്റ്റ് വര്‍ക്കുള്ളവര്‍ക്ക് മുന്‍ഗണന. 22 മുതല്‍ 35 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
c. ശമ്പളം 18000
----------------------------
2. Senior Research Fellow (Lakshadweep Coral Reef Monitoring Network):
a. ഒഴിവുകള്‍: 01 (കരാര്‍)
b. യോഗ്യത: അംഗീകൃത M.Sc Zoology/ Aquaculture/ FisheriesScience (വിദൂര വിദ്യാഭ്യാസം വഴിയുള്ളവ ഈ പദ്ധതിക്ക് സ്വീകരിക്കുകയില്ല) കൂടാതെ മറൈന്‍ ഫീല്‍ഡിലുള്ള ഡോക്യൂമെന്റൈസേഷന്‍/ പ്രോജക്റ്റ് വര്‍ക്കുള്ളവര്‍, സ്കൂബ ഡൈവിങ്ങ് സര്‍ട്ടിഫിക്കറ്റ് അഭികാമ്യയോഗ്യത. 22 മുതല്‍ 35 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
c. ശമ്പളം 18000
----------------------------
3. Veterinary Assistant Surgeon:
a. ഒഴിവുകള്‍: 01 (കരാര്‍)
b. യോഗ്യത: അംഗീകൃത Veterinary ബിരുദം കൂടാതെ ഇന്ത്യന്‍ വെറ്ററിനറി കൗണ്‍സില്‍ ആക്റ്റ് 1, 2 പ്രകാരമുള്ള മൃഗപരിപാലനം. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം അഭികാമ്യ യോഗ്യതയാണ്. 35 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 5 വര്‍ഷത്തെ വയസിളവും അതവാ മതിയായത്ര ഉദ്യോഗാര്‍ത്ഥികളെ ലഭ്യമാവാതിരുന്നാല്‍ 60 വയസില്‍ താഴെയുള്ളവര്‍ക്കും അവസരം നല്‍കുന്നതായിരിക്കും.
c. ശമ്പളം 50,000
----------------------------
4. Livestock Assistant:
a. ഒഴിവുകള്‍: 01 (കരാര്‍)
b. യോഗ്യത: അംഗീകൃത B.Sc Botany/ Zoology/ Microbiology/ Biotechnology/ Biochemistry/ Fisheries Science/ Aquaculture/ Agriculture. അംഗീകൃത ലൈവ്സ്റ്റോക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് അഭികാമ്യ യോഗ്യതയാണ്. 35 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
c. ശമ്പളം 15,000
----------------------------
5. Mazdoor:
a. ഒഴിവുകള്‍: 01 (കരാര്‍)
b. യോഗ്യത: 5-ാം ക്ലാസ് പാസ്. 40 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
c. ശമ്പളം 10,000
താല്‍പര്യമുള്ളവര്‍ 22/01/2019 രാവിലെ 10 മണിക്ക് ലക്ഷദ്വീപ് വനം-പരിസ്ഥിതി വകുപ്പിലേക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുഖലുമായി എത്തി രജിസ്റ്റര്‍ ചെയ്യുക. അന്ന് തന്നെ അഭിമുഖവും സംഘടിപ്പിക്കുന്നതായിരിക്കും.
----------------------------
6. എക്കോടൂറിസം ഗൈഡ്
a. ഒഴിവുകള്‍: 01 (കരാര്‍)
b. യോഗ്യത: അംഗീകൃത ശാസ്ത്ര ബിരുദം കൂടാതെ അംഗീകൃത സ്കൂബ ഡൈവിങ്ങ് സര്‍ട്ടിഫിക്കറ്റ് അഭികാമ്യ യോഗ്യതയാണ്. 18 മുതല്‍ 35 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
c. ശമ്പളം 15000
----------------------------
7. Turtle Monitoring Staff (കടലാമ നിരീക്ഷണ സ്റ്റാഫ്)
a. ഒഴിവുകള്‍: 03 (കരാര്‍)
b. യോഗ്യത: അംഗീകൃത ശാസ്ത്ര +2 പാസ് കൂടാതെ അംഗീകൃത സ്കൂബ ഡൈവിങ്ങ് സര്‍ട്ടിഫിക്കറ്റ് അഭികാമ്യ യോഗ്യതയാണ്. 18 മുതല്‍ 35 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
c. ശമ്പളം 11000
----------------------------
8. Senior Research Fellow:
a. ഒഴിവുകള്‍: 01 (കരാര്‍)
b. യോഗ്യത: അംഗീകൃത M.Sc n Wildlife / Forestry or Environmental Science കൂടാതെ ലക്ഷദ്വീപിന്റെ പരിസ്ഥിതി സംബന്ധമായ ദേശീയ/ അന്തര്‍ദേശീയ പ്രസിദ്ധീകരണം (Journal/ Research Paper)/സ്കൂബ ഡൈവിങ്ങ് സര്‍ട്ടിഫിക്കറ്റ് അഭികാമ്യ യോഗ്യതയാണ്. 25 മുതല്‍ 35 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
c. ശമ്പളം 18000
----------------------------
9. Project Assistant:
a. ഒഴിവുകള്‍: 01 (കരാര്‍)
b. യോഗ്യത: അംഗീകൃത +2 Science കൂടാതെ സ്കൂബ ഡൈവിങ്ങ് സര്‍ട്ടിഫിക്കറ്റ് അഭികാമ്യ യോഗ്യതയാണ്. 18 മുതല്‍ 35 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
c. ശമ്പളം 10000

താല്‍പര്യമുള്ളവര്‍ 23/01/2019 രാവിലെ 10 മണിക്ക് ലക്ഷദ്വീപ് വനം-പരിസ്ഥിതി വകുപ്പിലേക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുഖലുമായി എത്തി രജിസ്റ്റര്‍ ചെയ്യുക. അന്ന് തന്നെ അഭിമുഖവും സംഘടിപ്പിക്കുന്നതായിരിക്കും.
----------------------------
10. Forester (Group C):
a. ഒഴിവുകള്‍: 14 (സ്ഥിരം), 14ല്‍ തദ്ദേശീയരായ പട്ടികജാതിക്കാര്‍ക്ക് 6 ഒഴിവുകളും തദ്ദേശീയരായ ജനറല്‍ വിഭാഗത്തിന് 8ഉം.
b. യോഗ്യത: (i) അംഗീകൃത B.Sc in Agriculture/ Botany/ Chemistry/ Computer Application/ Computer Science/ Engineering related to (Agriculture/ Civil/ Chemical/ Computer / Electrical/ Electrical & Electronics/ Electronics/ Mechanical)/ Environmental Science/ Fisheries Science/ Forestry/ Geology/ Holticulture/ Physics/ Statics/ Mathematics/ Veterinary Science/ Zoology കൂടാതെ സ്കൂബ ഡൈവിങ്ങ് സര്‍ട്ടിഫിക്കറ്റ് അഭികാമ്യ യോഗ്യതയാണ്. 18 മുതല്‍ 30 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതിക്കാര്‍ക്കും മറ്റു അവശവിഭാഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാറിന്റെ നിയമപ്രകാരമുള്ള ഇളവു ലഭിക്കും). അംഗപരിമിതര്‍ അപേക്ഷിക്കേണ്ടതില്ല.
(ii) താഴെ പറയുന്ന ശാരീരിക യോഗ്യതകള്‍ ഉണ്ടാവണം.
* ഉയരം: ആണുങ്ങള്‍ക്ക് 163 cm പെണ്ണുങ്ങള്‍ക്ക് 150 cm
* നെഞ്ചളവ്: ആണുങ്ങള്‍ക്ക് 84 cm പെണ്ണുങ്ങള്‍ക്ക് 79 cm
* വികസിപ്പിച്ചാല്‍: 5 cm കൂടണം.

c. ശമ്പളം ലെവല്‍ 5 (ബേസിക് പേ 29200 + മറ്റു അലവന്‍സുകള്‍)
d. Recruitment Mode: Written & Physical Test
e. അപേക്ഷാ ഫോം, പരീക്ഷാ സിലബസ്, ഫിസിക്കല്‍ ടെസ്റ്റ്, മറ്റുവിവരങ്ങള്‍ക്ക് വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യുക.
(12/12/2018 നു വന്ന ഈ വിജ്ഞാപനത്തിലേക്ക് ഇതിനോടകം അപേക്ഷ അയച്ചവര്‍ വീണ്ടും അപേക്ഷ അയക്കേണ്ടതില്ല.)
f. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 25/01/2019 content from: www.dweepdiary.com
----------------------------
11. Forest Guard (Group C):
a. ഒഴിവുകള്‍: 31 (സ്ഥിരം), 31ല്‍ തദ്ദേശീയരായ പട്ടികജാതിക്കാര്‍ക്ക് 14 ഒഴിവുകളും തദ്ദേശീയരായ ജനറല്‍ വിഭാഗത്തിന് 17ഉം.
b. യോഗ്യത: (1) അംഗീകൃത സയന്‍സ് +2. 18 മുതല്‍ 30 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതിക്കാര്‍ക്കും മറ്റു അവശവിഭാഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാറിന്റെ നിയമപ്രകാരമുള്ള ഇളവു ലഭിക്കും). അംഗപരിമിതര്‍ അപേക്ഷിക്കേണ്ടതില്ല.

(2) താഴെ പറയുന്ന ശാരീരിക യോഗ്യതകള്‍ ഉണ്ടാവണം.
* ഉയരം: ആണുങ്ങള്‍ക്ക് 163 cm പെണ്ണുങ്ങള്‍ക്ക് 150 cm
* നെഞ്ചളവ്: ആണുങ്ങള്‍ക്ക് 84 cm പെണ്ണുങ്ങള്‍ക്ക് 79 cm
* വികസിപ്പിച്ചാല്‍: 5 cm കൂടണം.

c. ശമ്പളം ലെവല്‍ 3 (ബേസിക് പേ 21700 + മറ്റു അലവന്‍സുകള്‍)
d. Recruitment Mode: Written & Physical Test
e. അപേക്ഷാ ഫോം, പരീക്ഷാ സിലബസ്, ഫിസിക്കല്‍ ടെസ്റ്റ്, മറ്റുവിവരങ്ങള്‍ക്ക് വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യുക.
(12/12/2018 നു വന്ന ഈ വിജ്ഞാപനത്തിലേക്ക് ഇതിനോടകം അപേക്ഷ അയച്ചവര്‍ വീണ്ടും അപേക്ഷ അയക്കേണ്ടതില്ല.)
f. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 25/01/2019 content from: www.dweepdiary.com

SHARE YOUR FEEDBACK

RECENT IN THIS CATEGORY