DweepDiary.com | ABOUT US | Wednesday, 24 April 2024

കുട്ടികളെ തോല്‍പ്പിക്കാം, ബില്‍ രാജ്യസഭയും പാസാക്കി

In job and education BY Admin On 05 January 2019
ന്യൂഡല്‍ഹി (03/01/2019): 2005 ല്‍ നിയമമായ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി രാജ്യസഭയിലും പാസായി. ഇതോടെ എട്ടാം ക്ലാസുവരെ തോല്‍പ്പിക്കില്ലെന്ന വ്യവസ്ഥ ഇല്ലാതായി. 2018 ജൂലൈക്ക് ലോകസഭയിലും നിയമം പാസാക്കിയിരുന്നു. ഇനിമുതല്‍ 5ലും 8ലും തോറ്റവര്‍ക്ക് ഒരു സേ എക്സാം കൂടി അനുവദിക്കും. അതിലും തോറ്റാല്‍ കുട്ടി വീണ്ടുമൊരു വര്‍ഷം കൂടി ആ ക്ലാസില്‍ പഠിക്കേണ്ടി വരും. content from: www.dweepdiary.com

നോണ്‍ ഡിറ്റന്‍ഷന്‍ പോളിസി വന്നതോടെ കുട്ടികള്‍ക്ക് പരീക്ഷാ പേടി മാറിയെന്ന് മാത്രമല്ല പരീക്ഷയ്ക്ക് മതിയായ പ്രാധാന്യം പോലും നല്‍കിയിരുന്നില്ല. അധികം കുട്ടികളും സ്വന്തം പരീക്ഷാ ഫലം നോക്കാന്‍ പോലും പോയിരുന്നില്ല.എല്ലാവരും ജയിക്കും എന്ന് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അറിയാമായിരുന്നു. കുട്ടികള്‍ക്ക് അടിസ്ഥാന ഗണിതമോ ഭാഷയിലെ അടിസ്ഥാന നൈപുണികളോ കിട്ടാറില്ല. അതിനാല്‍ തന്നെ മറ്റുവിഷയം വായിച്ചെടുക്കാനുള്ള ശേഷിയും പൊതുവില്‍ മുന്‍തലമുറ പാലിച്ചിരുന്ന കഥകള്‍ ഉള്‍പ്പെടേയുള്ള പൊതുപുസ്തകങ്ങളുടെ പരന്ന വായന നഷ്ടപ്പെട്ടിരുന്നു.


ചിത്രം (കടപ്പാട്) : Times of India

SHARE YOUR FEEDBACK

RECENT IN THIS CATEGORY