മേജർ ജനറൽ ഗിൽഗാഞ്ചി ലക്ഷദ്വീപ്-കേരളാ കാഡറ്റ് കോറിന്റെ അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റു
തിരുവനന്തപുരം: എൻ.സി.സിയുടെ കേരള-ലക്ഷദ്വീപ് മേഖലയുടെ അഡിഷണൽ ഡയറക്ടർ ജനറലായി മേജർ ജനറൽ ബി.ജി. ഗിൽഗാഞ്ചി തിരുവനന്തപുരത്ത് ചുമതലയേറ്റു. 1982 ഡിസംബറിൽ സിഗ്നൽ കോറിൽ കമ്മിഷൻ ചെയ്ത് സൈന്യത്തിൽ പ്രവേശിച്ച അദ്ദേഹം ബിജാപൂർ സൈനിക സ്‌കൂൾ, ഖഡക്‌വാസ്‌ലാ നാഷണൽ ഡിഫൻസ് അക്കാഡമി എന്നിവിടങ്ങളിലെ പൂർവ വിദ്യാർത്ഥിയാണ്. ജമ്മു കാശ്മീർ, കിഴക്കൻ അതിർത്തി പ്രദേശം, രാജസ്ഥാൻ എന്നീ മേഖലകളിൽ ചീഫ് സിഗ്നൽസ് ഓഫീസർ, കരസേനാ ആസ്ഥാനത്ത് ഇൻഫർമേഷൻ സിസ്റ്റം അഡിഷണൽ ഡയറക്ടർ ജനറൽ, സെൻട്രൽ കമാൻഡിൽ കേണൽ ജി.എസ് (സിസ്റ്റം), ഡിഫൻസ് കമ്യൂണിക്കേഷൻ നെറ്റ്വർക്ക്, സ്‌പെക്ട്രം നെറ്റ്വർക്ക്, ആർമി ഇലക്ട്രോമാഗ്നറ്റിക്ക് സെന്ററിന്റെ കമാൻഡർ, സീ-ഡാക്കിലെ ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷൻസിലെ കമാൻഡിംഗ് ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹി ഐ.ഐ.ടിയിൽ നിന്നും എം.ടെക്, മദ്റാസ് യൂണിവേഴ്സിറ്റി, ഇൻഡോർ ദേവി അഹല്യാ വിശ്വവിദ്യാലയ എന്നിവിടങ്ങളിൽ നിന്നും ഫിലോസഫി ബിരുദവും ഇഗ്നോയിൽ നിന്ന് മാനേജ്‌മെന്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന നീതയാണ് ഭാര്യ.
കടപ്പാട്: കേരളാകൗമുദി
കടപ്പാട്: കേരളാകൗമുദി
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- വിദ്യാർത്ഥികളെ വട്ടം കറക്കി വാർഷിക പരീക്ഷ ; കേരള സിലബസുകാർക്ക് ഇരട്ടി ഭാരം
- എൻവിറോൻമെൻ്റൽ സയൻസിൽ ഡോക്ടറേറ്റ് നേടി നാദിർഷ നവാബ്
- സ്കൂളുകൾ സി ബി എസ് ഇയിലേക്ക് മാറ്റാനുള്ള നീക്കത്തിന് ഹൈകോടതി സ്റ്റേ
- അഞ്ചു വർഷമായി നിയമനം നടക്കുന്നില്ല ;വിദ്യാഭ്യാസ വകുപ്പിലെ 23 പോസ്റ്റുകൾ നിർത്തലാക്കി
- ആന്ത്രോത്ത് സി എച്ച് സിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവ് ; മാർച്ച് 5 വരെ അപേക്ഷിക്കാം