DweepDiary.com | ABOUT US | Wednesday, 24 April 2024

(Revised) SSLC ലക്ഷദ്വീപില്‍ 83% വിജയം - 96.67 % വിജയത്തോടെ അമിനി ഒന്നാമതും കുറവ് അഗത്തിയും

In job and education BY Admin On 03 May 2018
കവരത്തി (03/05/2018): ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ഫലം പുറത്തു വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.93% കൂതുതല്‍ പേര്‍ ഉപരി പഠനത്തിന് അര്‍ഹരായി. അമിനി, കടമത്ത്, കല്‍പേനി, ആന്ത്രോത്ത് ദ്വീപുകള്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ യഥാക്രമം 96.67, 93.62, 92.86, 90.07 വിജയ ശതമാനം കൈവരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയ്ക്കിരുന്നത് ആന്ത്രോത്ത് (151) ദ്വീപിലും ഏറ്റവും കൂറവ് മിനിക്കോയിയില്‍ (15) നിന്നാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തേക്കാള്‍ മോശം പ്രകടനമാണ് അഗത്തി സ്കൂള്‍ കാഴ്ചവെച്ചത്. 56.62 % പേര്‍ മാത്രമെ ഇവിടെ വിജയിച്ചിട്ടുള്ളൂ.

789 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 655 പേരാണ് ലക്ഷദ്വീപില്‍ ഉപരിപഠനത്തിന് അര്‍ഹമായത്. തോറ്റവര്‍ക്കുള്ള സേ പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY