DweepDiary.com | ABOUT US | Friday, 19 April 2024

ഒന്നാം റാങ്കുകാരന് ഇരുപതോളം മാര്‍ക്ക് - സ്ഥിര നിയമനത്തിനു ആളെ കിട്ടിയില്ല, ലക്ഷദ്വീപ് തുറമുഖ-വ്യോമയാന വകുപ്പ് വീണ്ടും വിളിക്കുന്നു

In job and education BY Admin On 29 June 2017
ലക്ഷദ്വീപ് തുറമുഖ-വ്യോമയാന വകുപ്പ് Equipment Mechanic‌'ന്റെ സ്ഥിര ഒഴിവിലേക്ക് നേരത്തെ എഴുത്ത് പരീക്ഷ നടത്തുകയും എന്നാല്‍ ഒരാള്‍ പോലും വേണ്ടത്ര മാര്‍ക്കെടുക്കാതിരിക്കുകയും ചെയ്തതോടെ വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് തുറമുഖ-വ്യോമ വകുപ്പ്. കഴിഞ്ഞ പരീക്ഷക്ക് ഒന്നാം റാങ്കുകാരനു കിട്ടിയത് വെറും ഇരുപതോളം മാര്‍ക്ക് അതോടെ കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കാതെ നിയമന പ്രവര്‍ത്തികള്‍ റദ്ദ് ചെയ്യുകയായിരുന്നു. വീണ്ടും അപേക്ഷിക്കുന്നവര്‍ നന്നായി തയ്യാറായി എഴുത്ത് പരീക്ഷയെ നേരിടുക. ആശംസകള്‍

തസ്തിക ഒഴിവു വിവരങ്ങള്‍ താഴെ:-

1. തസ്തികയുടെ പേര്: Equipment Mechanic‌
2. ഒഴിവുകള്‍: 02

3. യോഗ്യതകള്‍:
(i) ഇലക്ട്രോണിക്സ് അല്ലെങ്കില്‍ ഇലക്ട്രോണിക്സ് & കമ്മ്യൂണ്ക്കേഷന്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിലുള്ള അംഗീകൃത ബിരുദം.
(ii) വയസ്: 18-25 (സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റു അവശ വിഭാഗക്കാര്‍ക്കും കേന്ദ്ര നിയമ പ്രകാരമുള്ള വയസിളനുണ്ടാകും). അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി അനുസരിച്ചായിരിക്കും Age Bar കണക്കാക്കുക.

4. ശമ്പളം: 5200-20200, ജിപി-2400 (പഴയ ശമ്പളം) പുതുക്കിയത്- ലെവല്‍ 4, 2500 (അടിസ്ഥാന ശമ്പളം).
5. നിയമന രീതി: 90% എഴുത്ത് പരീക്ഷയുടേയും 10% അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനത്തിനുള്ള മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. 50% പ്രസ്തുത ബിരുദ തലത്തിലുള്ള ചോദ്യങ്ങളും 50% പൊതുവിജ്ഞാനവുമായിരിക്കും എഴുത്ത് പരീക്ഷക്കുണ്ടാവുക.

6. അപേക്ഷാ ഫോമും വിജ്ഞാപനവും കാണാന്‍ ക്ലിക്ക് ചെയ്യുക.

7. അപേക്ഷ അയക്കേണ്ട വിലാസം:
The Director,
Department of Port & Aviation,
U.T. of Lakshadweep,
Kavaratti
682553

8. അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി: 28/07/2017

SHARE YOUR FEEDBACK

RECENT IN THIS CATEGORY