DweepDiary.com | ABOUT US | Friday, 19 April 2024

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു ലക്ഷദ്വീപില്‍ 76.07 വിജയശതമാനം - അഗത്തി ഒന്നാം സ്ഥാനത്ത്

In job and education BY Admin On 05 May 2017
തിരുവനന്തപുരം (05/05/2017): എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.08% ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 4,55,453 പേര് പരീക്ഷ എഴുതിയതില്‍ 4,37,156 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹതനേടിയത്. 18,297 കുട്ടികള്‍ തോറ്റു. 1151 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. എല്ലാ വിഷയങ്ങളിലും 20,967 പേരാണ് എ പ്ലസ് നേടിയത്.

ലക്ഷദ്വീപിലെ ഒമ്പത് സെന്ററുകളില്‍ പരീക്ഷയെഴുതിയ 1053 പേരില്‍ 801 പേര്‍ വിജയിച്ചു. ആകെ 76.07 ശതമാനം പേര്‍ വിജയികളായി. ആന്ത്രോത്ത് ദ്വീപിലെ ഫസലുല്‍ ഫാരിഷ പി.പി (റജിസ്ട്രേഷന്‍ നമ്പര്‍ : 269179) ആണ് ലക്ഷദ്വീപില്‍ നിന്നും എല്ലാ വി‍ഷയങ്ങള്‍ക്കും A+ നേടിയ ഏക വിദ്യാര്‍ത്ഥി. പത്താം ക്ലാസിലേക്ക് യോഗ്യരായവരെ മാത്രം കടത്തി വിട്ടും അധ്യാപകരുടെ നേതൃത്വത്തില്‍ കര്‍ശന മേല്‍നോട്ടവും നടത്തിയാണ് ദ്വീപുകളില്‍ ഒന്നാം സ്ഥാനം അഗത്തി കരസ്ഥമാക്കിയത് എന്ന് അഗത്തിയിലെ മുന്‍ സ്കൂള്‍ പ്രിന്‍സിപ്പാളും ഇപ്പോഴത്തെ വിദ്യാഭ്യാസ ഓഫീസറുമായ മുഹമ്മദ് ഇഖ്ബാല്‍ പ്രസ്ഥാപിച്ചു.

തോറ്റവര്‍ക്കുള്ള സേ പരീക്ഷ തിയതി പിന്നീട് അറിയിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY