DweepDiary.com | ABOUT US | Friday, 29 March 2024

ഇൻറർ ജെബിയിൽ വെള്ളം കടത്തിയ വിദ്യാഭ്യാസ വകുപ്പ് "കബ്ബു(cub)കളു"ടെ രജിസ്ട്രേഷൻ വൈകീപ്പിക്കുന്നു

In job and education BY Admin On 06 January 2017
അഗത്തി (06/01/2016): കേരളീയർ അധ്യാപകരായിരുന്ന കാലഘട്ടത്തിൽ ദ്വീപിലെ വിദ്യാഭ്യാസ രംഗത്ത് സ്വജനപക്ഷപാതവും പുറംവാതിൽ നിയമനവും നടന്നിരുന്നെന്ന ആരോപണമുണ്ടെങ്കിലും വിദ്യാഭ്യാസ ഘടനയിൽ അനുയോജ്യമായ പദ്ധതികൾ സജീവമായി നിലനിർത്തിയിരുന്നു. വിദ്യാഭ്യാസ രംഗത്തെ തൊഴിലധിഷ്ടിത പാഠ്യപദ്ധതികളായ ഫിഷറീസ് ടെക്നോളജി, കൊയർ ക്രാഫ്റ്റ്, NCC, Scout & Guides തുടങ്ങിയവ അതിൻറെതായ പ്രാധാന്യത്തോടെ നില നിർത്തിയിരുന്നു. എന്നാൽ കടലിൻറെ മക്കൾ എന്ന് "മണ്ണിൻ മക്കൾ" വാദമുയർത്തുന്നവർ ഉദ്യോഗതലത്തിൽ എത്തിയപ്പോൾ സർവ്വരംഗങ്ങളിലും മൂല്യച്യുതി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്കായുള്ള സയൻസ് ക്ലബുകൾ, സാഹിത്യ സമാജങ്ങൾ, എന്തിനു NCC വരെ കടലാസു സംഘങ്ങളായി അധ:പതിച്ചിരിക്കുന്നു.

പണ്ട് അപ്പർ പ്രൈമറി ക്ലാസുകളിൽ സ്കൗട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് എപ്പോയോ അപ്രത്യക്ഷമായിരിക്കുന്നു. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദം കാരണം 2016 ഏപ്രിൽ 7 മുതൽ 14 വരെ പുതുതായി തുടങ്ങുന്ന ലക്ഷദ്വീപ് സ്കൗട്ട് ആൻഡ് ഗൈഡൻസിനു അധ്യാപകരെ നിയമിക്കുന്നതിനായി കവരത്തിയിൽ വെച്ച് സർവീസ് കോഴ്സ് നൽകുകയും തലസ്ഥാനത്തും ആന്ത്രോത്തും സ്കൗട്ട് ആൻഡ് ഗൈഡിൻറെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ ലക്ഷദ്വീപിൽ ആദ്യമായി ലോവർ പ്രൈമറി ക്ലാസുകളിൽ നൽകിയ സ്കൗട്ടിൻറെ ബാലവിഭാഗമായ "കബ്ബുകൾ" രജിസ്ട്രേഷൻ ലഭിക്കാതെ പ്രവർത്തനം മുടങ്ങിയിരിക്കുകയാണു. സ്കൂളുകളിലെ SMC'ക്കു ഇവയെക്കുറിച്ച് പ്രാഥമികമായി ഒന്നും അറിയാത്തതും അധികാരികളുടെ മുമ്പിൽ പ്രശ്നം ഉന്നയിക്കാൻ ബുദ്ധിമുട്ടാക്കുന്നു. ലോവർ പ്രൈമറിയോട് ദ്വീപ് ഭരണകൂടം കാണിക്കുന്ന ചിറ്റമ്മ നയത്തിൻറെ ഭാഗമാണിതെന്ന് അധ്യാപകർ വിശ്വസിക്കുന്നു. ലോവർ പ്രൈമറിക്കാർക്കുള്ള ഗ്ലാമർ ഇനമായ അന്തർ ജെബി സ്കൂൾ മൽസരങ്ങളിൽ നിന്നും ഇനങ്ങൾ വെട്ടിക്കുറച്ച വിദ്യാഭ്യാസ വകുപ്പിൻറെ വിവാദ നടപടി ഇനിയും കെട്ടടങ്ങിയിട്ടില്ല.

അധ്യാപകരുടെ യൂണിഫോം അടക്കമുള്ള സ്കൗട്ട് ആൻഡ് ഗൈഡിൻറെ സർവ്വ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കാണുമെന്നാണു അധിക്യതരുടെ പ്രതികരണം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY