DweepDiary.com | ABOUT US | Tuesday, 16 April 2024

രാഷ്ട്രപതിയുടെ മികച്ച അദ്ധ്യാപകര്‍ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി

In job and education BY Admin On 09 September 2016
ന്യൂഡല്‍ഹി (05/09/2016): മികച്ച അദ്ധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡുകള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിതരണം ചെയ്തു. അധ്യാപക ദിനത്തില്‍ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഭാരതത്തിന്‍റെ പരമ്പരാഗത ഗുരു-ശിഷ്യ ബന്ധം വിദ്യാഭ്യാസത്തിന്‍റെ അവിഭാജ്യ ഘടകമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ലക്ഷദ്വീപിലെ അഗത്തിയില്‍ നിന്നുള്ള ശ്രീ ഉപ്പത്തോട ബഷീര്‍, പോസ്റ്റ് ഗ്രാദ്യൂവേറ്റ് ടീച്ചര്‍ (ജി‌എസ്‌എസ്‌എസ് മിനിക്കോയ്), കവരത്തി സ്വദേശി ശ്രീ കുഞ്ഞിക്കോയ , പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ (ജി‌എസ്‌എസ്‌എസ് കവരത്തി) എന്നിവര്‍ പ്രസിഡന്‍റില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങി. അരാ ലക്ഷം രൂപയും പ്രശസ്തി പത്രവും 40 ഗ്രാമിന്‍റെ വെള്ളി പതക്കവുമാണ് സമ്മാനിക്കുന്നത്.

ശ്രീ യു ബഷീര്‍ 1985 ലാണ് അദ്ധ്യാപകനായി സേവനം ആരംഭിക്കുന്നത്. ടി‌ജി‌ടി ആയും എന്‍‌സി‌സി അദ്ധ്യാപകനായും സാമൂഹിക സേവനം തുടങ്ങിയ അദ്ദേഹം പിന്നീട് പി‌ജി‌ടി ആയിട്ട് സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. ശ്രീ കുഞ്ഞിക്കോയ മാഷ് 1982 ലാണ് ലക്ഷദ്വീപ് ഭരണകൂടത്തില്‍ അദ്ധ്യാപകനായി എത്തുന്നത്. അമിനി, കടമത്ത്, ആന്ത്രോത്ത്, കവരത്തി ദ്വീപുകളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം ഇംഗ്ലീഷ് അധ്യാപനമാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. രണ്ടു അദ്ധ്യാപകരും ശ്രീ എഫ്‌ജി മിനിക്കോയ്ക്ക് അനിവദിച്ച അഭിമുഖത്തില്‍ മാനസ് തുറക്കുകയായിരുന്നു.

രണ്ടു പേര്‍ക്കും ദ്വീപ് ഡയറിയുടെ ആശംസകള്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY