DweepDiary.com | ABOUT US | Thursday, 25 April 2024

ദ്വീപ് ഡയറിയുടെ അപേക്ഷാ ഫോം ഉപയോഗിച്ചവര്‍ വെള്ളക്കടലാസില്‍ വീണ്ടും അപേക്ഷിക്കുക

In job and education BY Admin On 19 July 2016
കവരത്തി (19/07/2016): പൊതുജന താല്‍പര്യാര്‍ത്ഥം മുന്‍കാലങ്ങളിലും ദ്വീപ് ഡയറി അപേക്ഷാ ഫോമുകള്‍ തയ്യാറാക്കി ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാറുണ്ടായിരുന്നു. അതൊന്നും ആരും തള്ളാറില്ലായിരുന്നു. ചില ഉദ്യോഗസ്ഥരുടെ കടുംപിടിത്തം മൂലം ഇപ്രാവശ്യം ആദ്യമായി ദ്വീപ് ഡയറി ഖേദത്തോടെ ഫോം പിന്‍വലിക്കുകയാണ്. വെള്ളക്കടലാസില്‍ അപേക്ഷിക്കാത്തത് അല്ല വിദ്യാഭ്യാസ സൂപ്രന്‍ഡ് അടക്കമുള്ളവരുടെ പ്രശ്നം "ദ്വീപ് ഡയറിക്ക് ആരാണ് ഫോമുണ്ടാക്കാന്‍ അധികാരം കൊടുത്തത്?" "ലോഗോ ആരോട് ചോദിച്ചിട്ട് ഉപയോഗിച്ചു" തുടങ്ങിയ ചോദ്യങ്ങളോടെ വന്നവരെ മടക്കി അയക്കുന്ന നടപടിയാണ് സൂപ്രന്‍ഡ് കാണിച്ചത്? പൊതുജന താല്‍പര്യാര്‍ത്ഥം വിദ്യാഭ്യാസ വകുപ്പിന്‍റെ ആവശ്യത്തിന് വേണ്ടിയാണ് ഫോം ഉണ്ടാക്കിയത്. ദ്വീപ് ഡയറിക്ക് യാതൊരു ലാഭവും ഉണ്ടായിട്ടില്ല. അതൊന്നും ചെവികൊടുക്കാന്‍ സൂപ്രന്‍ഡ് തയ്യാറില്ല. ഫോം സ്വീകരിച്ചവരെ ഇനി അയോഗ്യരാക്കില്ല എന്ന്‍ മറുപടി തന്നിട്ടുണ്ടെങ്കിലും മാന്യ ഉദ്യോഗാര്‍ത്ഥികള്‍ ഭാവിയെ ഓര്‍ത്ത് വീണ്ടും അപേക്ഷിക്കുക. കൂടാതെ ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കുക. ദ്വീപ് ഡയറിക്കുണ്ടായ മാനഹാനിയേക്കാള്‍ ഉദ്യോഗാര്‍ത്ഥികളുടെ ഭാവിക്ക് മുന്‍തൂക്കം നല്‍കുന്നതിനാല്‍ ഈ അറിയിപ്പ് പരമാവധി പങ്കുവെക്കുക. അവസാന തീയതി 01/08/2016 ആണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY