DweepDiary.com | ABOUT US | Saturday, 20 April 2024

ലക്ഷദ്വീപ് ഭരണകൂടം 112 സ്ഥിര ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു - എസ്‌എസ്‌എല്‍‌സി മുതല്‍ പി‌ജി'ക്കാര്‍ക്ക് വരെ അവസരം

In job and education BY Admin On 08 July 2016
(PGT, Lab Asst. NCC Lascar അപേക്ഷാ ഫോമില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അപേക്ഷാ ഫോമില്‍ PGT സബ്ജെക്റ്റ് എഴുതാനുള്ള സ്ഥലം, Disabled, Emplyment ഡീറ്റൈല്‍സ് എഴുതാനുള്ള സ്ഥലം ഉണ്ടോ എന്ന്‍ ഉറപ്പ് വരുത്തുക. Photo നിര്‍ബന്ധമില്ല. Revised ഫോം ഡൌണ്‍ലോഡ് ചെയ്യുക)

ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വിവിധ വകുപ്പുകള്‍ സ്ഥിര നിയമനം നടത്തുന്നു. ആകെ 112 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലക്ഷദ്വീപ് നിവാസികള്‍ക്ക് അപേക്ഷിക്കാം. വകുപ്പ് തിരിച്ചുള്ള തസ്തികകള്‍, ഒഴിവുകള്‍, യോഗ്യതകള്‍, അപേക്ഷാ ഫോമുകള്‍ എന്നിവ അതാത് ഭാഗങ്ങളില്‍ കാണുക. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി കണ്ട് മുന്‍കൂര്‍ അപേക്ഷിക്കുക.

കലാ-സാംസ്കാരിക വകുപ്പ്:

(a) തസ്തികയുടെ പേര്: ലൈബ്രറി & ഇന്‍ഫോര്‍മേഷന്‍ അസിസ്റ്റന്‍റ്
(b) ഒഴിവുകള്‍ : 03 - 1 ഒഴിവ് അംഗപരിമിതര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു (കേള്‍വി സംബന്ധമായ). (മൊത്തം ഒഴിവുകളുടെ എണ്ണം നിയമന സമയത്ത് കൂടിയേക്കാം)
(b) ശമ്പള സ്കെയില്‍ - 9300-34800 + ജി‌പി 4200/-
(c) യോഗ്യതകള്‍:
(i) യു‌ജി‌സി അംഗീകരിച്ച BLISc/ MLISc ബിരുദം/ ബിരുദാനന്തര ബിരുദം. (യോഗ്യത 31/08/2016 നുള്ളില്‍ നേടിയതാവണം).
(ii) ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന യോഗ്യത പരീക്ഷ പാസായാല്‍ മാത്രം മതി (45% മാര്‍ക്ക്). മറ്റു അഭിമുഖങ്ങളൊന്നും തന്നെയില്ല.
(60% ചോദ്യങ്ങള്‍ ലൈബാററി സയന്‍സില്‍ നിന്നും 20% മാര്‍ക്ക് ജനറല്‍ ഇംഗ്ലീഷും 20% മാര്‍ക്ക് പൊതുവിജ്ഞാനവുമായിരിക്കും ചോദിക്കുക)
(iii) വയസ്: 18-30 വയസ് വരെ ( വകുപ്പ് തല ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്പെഷ്യല്‍ കാറ്റഗറികള്‍ക്കും ഭാരത സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിപ്പിക്കുന്ന ഉത്തരവുകള്‍ അനുസരിച്ചു ഇളവ് അനുവദിക്കും)
അപേക്ഷാ സ്വീകരിക്കുന്ന അവസാന തീയതി : 31/08/2016 5 PM വരെ
അപേക്ഷ അയക്കേണ്ട വിലാസം
The Director
Department of Art & Culture
Kavaratti
U.T. of Lakshadweep
682 555
നിര്‍ദ്ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോം ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസ വകുപ്പ്:

(1) പോസ്റ്റ് ഗ്രാഡ്യൂവേറ്റ് ടീച്ചര്‍
(a) ഒഴിവുകള്‍ : 47 (ഫിസിക്സ്-2, കെമിസ്ട്രി-2, ജന്തുശാസ്ത്രം-2, സസ്യശാസ്ത്രം-1, ഗണിതം-2, ചരിത്രം-3, രാഷ്ട്രീയമീമാംസ-4, സാമ്പത്തിക ശാസ്ത്രം-4, ഭൂമിശാസ്ത്രം-3, ബിസിനസ് സ്റ്റഡീസ്-2, അക്കൌണ്ടന്‍സി-2, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍-2, ഇംഗ്ലീഷ്-4, മലയാളം-4, അറബിക്-6, ഹിന്ദി-4) ഓരോഴിവ് അംഗപരിമിതര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു (Visually Impaired)
(b) ശമ്പള സ്കെയില്‍ - 9300-34800 + ജി‌പി 4800/-
(c) യോഗ്യതകള്‍:
(i) ബന്ധപ്പെട്ട വിഷയത്തിലുള്ള 50% മാര്‍ക്കോടേയുള്ള ബിരുദാനന്തര ബിരുദവും അതേ വിഷയത്തിലുള്ള ബി.എഡും.
(നാഷണല്‍ കൌണ്സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍, ഇന്‍ഡ്യ (NCTE) കാലാകാലങ്ങളായി പുറപ്പെടുവിപ്പിക്കുന്ന ഉത്തരവുകള്‍ക്ക് ബാധകം - വിജ്ഞാപനം കാണുക)
(ii) ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റില്‍ 55% മാര്‍ക്ക് നേടണം. (അംഗപരിമിതര്‍ക്ക് 50% മാര്‍ക്ക്)
(iii) വയസ്: 30 വയസ് വരെ ( വകുപ്പ് തല ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്പെഷ്യല്‍ കാറ്റഗറികള്‍ക്കും ഭാരത സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിപ്പിക്കുന്ന ഉത്തരവുകള്‍ അനുസരിച്ചു ഇളവ് അനുവദിക്കും)

(2) നഴ്സറി ടീച്ചര്‍/ നഴ്സറി ടീച്ചര്‍ (മഹല്‍)
(a) ഒഴിവുകള്‍ : 03 (2 ഒഴിവ് മിനിക്കോയ് ദ്വീപുകാരുടെ മഹല്‍ നഴ്സറി ടീച്ചര്‍ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു, 1 ഒഴിവ് അംഗപരിമിതര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു (ഓര്‍ത്തോപീഡിക്))
(b) ശമ്പള സ്കെയില്‍ - 9300-34800 + ജി‌പി 4200/-
(c) യോഗ്യതകള്‍:
(i) 50% മാര്‍ക്കോടേയുള്ള +2 അല്ലെങ്കില്‍ തതുല്ല്യം.
(ii) ബന്ധപ്പെട്ട വിഷയത്തിലുള്ള 50% മാര്‍ക്കോടേയുള്ള അംഗീകൃത ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് (ഏത് പേരില്‍ അറിയപ്പെടുന്നതായാലും)
(നാഷണല്‍ കൌണ്സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍, ഇന്‍ഡ്യ (NCTE) കാലാകാലങ്ങളായി പുറപ്പെടുവിപ്പിക്കുന്ന ഉത്തരവുകള്‍ക്ക് ബാധകം - വിജ്ഞാപനം കാണുക)
(iii) ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റില്‍ 55% മാര്‍ക്ക് നേടണം. (അംഗപരിമിതര്‍ക്ക് 50% മാര്‍ക്ക്)
(iv) കൂടാതെ മഹല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മഹല്‍ ഭാഷാ സംബന്ധമായ മറ്റൊരു പരീക്ഷ കൂടി പാസാവണം.
(v) വയസ്: 30 വയസ് വരെ ( വകുപ്പ് തല ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്പെഷ്യല്‍ കാറ്റഗറികള്‍ക്കും ഭാരത സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിപ്പിക്കുന്ന ഉത്തരവുകള്‍ അനുസരിച്ചു ഇളവ് അനുവദിക്കും) News copied from www.dweepdiary.com

(3) കൊയര്‍ ക്രാഫ്റ്റ് ടീച്ചര്‍
(a) ഒഴിവുകള്‍ : 01
(b) ശമ്പള സ്കെയില്‍ - 9300-34800 + ജി‌പി 4200/-
(c) യോഗ്യതകള്‍:
(i) 50% മാര്‍ക്കോടേയുള്ള +2 അല്ലെങ്കില്‍ തതുല്ല്യം.
(ii) ബന്ധപ്പെട്ട വിഷയത്തിലുള്ള അംഗീകൃത ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്
(iii) ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റില്‍ 55% മാര്‍ക്ക് നേടണം. (അംഗപരിമിതര്‍ക്ക് 50% മാര്‍ക്ക്)
(iv) വയസ്: 30 വയസ് വരെ ( വകുപ്പ് തല ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്പെഷ്യല്‍ കാറ്റഗറികള്‍ക്കും ഭാരത സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിപ്പിക്കുന്ന ഉത്തരവുകള്‍ അനുസരിച്ചു ഇളവ് അനുവദിക്കും)

(4) ഫിഷറീസ് ഇന്‍സ്ട്രക്ടര്‍
(a) ഒഴിവുകള്‍ : 01
(b) ശമ്പള സ്കെയില്‍ - 9300-34800 + ജി‌പി 4200/-
(c) യോഗ്യതകള്‍:
(i) എസ്‌എസ്‌എല്‍‌സി അല്ലെങ്കില്‍ തതുല്ല്യം.
(ii) സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ & എഞ്ചിനീയറിങ്ങ് നല്‍കുന്ന (CIFNET) ഫിഷിങ്ങ് മേറ്റ് വിജയകരമായി പൂര്‍ത്തിയാക്കിയ പരിശീലന പത്രം
അല്ലാത്ത പക്ഷം മേല്‍ സ്ഥാപനം നല്‍കുന്ന വിജയകരമായി പൂര്‍ത്തിയാക്കിയ ഷോര്‍ മെകാനിക് കോഴ്സ്. (ഷോര്‍ മെകാനിക് യോഗ്യതയുള്ളവര്‍ നിയമനം നേടുകയാണെങ്കില്‍ പ്രോബേഷണറി സമയത്തിനുള്ളില്‍ മേല്‍സ്ഥാപനത്തില്‍ നിന്നും ഫിഷിങ്ങ് ടെക്നോളജിയുടെ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കണം).
(iii) ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റില്‍ 55% മാര്‍ക്ക് നേടണം. (അംഗപരിമിതര്‍ക്ക് 50% മാര്‍ക്ക്)
(iv) വയസ്: 30 വയസ് വരെ ( വകുപ്പ് തല ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്പെഷ്യല്‍ കാറ്റഗറികള്‍ക്കും ഭാരത സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിപ്പിക്കുന്ന ഉത്തരവുകള്‍ അനുസരിച്ചു ഇളവ് അനുവദിക്കും)

(5) ലൈബ്രേറിയന്‍
(a) ഒഴിവുകള്‍ : 02 (1 ഒഴിവ് അംഗപരിമിതര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു (കേള്‍വി സംബന്ധമായ)
(b) ശമ്പള സ്കെയില്‍ - 9300-34800 + ജി‌പി 4600/-
(c) യോഗ്യതകള്‍:
(i) 50% മാര്‍ക്കോടേയുള്ള BLISc അല്ലെങ്കില്‍ തതുല്ല്യം (യു‌ജി‌സി/ അംഗീകൃത സ്ഥാപനം നല്‍കുന്ന 3 വര്‍ഷത്തില്‍ കുറയാത്ത തത്തുല്ല്യ യോഗ്യത)
(ii) ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റില്‍ 55% മാര്‍ക്ക് നേടണം. (അംഗപരിമിതര്‍ക്ക് 50% മാര്‍ക്ക്)
(iv) വയസ്: 30 വയസ് വരെ ( വകുപ്പ് തല ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്പെഷ്യല്‍ കാറ്റഗറികള്‍ക്കും ഭാരത സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിപ്പിക്കുന്ന ഉത്തരവുകള്‍ അനുസരിച്ചു ഇളവ് അനുവദിക്കും)

(6) ലബോട്ടറി അസിസ്റ്റന്‍റ്
(a) ഒഴിവുകള്‍ : 09
(b) ശമ്പള സ്കെയില്‍ - 5200-20200 + ജി‌പി 2800/-
(c) യോഗ്യതകള്‍:
(i) കെമിസ്ട്രി/ ഫിസിക്സ്/ ബോട്ടണി/ സൂവോളജിയിലുള്ള ശാസ്ത്ര ബിരുദം അല്ലെങ്കില്‍ തതുല്ല്യം.
(ii) ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റില്‍ 55% മാര്‍ക്ക് നേടണം. (അംഗപരിമിതര്‍ക്ക് 50% മാര്‍ക്ക്)
(iv) വയസ്: 18-25 വയസ് വരെ ( വകുപ്പ് തല ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്പെഷ്യല്‍ കാറ്റഗറികള്‍ക്കും ഭാരത സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിപ്പിക്കുന്ന ഉത്തരവുകള്‍ അനുസരിച്ചു ഇളവ് അനുവദിക്കും)

1 മുതല്‍ 6 വരേയുള്ള പോസ്റ്റുകളുടെ അപേക്ഷാ ഫോം (PGT, Lab Asst, Librarian, Nursery Tr, Coir Craft) ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക

(7) ഡാന്‍സ് കം മ്യൂസിക് ടീച്ചര്‍ :
(a) ഒഴിവുകള്‍ : 04
(b) ശമ്പള സ്കെയില്‍ - 5200-20200 + ജി‌പി 1900/-
(c) യോഗ്യതകള്‍:
(i) +2 അല്ലെങ്കില്‍ തതുല്ല്യം.
(ii) നിയമനത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രേഡ് ടെസ്റ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ നാടന്‍ കലാ രൂപങ്ങള്‍ സംബന്ധമായ കഴിവ് തെളിയിക്കണം.
(iii) ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന എലിജിബിലിറ്റി ടെസ്റ്റ് പാസാവണം. 100ല്‍ 50 മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ പൊതുവിജ്ഞാനം അടിസ്ഥാനമാക്കിയായിരിക്കും. നേടിയ മാര്‍ക്കിന്‍റെ 70% വും ട്രേഡ് ടെസ്റ്റിന് ലഭിച്ച 30% മാര്‍ക്കും കൂട്ടി തയ്യാറാക്കിയ മെറിറ്റ് പ്രകാരം നിയമനം നടത്തും.
(iv) വയസ്: 18-25 വയസ് വരെ ( വകുപ്പ് തല ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്പെഷ്യല്‍ കാറ്റഗറികള്‍ക്കും ഭാരത സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിപ്പിക്കുന്ന ഉത്തരവുകള്‍ അനുസരിച്ചു ഇളവ് അനുവദിക്കും)

(8) സ്പോര്‍ട്സ് ബോയ് :
(a) ഒഴിവുകള്‍ : 02
(b) ശമ്പള സ്കെയില്‍ - 5200-20200 + ജി‌പി 1800/-
(c) യോഗ്യതകള്‍:
(i) എസ്‌എസ്‌എല്‍‌സി അല്ലെങ്കില്‍ തതുല്ല്യം.
(ii) ലക്ഷദ്വീപ് തല/ ദേശീയ തല കായിക മല്‍സരങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് മുന്‍ഗണന.
(iii) ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന എലിജിബിലിറ്റി ടെസ്റ്റ് പാസാവണം. 100ല്‍ 50 മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ പൊതുവിജ്ഞാനം അടിസ്ഥാനമാക്കിയായിരിക്കും. നേടിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മറ്റു അഭിമുഖങ്ങള്‍ ഉണ്ടാവുന്നതല്ല.
(iv) വയസ്: 18-25 വയസ് വരെ ( വകുപ്പ് തല ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്പെഷ്യല്‍ കാറ്റഗറികള്‍ക്കും ഭാരത സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിപ്പിക്കുന്ന ഉത്തരവുകള്‍ അനുസരിച്ചു ഇളവ് അനുവദിക്കും)

(9) എന്‍‌സി‌സി ലാസ്കര്‍ :
(a) ഒഴിവുകള്‍ : 03
(b) ശമ്പള സ്കെയില്‍ - 5200-20200 + ജി‌പി 1800/-
(c) യോഗ്യതകള്‍:
(i) എസ്‌എസ്‌എല്‍‌സി അല്ലെങ്കില്‍ തതുല്ല്യം.
(ii) എന്‍‌സി‌സിയുടെ കര, നാവിക, വ്യോമ വിഭാഗത്തില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന്‍ കുറഞ്ഞത് A സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന.
(iii) ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന എലിജിബിലിറ്റി ടെസ്റ്റ് പാസാവണം. 100ല്‍ 50 മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ പൊതുവിജ്ഞാനം അടിസ്ഥാനമാക്കിയായിരിക്കും. നേടിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മറ്റു അഭിമുഖങ്ങള്‍ ഉണ്ടാവുന്നതല്ല.

(10) ഫിഷര്‍മാന്‍ :
(a) ഒഴിവുകള്‍ : 12
(b) ശമ്പള സ്കെയില്‍ - 5200-20200 + ജി‌പി 1800/-
(c) യോഗ്യതകള്‍:
(i) എസ്‌എസ്‌എല്‍‌സി അല്ലെങ്കില്‍ തതുല്ല്യം.
(ii) നിയമനത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രേഡ് ടെസ്റ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ കടല്‍/ മീന്‍/ മീന്‍പിടിത്ത രീതികള്‍ സംബന്ധമായ അറിവ് തെളിയിക്കണം..
(iii) ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന എലിജിബിലിറ്റി ടെസ്റ്റ് പാസാവണം. 100ല്‍ 50 മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ പൊതുവിജ്ഞാനം അടിസ്ഥാനമാക്കിയായിരിക്കും. നേടിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മറ്റു അഭിമുഖങ്ങള്‍ ഉണ്ടാവുന്നതല്ല.
(iv) ലക്ഷദ്വീപ് ഫിഷറീസ് വകുപ്പില്‍ നിന്നും ഫിഷര്‍മാന്‍ ട്രെയിനിങ് ലഭിച്ചവര്‍ക്ക് മുന്‍ഗണന
(v) വയസ്: 18-25 വയസ് വരെ ( വകുപ്പ് തല ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്പെഷ്യല്‍ കാറ്റഗറികള്‍ക്കും ഭാരത സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിപ്പിക്കുന്ന ഉത്തരവുകള്‍ അനുസരിച്ചു ഇളവ് അനുവദിക്കും)

(11) കയര്‍ടേക്കര്‍ :
(a) ഒഴിവുകള്‍ : 01
(b) ശമ്പള സ്കെയില്‍ - 5200-20200 + ജി‌പി 1800/-
(c) യോഗ്യതകള്‍:
(i) എസ്‌എസ്‌എല്‍‌സി അല്ലെങ്കില്‍ തതുല്ല്യം.
(ii) ലക്ഷദ്വീപ് തല/ ദേശീയ തല കായിക മല്‍സരങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് മുന്‍ഗണന.
(iii) ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന എലിജിബിലിറ്റി ടെസ്റ്റ് പാസാവണം. 100ല്‍ 50 മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ പൊതുവിജ്ഞാനം അടിസ്ഥാനമാക്കിയായിരിക്കും. നേടിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മറ്റു അഭിമുഖങ്ങള്‍ ഉണ്ടാവുന്നതല്ല.
(iv) വയസ്: 18-25 വയസ് വരെ ( വകുപ്പ് തല ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്പെഷ്യല്‍ കാറ്റഗറികള്‍ക്കും ഭാരത സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിപ്പിക്കുന്ന ഉത്തരവുകള്‍ അനുസരിച്ചു ഇളവ് അനുവദിക്കും)

7 മുതല്‍ 11 വരേയുള്ള പോസ്റ്റുകളുടെ അപേക്ഷാ ഫോം (Dance cum Music Teacher, Sports Boy, NCC Lascar, Fisherman, Care Taker)ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക

അപേക്ഷാ സ്വീകരിക്കുന്ന അവസാന തീയതി : 01/08/2016 5 PM വരെ
അപേക്ഷ അയക്കേണ്ട വിലാസം
The Director
Department of Education
Kavaratti
U.T. of Lakshadweep
682 555
അപേക്ഷകള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കി യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ക്കൊപ്പം അയക്കുക. ദ്വീപ് ഡയറി തയ്യാറാക്കിയ അപേക്ഷാ ഫോമും സ്വീകരിക്കും.

വിദ്യുദ്ഛക്തി വകുപ്പ്

(a) തസ്തികയുടെ പേര്: എഞ്ചിന്‍ ഡ്രൈവര്‍, ഓയില്‍ മാന്‍, മറ്റു തതുല്ല്യ തസ്തികകള്‍
(a) ഒഴിവുകള്‍ : 24
(b) ശമ്പള സ്കെയില്‍ - വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല.
(c) യോഗ്യതകള്‍:
(i) എസ്‌എസ്‌എല്‍‌സി/ തതുല്ല്യം.
(ii) ITI / ICT ഒപ്പം നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ എലക്ട്രീഷ്യന്‍/ എലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങ്/ വയര്‍മാന്‍ (2 വര്‍ഷത്തെ)/ മെകാനിക് ഡീസല്‍ (ഒരു വര്‍ഷത്തെ)
(iii) ലക്ഷദ്വീപ് വിദ്യുദ്ഛക്തി വകുപ്പില്‍ നിന്നും വിജയകരമായി അപ്രന്‍റീസ്ഷിപ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന.
(iv) ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന യോഗ്യത പരീക്ഷ പാസാവാണം. മൂന്ന്‍ പാര്‍ട്ടുകളായിരിയ്ക്കുംപരീക്ഷ നടത്തുക.
PART I - ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രമീമാംസ, അടിസ്ഥാന ശാസ്ത്രം, ദേശീയ-അന്തര്‍ദേശീയ സമകാലിക സംഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട 50% മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ ഉണ്ടാകും.
PART II - തസ്തികയുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ ഉന്നയിക്കുന്ന 25% മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ ഉണ്ടാകും.
PART III - എലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങ്/ മേകാനികള്‍ ഡീസല്‍ തുടങ്ങിയ വിഷയങ്ങളിലുള്ള 25% മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍.

(iii) വയസ്: 18-25 വയസ് വരെ ( വകുപ്പ് തല ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്പെഷ്യല്‍ കാറ്റഗറികള്‍ക്കും ഭാരത സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിപ്പിക്കുന്ന ഉത്തരവുകള്‍ അനുസരിച്ചു ഇളവ് അനുവദിക്കും)
അപേക്ഷാ സ്വീകരിക്കുന്ന അവസാന തീയതി : 31/07/2016 5 PM വരെ
അപേക്ഷ അയക്കേണ്ട വിലാസം
The Executive Engineer
Department of Department of Electricity
U.T. of Lakshadweep
Kavaratti
682 555
നിര്‍ദ്ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോം ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക.

(Educational/ job desk dd) News copied from www.dweepdiary.com

SHARE YOUR FEEDBACK

RECENT IN THIS CATEGORY