DweepDiary.com | ABOUT US | Saturday, 20 April 2024

കേന്ദ്ര അധ്യാപക യോഗ്യത പരീക്ഷ (CTET) സെപ്റ്റംബര്‍ 18നു - അപേക്ഷകള്‍ ജൂലൈ 18 വരെ

In job and education BY Admin On 23 June 2016
പ്രൈമറി സ്കൂളുകളില്‍ അദ്ധ്യാപകരാവാനുള്ള ഉദ്യോഗാര്‍ത്ഥികള്‍ നേടേണ്ട യോഗ്യതയായ "കേന്ദ്ര അധ്യാപക യോഗ്യത പരീക്ഷ സെപ്റ്റംബര്‍ 2016"നു സി‌ബി‌എസ്‌ഇ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 22 മുതല്‍ ജൂലൈ 18 വരെ സ്വീകരിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമെ സ്വീകരിക്കുകയുള്ളു.

2004'ല്‍ പാര്‍ലമെന്‍റ് പാസാക്കിയ വിദ്യാഭ്യാസ അവകാശത്തിന്‍റെ ചുവടുപിടിച്ച് 14 വയസുവരേയുള്ള കുട്ടികള്‍ക്ക് മേന്‍മയുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് മേന്‍മയുള്ള അദ്ധ്യാപകരെ നിയമിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി നാഷ്ണല്‍ കൌണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ (NCTE) ഇന്ത്യയില്‍ പ്രൈമറി അദ്ധ്യാപകരാവാന്‍ ഉണ്ടാകേണ്ട യോഗ്യതകള്‍ ഭേദഗതി ചെയ്യുകയായിരുന്നു. കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, ലക്ഷദ്വീപിലെ സ്കൂളുകള്‍ എന്നിവിടങ്ങളിലേക്കൂള്ള അധ്യാപക നിയമനത്തിന് ഈ യോഗ്യത അത്യാവശ്യമാണ്. ഈ പരീക്ഷ പാസാകുന്നവരെ കേരള സര്‍ക്കാരിന്‍റെ KTETല്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ലക്ഷദ്വീപിലെ പ്രൈമറി സ്കൂളുകളിലെ പി‌എസ്‌ടി ഹിന്ദി, മിനിക്കോയ് ദ്വീപിലെ സ്കൂളുകളിലേക്കുള്ള മഹല്‍ ഭാഷാ അദ്ധ്യാപകര്‍ (പി‌എസ്‌ടി മഹല്‍) എന്നീ തസ്തികകളിലേക്കും സി‌ടി‌ഇ‌ടി പാസാകണം.

യോഗ്യതകള്‍: ലോവര്‍ പ്രൈമറി - ക്ലാസ് 1 മുതല്‍ 5 വരെ പഠിപ്പിക്കാന്‍,
(i) 50% കുറയാത്ത +2വും ടി‌ടി‌സിയും / D.Ed/ T.CH/ JBT/ അല്ലെങ്കില്‍ 2 വര്‍ഷത്തില്‍ കുറയാത്ത ഏലമെന്‍ററി വിദ്യാഭ്യാസ മേഖലയിലെ ഡിപ്ലോമ. (50% ത്തിലുള്ള ഇളവ് അനുവദിച്ച കാറ്റഗറികള്‍ കാണുവാന്‍ വിജ്ഞാപനം കാണുക). അല്ലെങ്കില്‍

(ii) 50% കുറയാത്ത +2വും ഏലമെന്‍ററി എഡ്യൂക്കേഷനിലുള്ള 4 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിരുദവും (B.El.Ed). അല്ലെങ്കില്‍
(iii) ബിരുദവും ടി‌ടി‌സിയും / D.Ed/ T.CH/ JBT/ അല്ലെങ്കില്‍ 2 വര്‍ഷത്തില്‍ കുറയാത്ത ഏലമെന്‍ററി വിദ്യാഭ്യാസ മേഖലയിലെ ഡിപ്ലോമ.
അല്ലെങ്കില്‍
(iv) +2 വും ബന്ധപ്പെട്ട സ്പെഷ്യല്‍ D.Ed/ TTC/ 2 വര്‍ഷത്തെ ഡിപ്ലോമ.

അപ്പര്‍ പ്രൈമറി - ക്ലാസ് 6 മുതല്‍ 8 വരെ പഠിപ്പിക്കാന്‍,
(i) ബിരുദവും ടി‌ടി‌സിയും / D.Ed/ T.CH/ JBT/ അല്ലെങ്കില്‍ 2 വര്‍ഷത്തില്‍ കുറയാത്ത ഏലമെന്‍ററി വിദ്യാഭ്യാസ മേഖലയിലെ ഡിപ്ലോമ.
അല്ലെങ്കില്‍
(ii) 50% കുറയാത്ത ബിരുദവും ബി.എഡും (50% ത്തിലുള്ള ഇളവ് അനുവദിച്ച കാറ്റഗറികള്‍ കാണുവാന്‍ വിജ്ഞാപനം കാണുക).
അല്ലെങ്കില്‍
(iii) 50% കുറയാത്ത +2വും ഏലമെന്‍ററി എഡ്യൂക്കേഷനിലുള്ള 4 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിരുദവും (B.El.Ed).
(iv) 50% കുറയാത്ത +2വും 4 വര്‍ഷത്തെ BA. Ed./ BSc. Ed.
അല്ലെങ്കില്‍
(v) 50% കുറയാത്ത ബിരുദവും ബന്ധപ്പെട്ട സ്പെഷ്യല്‍ B.Edഉം.
പരീക്ഷ ഫീസ്: (ഒരു പേപ്പറിന്- ക്ലാസ് 1-5 അല്ലെങ്കില്‍ 6-8):
(i) SC/ST/ വികലാംഗര്‍ - 300 രൂപ
(ii) ജനറല്‍/ OBC - 600 രൂപ.
(രണ്ട് പേപ്പറും എഴുതാന്‍ - ക്ലാസ് 1-5, 6-8):
(iii) SC/ST/ വികലാംഗര്‍ - 500 രൂപ.
(iv) ജനറല്‍/ OBC - 1000 രൂപ.

അപേക്ഷിക്കുന്ന വിധം:
ഫീസ് അടയ്ക്കുന്നതിന് മുമ്പ് ഓണ്‍ലൈന്‍ അപേക്ഷിക്കുക. രണ്ടാം ഘട്ടം Deposit ഫോം ഡൌണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുക്കുക. സിന്‍ഡിക്കേറ്റ് ബാങ്ക് അല്ലെങ്കില്‍ കാനറ ബാങ്കില്‍ പണം അടയ്ക്കുക. സ്ലിപ്പില്‍ ബാങ്ക് രേഖപ്പെടുത്തുന്ന വിവരങ്ങള്‍ വെബ്സൈറ്റില്‍ കയറി വീണ്ടും രേഖപ്പെടുത്തുക. ഡെബിറ്റ്/ ക്രെഡിറ്റ് കാര്ഡ് വഴി പണമടയ്ക്കുന്നവര്‍ക്ക് നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷിച്ചതിന്‍റെ കോപ്പി പ്രിന്‍റ് ചെയ്യാം. ഇവ സി‌ബി‌എസ്‌ഇ'ക്കു അയച്ചു കൊടുക്കേണ്ടതില്ല.

ഓണ്‍ലൈന്‍ അപേക്ഷിക്കാന്‍ www.ctet.nic.in എന്ന വെബ്സൈറ്റൊ www.dweepdiary.com എന്ന ഞങ്ങളുടെ വെബ്സൈറ്റോ ഉപയോഗിക്കാം. ഉദ്യോഗാര്‍ത്ഥികളുടെ 4 മുതല്‍ 100 Kb'യില്‍ കുറയാത്ത ഫോട്ടോയും 1 മുതല്‍ 25 kb'യില്‍ കുറയാത്ത ഒപ്പും അപ്ലോഡ് ചെയ്യാന്‍ നേരത്തെ തയ്യാറാക്കേണ്ടതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY