DweepDiary.com | ABOUT US | Wednesday, 24 April 2024

എന്റെ അദ്ധ്യാപകര്‍ക്ക്… (കവിത)

In interview Special Feature Article BY Admin On 07 October 2014
ഓര്‍ത്തുപോകയാണ് ഞാനാ പോയ്മറഞ്ഞ കാലം
പൂവരശിന്‍ താഴെ വിരിയും മധുരമുള്ളൊരു ലോകം
എത്രപേരാ അങ്കണത്തില്‍ നിത്യവും വന്നെത്തീ
എത്രപേരെ ഒത്തുചേര്‍ന്ന് കൈപിടിച്ചുയര്‍ത്തീ …
എന്നും ഞാന്‍ സ്മരിച്ചിടുന്നൂ ആ ദിങ്ങളെല്ലാം
എന്നെ ഞാനായ് പണിതെടുത്ത ഭംഗിയുള്ളൊരു വീട്..
ഡോക്ടര്‍ രാധാകൃഷ്ണന്‍ തന്നുടെ ജന്മദിമാം സെപ്റ്റംബര്‍ 5ല്‍
അറിഞ്ഞിടാത്ത മഹാത്മാക്കള്‍ ഇനിയുമെത്ര പാരില്‍
ഭരണകൈകള്‍ ഒന്നിനാന്നായ് മാറിടും പലരേം
വാഴ്ത്തിടട്ടെ ഓര്‍ത്തിടട്ടെ നിങ്ങളേയീരേം ..
മദ്യവും അഴിമതിയുമില്ല കണ്ട-ഇസ്രയേല്‍പോല്‍ ക്രൂരമല്ലാ;
വേണം മതഭേതമില്ലാ - ഇന്ത്യയെന്ന സ്വപ്നം
എന്നുമെന്നും പുതുമയുള്ള വഴികളില്‍ ചെല്ലുമ്പോള്‍
നന്മതിന്മകള്‍ കേട്ടറിയാന്‍ നിങ്ങള്‍ തന്നുപദേശം…
ഓര്‍ത്തുപോകയാണ് ഞാനാ പോയ്മറഞ്ഞ കാലം
പൂവരശിന്‍ താഴെ വിരിയും മധുരമുള്ളൊരു ലോകം
(By Azharudheen, PGT Hindi, Kadmath)

SHARE YOUR FEEDBACK

RECENT IN THIS CATEGORY