DweepDiary.com | ABOUT US | Friday, 11 October 2024

അശരണർക്ക് കൈത്താങ്ങായി മാറിയ ലക്ഷദ്വീപിന്റെ പെൺകരുത്ത്

In interview Special Feature Article BY Web desk On 24 September 2024

    അറബിക്കടലിന്റെ ആഴങ്ങളിലൊടുങ്ങാത്ത ജീവിതലക്ഷ്യവുമായി ലക്ഷദ്വീപിൽ നിന്ന്  കടൽ താണ്ടി കേരളത്തിൻ്റെ മരുമകളായി എത്തി പ്രയാസമനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ആരോഗ‍്യപാഠങ്ങൾ പകർന്ന് നൽകുകയും  അക്യുപങ്ചർ ചികിത്സരംഗത്ത് മാതൃക സൃഷ്ടിക്കുകയും ചെയ്ത വനിതാ സംരംഭക. ലക്ഷദ്വീപിലെ ആദ്യത്തെ അക്യുപങ്ക്ച്ചർ പിഎച്ച്ഡി ഹോൾഡർ. പണം ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടരുത് എന്ന സന്ദേശവുമായി  ലക്ഷക്കണക്കിന് അശരണർക്ക് കൈ തങ്ങായി മാറി 600 സ്‌ക്വയർ ഫീറ്റിൽ നിന്നും 6000 സ്‌ക്വയർ ഫീറ്റിലേക്ക് തന്റെ ബിസിനസ് സാമ്രാജ്യം വളർത്തിയ പെൺക്കരുത്ത്. രക്ഷപ്പെടില്ല എന്ന് പലരും വിധിയെഴുതിയ എത്രയോ പേരെ ഏറ്റെടുത്തു സുഖപ്പെടുത്തി അവരെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ ദൈവകരങ്ങൾ. കേരളത്തിലെ തന്നെ ആദ്യത്തെ മൾട്ടി സ്പെഷ്യൽറ്റി ആൾട്ടർനേറ്റീവ് ക്ലിനിക്ന്റെ സ്ഥാപക. 35 ഓളം ജീവനക്കാർക്ക് ജോലി നൽകി അവരുടെ കുടുംബത്തിന് സാന്ത്വനമായി മാറിയ നന്മ ദീപം അങ്ങിനെ ഒട്ടേറെ വിശേഷണങ്ങൾക്ക് ഉടമയാണ് ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശിയായ അക്യുപങ്ചർ സ്പെഷലിസ്റ്റ് ഡോ. സറീനാ ജാസ്മിൻ.


ലക്ഷദ്വീപിലെ ആദ്യ Ph.D. പദവി ലഭിച്ച അക്യുപങ്ക്ചർ വിദഗ്ദ്ധയെന്നതിനു പുറമേ, സറീന ഒരു അധ്യാപിക, ഇൻഫ്ല്യൂവൻസർ, മോട്ടിവേഷൻ സ്പീക്കർ, സംരംഭക എന്നീ മേഖലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആന്ത്രോത്ത് ദ്വീപിലെ റിട്ടയേർഡ് പോസ്റ്റ്മാൻ മുല്ലക്കോയ - താഹിറ ദമ്പതികളുടെ ഏക മകളാണ് സറീനാ ജാസ്മിൻ. ലക്ഷദ്വീപിലെ പ്രമുഖ വ്യവസായിയായ ഹസൻകുട്ടി മൂപ്പന്റെ പേരക്കുട്ടിയായ സറീനാ ജാസ്മിൻ ആലുവ സ്വദേശിയായ ഇന്റീരിയർ ഡിസൈനർ മുഹമ്മദ് റാഷിദിനെയാണ് വിവാഹം ചെയ്തത്. ഇവർക്ക് മുഹമ്മദ് റൈഹാൻ എന്നൊരു മകനുണ്ട്. 


ബാക്ക് ടു ബാലൻസ്


ഡോ. സറീന സ്ഥാപിച്ച ബാക്ക് ടു ബാലൻസ് ഹോളിസ്റ്റിക് വെൽനെസ് റിസർച്ച് സെന്റർ, വളരെ ചെറിയ കാലയളവിൽ തന്നെ ഒരു സമ്പൂർണ്ണ ആരോഗ്യകേന്ദ്രമായി മാറിയിരിക്കുന്നു. ചൈനീസ്, കൊറിയൻ, ടുങ് തുടങ്ങിയ വൈവിധ്യമാർന്ന അക്യുപങ്ക്ചർ രീതികൾ ഉൾപ്പെടുത്തിയുള്ള ചികിത്സാ സംവിധാനവും കപ്പിംഗ് തെറാപ്പി ചികിത്സകളുമാണ് ഇവിടെ നൽകുന്നത്.


ഏറ്റവും നൂതന സൗകര്യങ്ങളോടുകൂടിയ ഈ ക്ലിനിക്കിൽ, രോഗിയുടെ രോഗസ്ഥിതി വേരോടെ മാറുന്നതിനുള്ള പരിഹാരം കൃത്യമായി കണ്ടെത്തുന്നതാണ് സറീനയുടെ പ്രത്യേകത. സാമ്പത്തിക ശേഷിയുള്ളവർക്കെ മാത്രമേ മികച്ച ചികിത്സ ലഭിക്കൂ എന്ന് പറയുന്ന ഈ കാലഘട്ടത്തിൽ 'പണമല്ല മനുഷ്യജീവിതമാണ് മൂല്യം' എന്ന സന്ദേശം ഡോ.സറീന തന്റെ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചു കാണിക്കുന്നു.


പുരസ്‌കാരങ്ങളും അംഗീകാരങ്ങളും


സറീന ജാസ്മിന്റെ സമർപ്പണത്തിന്റെയും കരുത്തിന്റെയും ഫലമായി നിരവധി പുരസ്‌കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. മലയാള പുരസ്‌കാരം, ബെസ്റ്റ് അക്യുപങ്ക്ചർ ക്ലിനിക്, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്, ബെസ്റ്റ് ഹ്യൂമാനിറ്റേറിയൻ അവാർഡ് തുടങ്ങിയ അവാർഡുകൾ അതിൽ ചിലതാണ്. കൂടാതെ, അമൃത ടിവിയിലെ റെഡ് കാർപ്പെറ്റ്, ഫ്ലവേഴ്സ് ഒരു കോടി എന്നീ പരുപാടികളിലും മത്സരർത്തിയായി സറീന തിളങ്ങിയിട്ടുണ്ട്. 


അറിവിന്റെ കേന്ദ്രം- മെറിഡിയൻ റിസർച്ച് സെന്റർ


ആൽട്ടർനേറ്റീവ് മെഡിസിനിന്റെ പ്രാധാന്യം മനസ്സിലാക്കിയ സറീന, തന്റെ അറിവുകൾ മറ്റുള്ളവരിലേക്ക് പകരാൻ മെറിഡിയൻ റിസർച്ച് സെന്റർ (MRF) ആരംഭിച്ചു. ഡിപ്ലോമാ ഇൻ അക്യുപങ്ക്ചർ, ഡോക്ടർ ഓഫ് മെഡിസിൻ ഇൻ അക്യുപങ്ക്ചർ, സുജോക്, മാസ്റ്റർ ക്ലാസ് വർക്ക്‌ഷോപ്പ് എന്നീ വിഷയങ്ങളിൽ അന്താരാഷ്ട്ര സർവകലാശാലകളുടെ സർട്ടിഫിക്കേഷൻ ലഭ്യമായ കോഴ്സുകൾ MRF-ൽ ലഭ്യമാക്കുന്നുണ്ട്.


സറീന ജാസ്മിന്റെ സംരംഭങ്ങൾ, പ്രത്യേകിച്ച് ബാക്ക് ടു ബാലൻസ് സംരംഭവും മെറിഡിയൻ റിസർച്ച് സെന്ററും, കേരളത്തിൽ ആൽട്ടർനേറ്റീവ് മെഡിസിനിന്റെ വളർച്ചയുടെ രണ്ടു മുഖങ്ങളായി മാറിയിരിക്കുന്നു. ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന പുതിയ തലമുറയ്ക്ക് കൈത്താങ്ങാവുകയാണ് സെറീന ജാസ്മിൻ തൻറെ സംരംഭത്തിലൂടെ.

അചഞ്ചലമായ പോരാട്ടവീര്യത്തിന്റെ അടിയുറപ്പിൽ ബാക്ക് ടു ബാലൻസ് അതിന്റെ ചിറകുകൾ തലശ്ശേരി, മംഗലാപുരം വരെ വിരിച്ചെത്തിയിരിക്കുന്നു. ദുബായിൽ പുതിയ ക്ലിനിക്ക് തുടങ്ങുന്നതോടുകൂടി കടൽ കടന്ന് തന്റെ വ്യക്തിമുദ്ര ആഗോളതലത്തിൽ പതിപ്പിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ ഈ ലക്ഷദ്വീപുകാരിയായ വനിതാ സംരംഭക.



SHARE YOUR FEEDBACK

RECENT IN THIS CATEGORY