DweepDiary.com | ABOUT US | Saturday, 14 September 2024

പണ്ടാരം ഭൂമി ദ്വീപുകാരുടെ സ്വന്തം - എ. മിസ്ബാഹ്

In interview Special Feature Article BY Web desk On 10 July 2024
പണ്ടാരം ഭൂമിയിൽ ഉടമസ്ഥതയുള്ള പത്തൊമ്പതിനായിരത്തി അഞ്ഞൂറ്റി ഇരുപത്തിരണ്ട് (19522) പേരുടെ അവകാശം നഷ്ടപ്പെടുത്താൻ നിയമദൃഷ്ട്യാ ആർക്കും സാധ്യമല്ല. 1865 മുതൽ 1932 വരെയുള്ള കൊല്ലങ്ങളിലാണ് ബ്രിട്ടീഷ് ഭരണാധികാരികൾ നമ്മുടെ അഞ്ച് ദ്വീപുകളിലെയും ജനവസമില്ലാത്ത ദ്വീപുകളിലെയും മൊത്തം 989 ഹെക്ടർ ഭൂമികളും അപ്പോൾ നിലവിലുള്ള നിയമപ്രകാരം ഭാഗിച്ചു നൽകിയത്. അങ്ങിനെ നൽകിയ ഭൂമിയിലെ നമ്മുടെ ഉടമസ്ഥത LRT റെഗുലേഷൻ 1965 സെക്ഷൻ 83 പ്രകാരം ഭദ്രമാണ്.
ഈ ഭൂമികളുടെ സർവ്വേ പൂർത്തിയാക്കി ഉടമസ്ഥർക്ക് പട്ടയം നൽകിയതിലും സർവേ രേഖകളിൽ ചേർത്തതോടെ ഒന്നുകൂടി നമ്മുടെ ഉടമസ്ഥത ശക്തമായി. 1979 ലെ സർവ്വേ ബൗണ്ടറീസ് സപ്പ്ളിമെന്ററി റൂൾസ്‌ പ്രകാരം ഈ ഭൂവുടമകൾ രജിസ്റ്റർഡ് ഉടമകളും അവരുടെ കൈവശമുള്ള ഭൂമി രജിസ്റ്റേർഡ് ഭൂമിയുമാണ്. അത്തരം സ്വത്തുക്കളിൽ ഗവർമെന്റിനു യാതൊരു പ്രൊപ്രൈട്ടറി അവകാശവും ഇല്ലെന്നാണ് നിലവിലുള്ള നിയമം. ഇന്ത്യൻ ഭരണാഘടന 240 പ്രകാരം രാഷ്ട്രപതിക്ക് ലക്ഷദ്വീപ് കാരുടെ സമാധാനത്തിനും പുരോഗതിക്കും സത്ഭരണത്തിനും റെഗുലേഷൻ ഉണ്ടാക്കാം. എന്നാൽ ഇപ്പോൾ ഇതിനു വിരുദ്ധമായി ചെയ്തതും ചെയ്യുന്നതെല്ലാം നിയമ വിരുദ്ധവുമായി ട്ടുള്ളതാണ്.
സമാധാനം കൈവെടിയാതെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി കാണിച്ചുതന്ന മാർഗം നമുക്കും സ്വീകരിക്കാം. ഇന്ഷാ അല്ലാഹ് വിജയം നമുക്ക് തന്നെയരിക്കും. - എ. മിസ്ബാഹ്

SHARE YOUR FEEDBACK

RECENT IN THIS CATEGORY