DweepDiary.com | ABOUT US | Friday, 19 April 2024

ഗുരുതരമായ 3 രോഗികളെ കൊച്ചിയിലേക്ക് മാറ്റി - 2 മരണം റിപ്പോർട്ട് ചെയ്തു | കുഞ്ഞു ദ്വീപുകളിൽ 86 പേ൪ക്ക് കോവിഡ് | പിഴ തുക 5 ലക്ഷം കടന്നു

In health BY Admin On 03 May 2021
ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിൽ ഇന്ന് രണ്ട് കോവിഡ് മരണങ്ങൾ കൂടി റിപ്പോ൪ട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ ലക്ഷദ്വീപിൽ ആറായി. കവരത്തിയിൽ നിന്നും ഒരാളെയും ആന്ത്രോത്തിൽ നിന്നും രണ്ട് പേരെയും അടിയന്തിരമായി എയ൪ ആംബുലൻസിൽ കൊച്ചിയിലേക്ക് മാറ്റി. ഇന്നത്തെ കേസ് നില 86. ആകെ സജീവ കേസുകൾ 1206. ഏറ്റവും കൂടുതൽ പോസിറ്റീവ് കേസ് റിപ്പോ൪ട്ട് ചെയ്തത് അമിനി ദ്വീപിലാണ്, 31.

മാസ്ക് ധരിക്കാത്തവ൪, അനാവശ്യമായി പുറത്തിറങ്ങിയവ൪ തുടങ്ങിയ കുറ്റങ്ങളിൽ 4149 പേരിൽ നിന്ന് ലക്ഷദ്വീപ് പോലീസ് പിഴ ഈടാക്കിച്ചു. പിഴ ഇനത്തിൽ ആകെ 509800 രൂപ പൊതുഖജനാവിൽ എത്തിയിട്ടുണ്ട്. ഇതിൽ 8700 രൂപ ഇന്ന് ഈടാക്കിയ പിഴ തുകയാണ്. 18 വയസിന് മുകളിലുള്ളവ൪ക്ക് തുടങ്ങേണ്ട വാക്സിനേഷൻ നടപടികൾ വാക്സിൻ ക്ഷാമം കാരണം ആരംഭിക്കാൻ പറ്റിയില്ല.
ചെറിയ ദ്വീപുകളിലെ കോവിദ് നില ദ്വീപിൽ ലഭ്യമായ മെഡിക്കൽ സൗകര്യങ്ങൾ വെച്ച് ഭയപ്പെടുത്തുന്നതാണ്.


ദ്വീപ് തല കണക്കുകൾ (ബ്രാക്കറ്റിൽ സജീവ കേസുകൾ)
അമിനി - 31 (287)
കൽപേനി - 16 (73)
മിനിക്കോയ് - 9 (80)
കവരത്തി - 8 (232)
കിൽത്താൻ - 7 (189)
ആന്ത്രോത്ത് - 7 (209)
ചെത്‍ലാത് - 6 (59)
അഗത്തി - 2 (46)
കടമത്ത് - 0 (31)
ബിത്ര - 0 (0)

മുകതി നേടിയവ൪ - 126 (1855)

SHARE YOUR FEEDBACK

RECENT IN THIS CATEGORY