DweepDiary.com | ABOUT US | Thursday, 25 April 2024

പ്രഥമ കടലാമ സംരക്ഷണ ദേശീയ സമ്മേളനം കടമത്തില്‍ സംഘടിപ്പിക്കപ്പെട്ടു

In environment BY Admin On 09 December 2019
കടമത്ത്: പ്രഥമ കടലാമ സംരക്ഷണ (സേവ് ടര്‍ട്ടില്‍- 2019) ദേശീയ സമ്മേളനം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മ ഉദ്ഘാടനം ചെയ്തു. കടമത്ത് ദ്വീപില്‍ വച്ചാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം നടന്നത്‌. ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. വൈള്‍ഡ് ലൈഫ് വാര്‍ഡന്‍ മേധാവി, വിവിധ സംസ്ഥാനങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാന എന്‍ജിഒ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഡിസംബര്‍ രണ്ട് മൂന്ന് തീയതികളിലാണ് സമ്മേളനം നടന്നത്.


മറൈന്‍ രംഗത്തെ അറിവുകള്‍ ഉപയോഗപ്പെടുത്തി തീരങ്ങളിലെ ആമകളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള വൈദഗ്ധ്യവും ഒപ്പം നയവും രൂപീകരിക്കുക എന്ന ലക്ഷ്യമാണ് സമ്മേളനം മുന്നോട്ടുവയ്ക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY