DweepDiary.com | ABOUT US | Thursday, 28 March 2024

ഇന്ന് ലോക ചൂര ദിനം; അശാസ്ത്രീയ ചൂരപിടിത്തത്തിനും ഓര്‍മ്മപ്പെടുത്തല്‍

In environment BY Admin On 02 May 2019
മണിക്കൂറിൽ എഴുപത്തിയഞ്ചു കിലോമീറ്റർ വേഗമുണ്ടെങ്കിലും തുടർച്ചയായി സഞ്ചരിക്കാറില്ല. ഒരു വർഷം പിന്നിടുന്നതു നാലായിരത്തിലേറെ കിലോമീറ്റർ. കടലിനെ തോൽപ്പിച്ചെന്നു വീമ്പിളക്കുന്ന മനുഷ്യനു ട്യൂണയുടെ സഞ്ചാരപഥം പിന്തുടരുക ശ്രമകരമാണ്.
ട്യൂണ മൽസ്യത്തിന്റെ പലായനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അടയാളപ്പെടുത്താൻ ശേഷിയുള്ള ചിപ്പുകൾ അടങ്ങിയ ടാഗ് മൽ‍സ്യത്തിന്റെ പുറത്തു ഘടിപ്പിക്കുന്നു. ട്യൂണയുടെ വഴി കേരള തീരത്തു നിന്നു രണ്ടായിരത്തിലേറെ കിലോമീറ്റർ അകലെ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ഡിയഗോ ഗാർസ്യ ദ്വീപ് ട്യൂണയുടെ കേന്ദ്രമാണ്. ജീവൻ പണയം വച്ചു മൽസ്യ തൊഴിലാളികളുടെ ‌ഇവിടേക്കുള്ള സഞ്ചാരത്തിനു പിന്നിലുള്ളതു ട്യൂണയെ വലയിലാക്കുകയെന്ന ലക്ഷ്യം മാത്രം. ട്യൂണയ്ക്കു നമ്മളിട്ട പേരാണു ചൂര. കടലിൽ ഏതെല്ലാം വഴികളിലൂടെ എത്രദൂരം ഇവ സഞ്ചരിക്കുമെന്ന പഠനത്തിലായിരുന്നു കൊച്ചിയിലെ കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ സ്ഥാപനം.
ട്യൂണയുടെ സഞ്ചാരപഥം മനസ്സിലാക്കുന്നതു കേവലം കൗതുകത്തിനു വേണ്ടിയായിരുന്നില്ല. ആദ്യ ലക്ഷ്യം ഈ മൽസ്യം കടലിന്റെ ഏതൊക്കെ ഭാഗങ്ങളിൽ ലഭ്യമാകുമെന്ന് അറിയുകയായിരുന്നു. ട്യൂണയുടെ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അറിവുകൾ അവയുടെ സംരക്ഷണത്തിലും പരിപാലനത്തിലും പ്രയോജനപ്പെടും. ഉപഗ്രഹ സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരുന്നു സിഎംഎഫ്ആർഐ പഠനം നടത്തിയത്.
ഹൈദരാബാദിലെ ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ (ഇൻകോയിസ്) സാങ്കേതിക സഹായത്തോടെയാണു കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണകേന്ദ്രം ട്യൂണയുടെ സഞ്ചാരപഥം പഠിക്കാനിറങ്ങിയത്.
വിശാഖപട്ടണത്തു നിന്നു ടാഗ് ഘടിപ്പിച്ചുവിട്ട ട്യൂണ വടക്കു ദിശയിൽ ഒഡിഷയിലെ പാരദീപിലും വിശാഖപട്ടണത്തു നിന്നു ടാഗ് ഘടിപ്പിച്ചുവിട്ട ട്യൂണ വടക്കു ദിശയിൽ ഒഡിഷയിലെ പാരദീപിലും തെക്ക ദിശയിൽ ശ്രീലങ്ക വരെയും സഞ്ചരിച്ചു വിശാഖപട്ടണത്തു തിരികെയെത്തുകയായിരുന്നു. ലക്ഷദ്വീപിൽ മാത്രം 28 ട്യൂണകളെ ഇങ്ങനെ ടാഗ് ഘടിപ്പിച്ചു പഠനം നടത്തി.
നമുക്കു കപ്പയും ഇറച്ചിയും എങ്ങനെയാണോ അതുപോലെയാണു ജപ്പാൻകാർക്കു ട്യൂണ. പച്ചയ്ക്കു കിട്ടിയാലും അത്ര സന്തോഷം എന്നു പറയുന്നവരാണവർ. ഇന്ത്യൻ തീരങ്ങളിൽ ഏകദേശം മൂന്നു ലക്ഷം ടൺ ട്യൂണയുണ്ടെന്നാണു കണക്ക്. വമ്പൻ കയറ്റുമതി സാധ്യതയാണു നിലവിലുള്ളത്. അറബിക്കടലിൽ ലക്ഷദ്വീപ് തീരങ്ങളിലാണു ട്യൂണ ധാരാളമായി ലഭിക്കുന്നത്.
ഇവയുടെ സുസ്ഥിര പരിപാലനത്തിലൂടെ രാജ്യാന്തര ഏജൻസിയായ മറൈൻ സ്റ്റുവാർഡ്ഷിപ്പ് കൗൺസിലിന്റെ (എംഎസ്‌സി) അംഗീകാരം ലക്ഷദ്വീപിലെ ട്യൂണയ്ക്കു നേടിയെടുക്കുന്നതിനെക്കുറിച്ചു സിഎംഎഫ്ആർഐ ആലോചിക്കുന്നുണ്ട്. ഈ അംഗീകാര പത്രം നേടിക്കഴിഞ്ഞാൽ ഇവിടെ നിന്നുള്ള ട്യൂണയ്ക്കു രാജ്യാന്തര വിപണിയിൽ ഉയർന്ന മൂല്യം ലഭിക്കും.
എംഎസ്‌സി അംഗീകാരം നേടുന്നതിനു സുസ്ഥിരമായ വിനിയോഗവും പരിപാലനവും ആവശ്യമാണ്. സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ അഷ്ടമുടിക്കായലിലെ കക്കകൾക്ക് ഇത്തരത്തിൽ എംഎസ്‌സി അംഗീകാരപത്രം ലഭിച്ചിട്ടുണ്ട്.


കടപ്പാട് മലയാള മനോരമ 2017

SHARE YOUR FEEDBACK

RECENT IN THIS CATEGORY