DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപില്‍ ഇങ്കാസെന്‍റ് - ഫ്ലൂറസന്‍റ് വിളക്കുകള്‍ക്ക് സമ്പൂര്‍ണ നിരോധനം

In environment BY Admin On 12 August 2016
കവരത്തി (11/08/2016): അതീവ പാരിസ്ഥിതിക ലോല പ്രദേശവും പൂര്‍ണമായും ഡീസല്‍ ഇന്ധനം വൈദ്യുതി നിര്‍മ്മാണത്തിനുപയോഗിക്കുന്നതുമായ ലക്ഷദ്വീപില്‍ ഇങ്കാസെന്‍റ് - ഫ്ലൂറസന്‍റ് വിളക്കുകള്‍ക്ക് സമ്പൂര്‍ണ നിരോധനംഏര്‍പ്പെടുത്തി. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പ്രസ്തുത വിളക്കുകള്‍ കടകളില്‍ വില്‍ക്കുവാനോ വീടുകളില്‍ ഉപയോഗിക്കാനോ പാടില്ല. 2017 ജനുവരി 1 നുള്ളില്‍ ഇവയുടെ ഉപയോഗം ഘട്ടം ഘട്ടമായി ഒഴിവാക്കണം. ജനുവരി 1 മുതല്‍ വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ നിയമ നടപടിയുണ്ടാകും. നിയമം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം. പകരം കുറഞ്ഞ വോള്‍ട്ടിന്‍റെ വലിയ പ്രകാശമുള്ള എല്‍‌ഇ‌ഡി ബള്‍ബുകള്‍ ഉപയോഗിയ്ക്കുകയോ ലക്ഷദ്വീപ് ഊര്‍ജ്ജ വികസന ഏജന്‍സിയില്‍ നിന്ന്‍ വാങ്ങുകയോ ചെയ്യാം. നിയമത്തില്‍ അഡ്മിനിസ്ട്രേറ്ററുടെ അംഗീകാരത്തോടെ ലക്ഷദ്വീപ് മലിനീകരണ നിയന്ത്രണ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ജെ അശോക് കുമാര്‍ ഐ‌എ‌എസ് ഒപ്പ് വെച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY