DweepDiary.com | ABOUT US | Wednesday, 24 April 2024

അധ്യാപകരെ ഒരു നിമിഷം ... (കത്ത്)

In editorial BY Admin On 07 September 2015
-അക്ബര്‍.കെ.പി
ഒരു അധ്യാപകദിനവും കൂടി കടന്നു പോയി. വാര്‍ട് ആപ്പിലൂടേയും ഫേസ് ബുക്കിലൂടേയും മെസ്സേജുകള്‍ക്കപ്പുറം സ്കൂളിലെ കൂട്ടാഴ്മയും ഡോ.എസ്.രാധാകൃഷ്ണന്റെ ഓര്‍മ്മപുതുക്കലും പ്രധാന മന്ത്രിയുടെ സംവാദവും നല്ല രീതിയില്‍ കടന്ന് പോയി.
ഈ അവസരത്തില്‍ നമ്മുടെ അധ്യാപന രീതിയെകുറിച്ചും വിദ്യാഭ്യാസ മേഖലയെകുറിച്ചും ചര്‍ച്ച ചെയ്യെണ്ടത് അനിവാര്യമാണ്. നമ്മുടെ വിദ്യാഭ്യാസ രീതി അമേരിക്കയിലെ പ്രോഗ്രെസിവ് എഡ്യുക്കേഷന്‍ സിസ്റ്റം വിപുലീകരിച്ച് മാറ്റങ്ങള്‍ വരുത്തി ചൈല്ഡ് വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസമാക്കി നടപ്പിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ഒന്‍പതാം ക്ലാസ് വരെ ആരും തോല്‍ക്കാറില്ല. പിന്നെങ്ങിനെ കുട്ടികള്‍ പഠിക്കും ? ഈ ചോദ്യം ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നതാണ് . ഇത്‌ ഒരു തെറ്റായ ധാരണയാണ്. തോല്‍പിക്കുന്നത്‌ കൊണ്ട് പഠിക്കുന്നതല്ല മറിച്ച് പഠിക്കാത്തത്‌ കൊണ്ട് തോല്‍ക്കുന്നതാണ്. പഠിക്കണ മെങ്കില്‍ പഠിക്കാത്ത കുട്ടികളെ തോല്‍പിക്കണമെന്നുള്ളത് അത്യാവശ്യമാണെന്നുള്ള തെറ്റിദ്ധാരണയാണ് ആദ്യം എടുത്ത് മാറ്റേണ്ടത്. പഠിക്കുന്നത് തോല്‍കുന്നതില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണെന്നുള്ള ധാരയുള്ളത് കൊണ്ടാണ് പഠനം ആസ്വാദ്യകരമാവാത്തത്.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ( RTE )ഒരു പോയിന്റ്‌ മാത്രമാണ് no detention policy ബാക്കിയുള്ള Admission in age at appropriate class ,continues and comprehensive evaluation ,മൂതലായവയും കൂടി കണക്കിലേടുക്കുമ്പോള്‍ NDP കൂടിയേ തീരൂ. ഉദാഹരണത്തിന് നാലാം ക്ലാസില്‍ തോല്‍കുന്ന ഒരു കുട്ടിക്ക് അതോടു കൂടി സ്വന്തം ഏജ് ഗ്രൂപ്പിലെ കുട്ടികളുമായി ഇടപെടാനുള്ള അവസരം നഷ്ടമാകുന്നു. ഇങ്ങനെ തുടര്‍ന്നു പോകുമ്പോള്‍ ക്ലാസ് എന്നുള്ളത് പരസ്പര വ്യത്യാസം കൂടുതലുള്ള കുട്ടികളുടെ ഒരു കൂട്ടം മാത്രമായി മാറുന്നു. ഇത് മുഴുവന്‍ കുട്ടികളുടേയും മാനസികവും സാമൂഹികവും ആയ വളര്‍ച്ചയെ സാരമായിതതന്നെ ബാധികുന്നു.
ഇതൊക്കെ പൊതു കാര്യങ്ങളാണ്‌ . ലക്ഷദ്വീപീനെകുറിച്ച്‌ പറയുമ്പോള്‍ ഇതിനേക്കാളുപരി അധ്യാപകര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്‌. നമ്മുടെ പാഠപുസ്തകങ്ങളില്‍ ലക്ഷദ്വീപിനെക്കുറിച്ച്‌ ഒന്നും പ്രതിപാതികുന്നില്ല. കേരളത്തില്‍ എത്ര നദികളുണ്ടെന്നും ഗുജറാത്തിലെ ഭൂകമ്പത്തെക്കുറിച്ചും ഗഹനമായ അറിവ്‌ നേടുന്ന കുട്ടിക്ക് ലക്ഷദ്വീപില്‍ എത്ര ജനങ്ങള്‍ താമസികു‌ണ്ടെന്നും, കൂടുതല്‍ തെങ്ങ് വളരുന്നെതെവിടെയാണെന്നും അറിയുന്നില്ല. എന്തുകൊണ്ട് അത്യാവശ്യമുള്ള പച്ചക്കറികള്‍ പോലും ഇവിടെ ഉത്പാദിപ്പികാന്‍ നമുക്ക്‌ സാധികുന്നില്ലെന്നും , വന്‍കരയില്‍ നിന്നും ഡീസല്‍ വന്നില്ലെങ്കില്‍ നമ്മള്‍ ഇരുട്ടിലാവുമെന്നും കൃഷിയും കറണ്ടുല്‍പാദനവും സ്വയം തൊഴിലുമെല്ലാം ശീലിച്ചില്ലെങ്കില്‍ വരും വരും നാളുകള്‍ പ്രതിസന്ധി നിറഞ്ഞതായിരിക്കുമെന്ന യാഥാര്‍ത്ഥ്യം പഠിപ്പിക്കേണ്ടത് ഗുരുനാഥന്മാരല്ലാതെ ആരുടേ താണ്?. ഇങ്ങനെയൊരു ലേഖന മെഴിതിയാല്‍ അധ്യാപക സമൂഹം എങ്ങനെ നോക്കിക്കാണുമെന്ന് നിശ്ചയമില്ല. എന്ത് തന്നെയായാലും സിലബസിലുള്ളത് മാത്രം പഠിപ്പിക്കുകയല്ലല്ലോ ഒരധ്യാപകന്റെ ജോലി.
ഉദാഹരണത്തിന് കയറുവ്യവസായത്തെകുറിച്ച്‌ പഠിപ്പിക്കുമ്പോള്‍ കേരളത്തിലെ കയറുവ്യവസായത്തെക്കുറിച്ച്‌ പറയുന്നത്‌ നല്ലതാണ്. പക്ഷേ നമ്മുടെ നാട്ടില്‍ എന്തുകൊണ്ട്‌ കയറു വ്യവസായം പച്ച പിടിക്കുന്നില്ലെന്നും ഉള്ള കയറുകള്‍ വില്‍ക്കാന്‍ വിപണി കണ്ടെത്താന്‍ പറ്റിന്നില്ലെന്നും പറഞ്ഞു കൊടുക്കാന്‍ പറ്റിയില്ലെങ്കിലും ചോദിക്കേണ്ട ബാധ്യത നമുക്കില്ലേ? അത്‌ പോലെ രണ്ട്‌ ദിവസം ഡെല്‍ഹിയിലേക്‌ ടൂര്‍ പോയതിനെക്കുറിച്ച്‌ സുഹൃത്തിന് കത്തെഴുതാന്‍ ആവശ്യപ്പെടുന്ന അധ്യാപകന്‍ രണ്ട്‌ ദിവസം പോയിട്ട്‌ ഒരാഴ്ച കൊണ്ട് പോലും എവിടെയും പോയി വരാനുള്ള സൌകര്യം പോലുമില്ലാത്ത സ്ഥലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന സത്യത്തെക്കുറിച്ച്‌ മറച്ചു വെയ്കുന്നു. ദിവവും വന്‍കരയില്‍ പോകാനും വരാണുമുള്ള സംവിധാനം എന്തു കൊണ്ട് നമുക് ലഭിക്കുന്നില്ലെന്നും അത്‌ നമ്മുടെ മൌലികാവകാശ ലങ്കനമാണെന്നും കുട്ടികളെ ബോധ വളല്‍കരിക്കേണ്ട കടമ അധ്യാപക സമൂഹത്തിനില്ലേ? ഇങ്ങനെ സ്വന്തം നാട്ടുകാരേയും നാട്ടിലെ പ്രശ്നങ്ങളെയും അറിയാത്ത പൌരന്മാരെയാണോ നാം സൃഷ്ടിക്കേണ്ടത്‌?
നമുക്ക്‌ സ്വന്തമായി ഒരു പാഠ്യ രീതിയും പാഠ പുസ്തകങ്ങളും എന്തുകൊണ്ട്‌ ഉണ്ടാവുന്നില്ല? നദികളുടെയും മലകളുടെയും തീവണ്ടികളുടെയും മാത്രമാക്കാതെ, മീനുകളുടെയും കപ്പലുകളുടെയും പവിഴപ്പുറ്റുകളുടെയും അറിവുകളെ സ്വാംശീക‌രിച്ച മണ്ണിന്റെ മണമുള്ള പാഠപുസ്തകങ്ങള്‍ ഉണ്ടാകാന്‍ ഇനിയും നമ്മള്‍ കാത്തിരിക്കാനോ ? വെറും സര്‍ക്കാര്‍ ജോലിക്ക്‌ വെണ്ടി ജീവീതം നീക്കിവെക്കുന്ന ഒരു തലമുറയേ വാര്‍ത്തെടുക്കുന്നതിന് പകരം സ്വന്തം മണ്ണില്‍ സ്വന്തം കാലില്‍ നിവര്‍ന്നു നില്‍കുന്ന സാമൂഹ്യ പ്രതിബധതയുള്ള ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുഉന്നതിന് ഉതകുന്ന വിത്തുകള്‍ പാകുകയല്ലേ അധ്യാപനത്തിന്റെ ആത്യന്തിക ലക്ഷ്യമാവേണ്ടത്?

SHARE YOUR FEEDBACK

RECENT IN THIS CATEGORY