DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപില്‍ CBSE പരാജയപ്പെട്ടിട്ടില്ല (പ്രതികരണം)

In editorial BY Admin On 16 August 2015
അബ്ദുല്‍ ഗഫൂര്‍ (gafoorstar@rediffmail.com)
ലക്ഷദ്വീപിലെ ആദ്യത്തെ CBSE സ്കൂള്‍ കവരത്തിയിൽ പ്രവര്‍ത്തിച്ചിരുന്ന ഹയര്‍ സെക്കന്‍ററി സ്കൂൾ ആണ്. പത്ത് ദ്വീപുകളില്‍ നിന്നും തെരഞ്ഞെടുത്ത വിദ്യാര്‍ഥികൾ അവിടെച്ചെന്ന് ഹോസ്റ്റലുകളിൽ താമസിച്ചു പഠിച്ചു. വളരെ ഉയര്‍ന്ന വിജയശതമാനമാണ് ആ സ്കൂള്‍ കൈവരിച്ചുകൊണ്ടിരുന്നത്. മുന്‍ ഫിസിഷൻ ഡോ. കെ.ആറ്റക്കോയ, കെമിസ്ട്രി ലക്ചററായിരുന്ന ശ്രീമതി കെ.ഹാജറോമ്മാബി, ഇംഗ്ലീഷ് എക്സ്പേര്‍ട്ടുമാരായ ശ്രീ. പി.മുഹമ്മദ്, ശ്രീ. പി.സെയ്ത് അശ്റഫ്, JNSSS പ്രിന്‍സിപ്പാൾ ഡോ. എം.മുല്ലക്കോയ, എഡ്യുക്കേഷന്‍ ഓഫീസറായിരുന്ന ശ്രീ. കെ.അമാനുളള, ഡോ. ടി.എഫ്.ഹസ്സന്‍ (മിനിക്കോയ്), ഡപ്യൂട്ടി ഡയരക്ടര്‍ (ഷിപ്പിംഗ്) ശ്രീ. മുത്തുകുന്നി, ഗ്രന്ഥകാരനായ ശ്രീ. കെ.എന്‍.കാസ്മിക്കോയ (SDO) തുടങ്ങി ഒട്ടേറെപ്പേര്‍ ഹയ൪ സെക്കന്‍ററിയുടെ ഉല്‍പ്പന്നങ്ങളാണ്.
ഒരു കാരണവും കൂടാതെ ആ ഹയര്‍ സെക്കന്‍ററി സ്കൂൾ പിന്നീട് പ്രീഡിഗ്രി കോളേജാക്കി മാറ്റുകയാണ് ചെയ്തത്.
രണ്ടാമത്തെ CBSE സ്കൂള്‍ മിനിക്കോയിൽ നവോദയ എന്ന പേരിൽ തുടങ്ങിയത് ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഓരോ വര്‍ഷവും പ്രവേശന പരീക്ഷ നടത്തി (ഓരോ ദ്വീപിലും) വിജയികളായവരെ മിനിക്കോയിലെത്തിച്ചു CBSE പഠനം മുടക്കം കൂടാതെ നടന്നുവരുന്നുണ്ട്. മൂന്നാമത്തെ CBSE സ്കൂള്‍ കവരത്തിയിൽ പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്രീയ വിദ്യാലയം ആണ്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികൾ ഹോസ്റ്റലുകളിൽ താമസിച്ചു പഠിച്ചുവരുന്ന സാഹചര്യമാണ് CBSE സ്കൂളുകള്‍ക്ക്.
ദ്വീപുകാരെ മുഴുവന്‍ CBSE പഠിപ്പിക്കാന്‍ 2003-2004കളിൽ അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന ശ്രീ. മധുപ് വ്യാസ് എടുത്ത തീരുമാനമാണ് പിഴച്ചുപോയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY