DweepDiary.com | ABOUT US | Saturday, 20 April 2024

എന്നും നിരാശരായി തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ (പ്രതികരണം)

In editorial BY Admin On 09 December 2014
(ഫത്തഹുള്ളാ .പി.പി, കില്‍ത്താന്‍)
മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ അവസ്ഥയ്ക്ക് തുല്യ മാണ് ഇന്ന് കില്‍ത്താന്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ നിലനില്‍ക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും സ്കൂളിലെ പഠന കലാ-കായിക മേഖയിലെ നിലവാരം താഴോട്ടുള്ള പടവുകള്‍ താണ്ടുകയാണ്. ഈ വര്‍ഷം ആന്ത്രോത്ത് ദ്വീപില്‍ നടന്ന LSG യിലും കല്‍പേനിയില്‍ നടന്ന ശാസ്ത്രോല്‍സവത്തിന്റെയും ഫലങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരം അവസ്ഥകളിലേക്ക് നമ്മുടെ സ്കൂള്‍ എത്തിപ്പെടുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്.
നാട്ടിലെ അധ്യാപകരുടെ ഭാഷ്യം വിദ്യാര്‍ത്ഥികള്‍ക്ക് അനുസരണ ശീലം ഇല്ലെന്നാണ്. എന്നാല്‍ മറുനാടന്‍ അധ്യാപകര്‍ രക്ഷിതാക്കളുടെ പോരാഴ്മയാണ് എടുത്ത് കാണിക്കുന്നത്. ഇത് രണ്ടും ചേര്‍ത്ത് വായിക്കുമ്പോള്‍ നമുക്ക് മനസ്സിവാലുന്നത്, അങ്ങാടില്‍ തോറ്റതിന് അമ്മയോട് എന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. അല്ലെങ്കില്‍ അവരുടെ ഉത്തരവാധിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായിട്ടാണ് നാം ഇതിനെ കാണേണ്ടത്.
മറ്റിതര ദ്വീപിലെ വിദ്യാര്‍ത്ഥികളെ മത്സര വേദികളിലേക്ക് എത്തുന്നത് മുന്‍കൂട്ടിയുള്ള ആസൂത്രണങ്ങളോടെയും, ധാരാളം പരിശീലനങ്ങള്‍ നല്‍കി കൊണ്ടുമാണ്. എന്നാല്‍ ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്ന മട്ടിലാണ് കില്‍ത്താന്‍ ദ്വീപില്‍ നിന്നും കുട്ടികളെ പറഞ്ഞയക്കുന്നത്. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ മേണ്ടാത്ത ബീട്ടേക്ക് ബീറ് കൊടുക്കുന്നത് പോലെ. ഇത് കാരണം ശരാശരി നിലവാരം പോലും നടത്താതെയാണ് കുട്ടികള്‍ നാട്ടിലേക്ക് തിരിച്ചെത്തുന്നത്. ഇതുവഴി കുട്ടികള്‍ മത്സരവേദികളില്‍ നിന്ന് തന്നെ പിന്‍മാറിയെന്നും വരാം. കാരണം എപ്പോഴും പരാജയപ്പെടുന്ന ടീമില്‍ കളിക്കാന്‍ കഴിവുള്ള കളിക്കാരെ കിട്ടിയില്ലെന്നും വരാം.
പണ്ടൊക്കെ ഇന്റര്‍ ജെ.ബി സ്പോര്‍ട്സ് നടന്നിരുന്നപ്പോള്‍ അധ്യാപകര്‍ വീറും വാശിയോടെയായിരുന്നു കുട്ടികളെ കളിക്കളത്തിലേക്ക് അയച്ചിരുന്നത്. പലപ്പോഴും അതിരാവിലെ തന്നെ അധ്യാപകര്‍ കുട്ടികളെ വീട്ടില്‍ ചെന്ന് കണ്ട് ആവശ്യ മായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇന്ന് നമ്മുടെ സഹോദര സ്കൂളുകള്‍ തമ്മിലുള്ള മത്സരം മാത്രമാണ്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേയ്സ് മാര്‍ക്കും മികച്ച സെര്‍ട്ടിഫിക്കറ്റും ലഭിക്കുന്നത് അവരുടെ ഭാവിയിലേക്ക് തന്നെ മുതല്‍കൂട്ടാവുകയും ചെയ്യും. എന്നാല്‍ നമ്മുടെ അധ്യാപകര്‍ക്ക് അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ സമയം കിട്ടുന്നില്ല എന്നുള്ളതാണ്. ഇതിനെല്ലാം കാരണമായി കാണാന്‍ സാധിക്കുന്നത് നമ്മുടെ അധ്യാപകര്‍ സ്വാര്‍ത്ഥതയുടെ കാരാഗ്രഹത്തില്‍ അകപ്പെട്ടിരിക്കുകയാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് കലാലയ ജീവിതത്തില്‍ ലഭിക്കുന്ന കലാ-കായിക മത്സരങ്ങളും കരകൗശല വിദ്യകളും ചെറുപ്പത്തില്‍ തന്നെ അവരുടെ കഴിവുകള്‍ തിരിച്ചറിയാനും അതിനെ വികസിപ്പിക്കാനും പടിപടിയായി മുന്നേറി വ്യക്തി ജീവിതത്തില്‍ പല ഉന്നതങ്ങളില്‍ എത്തിപ്പെടാനും വ്യക്തിത്വ വികാസങ്ങള്‍ ഉണ്ടാവാന്‍ സഹായകമാവുകയും ചെയ്യും. ഡോക്ടറും എന്‍ജീനിയറും മാത്രം ഉണ്ടായാല്‍ പോരല്ലോ?. കാരണം മനുഷ്യന്‍ പരസ്പരാശ്രയ ജീവിയാണ്. അത്കൊണ്ട് സമൂഹത്തിലെ എല്ലാ മേഖലയില്‍ നിന്നുള്ള പ്രതിഭാശാലികളെ കൂടി ആവശ്യമാണ്.
സമൂഹത്തില്‍ ആദരിക്കപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതുമായ ഒരു ജന വിഭാഗമാണ് അധ്യാപകര്‍. അവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മാര്‍ത്ഥ വഴികാട്ടികളായിരുന്നെങ്കില്‍ ......

SHARE YOUR FEEDBACK

RECENT IN THIS CATEGORY