DweepDiary.com | ABOUT US | Friday, 29 March 2024

കല്‍പ്പേനിയിലെ അക്രമ രാഷ്ട്രീയത്തിന് പൊതു സമൂഹം മാപ്പ് കൊടുക്കില്ല.

In editorial BY Admin On 16 April 2014
പഴയ ചെയര്‍പേഴ്സണ്‍ നസീമ ബീഗത്തെ കയ്യേറ്റം ചെയ്യുകയും അതിന്‍റെ ഫലമായി എന്‍.സി.പി അനുഭാവികളായ ഒരു പറ്റം ആളുകള്‍ കൂട്ടം ചേര്‍ന്ന് കോണ്‍ഗ്രസ്സ് അനുഭാവികളെ ക്രൂരമായി ആക്രമിച്ചതും ദ്വീപ് ഡയറി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് സംഭവങ്ങളും തീര്‍ത്തും അപലനീയമാണ്. എന്ത് കാര്യത്തിനും ആരോഗ്യ കരമായ വിമര്‍ഷനമാവാം. അത് മറ്റൊരു വ്യക്തിയുടെ ശാരീരികമായും മാനസികമായും ആദര്‍ശപരമായിട്ടുമുള്ള സ്വാതന്ത്രത്തിന്മേലുള്ള കടന്ന് കയറ്റമാവുമ്പോള്‍ തീര്‍ച്ചയായിട്ടും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക തന്നെവേണം. കല്‍പ്പേനി ദ്വീപിലെ ഇത്തരം ആക്രമണങ്ങള്‍ പല ഘട്ടങ്ങളിലും ദ്വീപു സമൂഹം കണ്ടതാണ്. തങ്ങളുടെ ധാര്‍ഷ്ടിയത്തിന് വഴങ്ങാത്ത ആരേയും തല്ലി ഒതുക്കാമെന്ന ഇത്തരക്കാരുടെ മുഷ്ടിക്ക് നിയമപാലകരും കോടതിയും മാതൃകാപരമായ ശിക്ഷതന്നെ ല്‍കണം. മരക്കഷ്ണങ്ങളും ആണി തറച്ച പട്ടികയും ഇരുപ്പുകളും ഈ ആക്രമത്തില്‍ ഉപയോഗിക്കപ്പെട്ടു എന്ന് പറയുമ്പോള്‍ അത് കേരളത്തിലെ ടി.പി.വധക്കേസി അനുസ്മരിപ്പിക്കുന്നു. കേരളത്തിലെ പൊതു സമൂഹം മൊത്തം വിമര്‍ഷവുമായി ഇറങ്ങിയത്പോലെ ഈ ആക്രമത്തില്‍ പങ്കെടുത്തവരെ പൊതു സമൂഹം ഒറ്റപ്പെടുത്തുക തന്നെവേണം. ലക്ഷദ്വീപിലെ ജനത ശാന്ത ശീലരും സമാധാനം ആഗ്രഹിക്കുന്നവരുമാണ്. ആ സമൂഹത്തിലേക്കാണ് ആണി തറച്ച പട്ടികകളും മാരകായുധങ്ങളുമായി ഒരു സംഘം ഇറങ്ങി വരുന്നത്. കല്‍പ്പേനി ദ്വീപിലെ നിഷ്ക്കളങ്കരായ ജനങ്ങളില്‍ ഇരുപാര്‍ട്ടിയിലുള്ള പലരേയും ഞങ്ങള്‍ ദ്വീപ് ഡയറിക്ക് വേണ്ടി വിളിച്ചപ്പോള്‍ എല്ലാരും ഈ സംഭവത്തെ വിമര്‍ഷിച്ച് കൊണ്ടാണ് സംസാരിച്ചത്. കല്‍പ്പേനിയിലെ എന്‍.സി.പിക്കാര്‍ പോലും ഈ അക്രമത്തെ അപലപിക്കുകയും അത് ശരിയായില്ല എന്ന് പറയുകയും ചെയ്യുമ്പോള്‍ ഈ സംഭവത്തിന് വായനക്കാര്‍ക്കും നിങ്ങളുടെ പ്രതികരണം ഫേസ് ബുക്കിലൂടെയും ദ്വീപ് ഡയറിയിലൂടെയും അറിയിക്കാം. ലക്ഷദ്വീപ് ചരിത്രത്തില്‍ നിര്‍ണായകമായ വ്യക്തിമുദ്ര പതിപ്പിച്ച കോയക്കുട്ടി മസ്ളിയാരും, അഹ്മദ് സൂഫിയും, ശൈഖ് അബ്ദുല്‍ഖാദിര്‍ (റ) യും അന്തിയുറങ്ങുന്ന മണ്ണ്. ലക്ഷദ്വീപിന്റെ സാംസ്ക്കാരിക ചരിത്ര നിര്‍മ്മാണത്തില്‍ പങ്കാളികളായ പി.ഐ.പൂക്കോയ,കോയക്കിടാവ് കോയ എന്നീ ശാന്തശീലരായ വ്യക്തികള്‍ ജീവിച്ച നാട്. ഡോക്ടര്‍.കെ.കെ.മുഹമ്മദ്കോയാ എന്ന ദ്വീപിലെ സാമഹിക രാഷ്ട്രീയ പാകപ്പെടലിന് വേണ്ടി ജീവിതം അര്‍പ്പിച്ച വ്യക്തി നടന്ന് പോയ മണ്ണ്. അതുപോലെ തന്നെ സ്നേഹ സമാധാനം പഠിപ്പിച്ച മുന്‍ കേന്ദ്ര മന്ത്രി പി.എം. സൈദ്, ലക്ഷദ്വീപിന്‍റെ നാമം വളരെ ഉയരത്തില്‍ എത്തിച്ച് ഭൂമിയിലെ പറുദീസ എന്ന്‍ വിളിപ്പിച്ച മരതക നാട്, ഇവിടെയാണ് ആക്രമത്തിന്റെ പടപ്പുറപ്പാടിലൂടെ ചരിത്രം മാറ്റി എഴുതാന്‍ ചിലര്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്. അക്രമണം ഒരിടത്തും വിജയിച്ചിട്ടില്ല. ഹിറ്റ്ലറും മുസോളിയും പരാജയമായിരുന്നു. ദ്വീപിന്റെ ശാന്തതയെ കെടുത്താന്‍ ശ്രമിക്കുന്നവന്‍ സ്വന്തം സഹോദരായാലും ഒറ്റപ്പെടുത്തണമെന്നെ ഞങ്ങള്‍ക്ക് പറയാനുള്ളു.
- ചീഫ് എഡിറ്റര്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY