DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപുകൾ സമ്പൂർണ്ണ സൗരോർജ്ജത്തിലേക്ക് ന്യൂഡൽഹി

In editorial BY Mubeenfras On 20 December 2020
ലക്ഷദ്വീപിലെ സൗരോർജ്ജ വൈദ്യുത പദ്ദതി ആവർത്തന ഊർജ്ജ വൈദ്യുത പദ്ദതിയായി വികസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് കേന്ദ്ര ഊർജ്ജമന്ത്രാലയം. പരിസ്ഥിതി സൗഹാർദ്ദ -ഹരിതാഭ മേഘലയായി ദ്വീപുകളെ മാറ്റുകയാണ് ലക്ഷ്യം.ലക്ഷദ്വീപുകളോടൊപ്പം ആന്തമാൻ നിക്കോബാർ ദ്വീപുകളേയും പദ്ദതിക്ക് താഴെ ഉൾപ്പെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിൽ പദ്ദതി പൂർത്തീകരിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.നിലവിൽ വമ്പിച്ച സാമ്പത്തിക നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഡീസൽ ജനറേറ്ററുകൾക്ക് പകരമായി പരിസ്ഥിതി സ്രോതസ്സുകളെ ഉപയോഗിക്കുകയാണ് ലക്ഷ്യം.നിലവിൽ ദ്വീപുകളിൽ 57,000 മെഗാവാട്ട് വരെ സൗരോർജ്ജ കറണ്ട് ഉൽപ്പാതനം നടക്കുന്നുണ്ട്. എന്നാൽ അതിനെ 136000 മെഗാവാട്ട് വൈദ്യുതി അതികം ഉൽപ്പാദിപ്പിക്കാനുള്ള നടപടിയാണ് കേന്ദ്ര സർക്കാർ ആവിഷ്ക്കരിക്കുന്നത്. 500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY