DweepDiary.com | ABOUT US | Saturday, 20 April 2024

സുബര്‍ദോ മുഖര്‍ജി ഫുഡ്ബോള്‍- കില്‍ത്താന്‍ ദ്വീപുകാര്‍ നോക്കുകുത്തികള്‍ (കത്ത്)

In editorial BY Mubeenfras On 19 March 2020
37 -ാം സുബര്‍ദോ മുഖര്‍ജി കില്‍ത്താനില്‍ വെച്ച് നടത്തുമെന്ന് വിദ്യാഭ്യസ ഡയരക്ടര്‍ ഉറപ്പ് തന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫുഡ്ബോള്‍ സെലക്ഷന്‍ കില്‍ത്താനിലായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ മണ്‍സൂണിന്റേയും മറ്റ് ബുദ്ധിമുട്ടുകളും പറഞ്ഞ് വിദ്യാഭ്യാസ വകപ്പ് മീറ്റ് ഈ വര്‍ഷം കില്‍ത്താനിലും 2019-20 വര്‍ഷത്തെത് കവരത്തിയിലും വെച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ കില്‍ത്താനിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തുകയും ഒരു അധ്യാപകനെ തള്ളിയിടുന്ന സംഭവം വരെ നടക്കുകയും ചെയ്തു. ഈ സമരത്തിന് ശേഷമാണ് ഈ വര്‍ഷത്തെ മീറ്റ് കില്‍ത്താനില്‍ നടത്തുമെന്ന് ഉറപ്പ് തന്നത്. എന്നാല്‍ ഇപ്പോള്‍ കവരത്തിയില്‍ തന്നെ വീണ്ടും നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കില്‍ത്താനിലെ രാഷ്ട്രീയ സംഘടനകള്‍ പൊതുവേ നോക്കുകുതിതകളാണെന്നാണ് നാട്ടുകാര്‍ തന്നെ ആരോപിക്കുന്നത്. ഇത് ശരിവെക്കുന്ന കാഴ്ചയാണ് ഈ ഉത്തരവിലൂടെ ബോധ്യമാവുന്നത്. ഇതിനെതിരെ ഇതുവരെ ഒരു പ്രതികരണവും നടന്നതായി കില്‍ത്താനില്‍ കാണുന്നില്ല. പഠിപ്പ് മുടക്കി സമരം ചെയ്യുകയും അധ്യാപകനെ തള്ളിയിട്ടതിന് സമ്മതം മൂളാന്‍ ആര്‍ജ്ജവം കാട്ടിയവര്‍ ഇന്ന് എവിടപ്പോയി ഒളിച്ചു. ആണത്വമുണ്ടെങ്കില്‍ ആഗസ്റ്റില്‍ കവരത്തിയില്‍ വെച്ച് നടക്കുന്ന ഫുഡ്ബോള്‍ കില്‍ത്താനിലേക്ക് മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?
എം.പി.ആര്‍. കില്‍ത്താന്‍

SHARE YOUR FEEDBACK

RECENT IN THIS CATEGORY