DweepDiary.com | ABOUT US | Friday, 29 March 2024

ബിത്ര ഫെസ്റ്റിനെക്കുറിച്ച് (FB കത്ത്)

In editorial BY Mubeenfras On 11 December 2019
(ഹബീബ് മാര്‍ലി, ചെത്ത്ലത്ത്)
ബിത്രാ ഫെസ്റ്റ്... അതൊരു ഫെസ്റ്റ് തന്നെയായിരുന്നു മക്കളേ... കളർ പരിപാടി എന്നൊക്കെ നമ്മൾ പറയാറില്ലേ.. അതാണ് സാധനം...😍
കേരള ഫെസ്റ്റ് മുതൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് വരെ കണ്ട എനിക്ക് തീർത്ഥും മറക്കാനാവാത്ത അനുഭവമായിരുന്നു ബിത്രാ ഫെസ്റ്റ്...
ഇത് മിനിക്കോയി ഫെസ്റ്റ് അമിനി ഫെസ്റ്റ് പോലെ സർക്കാർ സ്പോൺസേർഡ് ഫെസ്റ്റല്ലാ .. ആകെ 300-ൽ താഴെ മാത്രം ജനസംഘ്യയും അരക്കിലോമീറ്റർ മാത്രം വലിപ്പവുമുള്ള ബിത്രാ ദ്വീപിൽ ഈ രീതിയിൽ ഒരു മനോഹരമായ ഫെസ്റ്റ് നടത്തുവാൻ കഴിഞ്ഞു എന്നത് എന്നെ അക്ഷരാർത്ഥത്തിൽ അത്ബുദപ്പെടുത്തി...
ഒരു തലമുറയുടെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന സർഗ്ഗ വൈഭവങ്ങളുടെ ഒരു വിസ്ഫോടനമായിരുന്നു ബിത്രാ ഫെസ്റ്റ്.. രുചി ഭേതങ്ങൾകൊണ്ട് വിസ്മയിപ്പിച്ച ബിത്രയിലെ സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൽ, മറുനാടൻ കൂട്ടായ്മകൾ, വില്ലേജ് ദ്വീപ് പഞ്ചായത്ത് ... വസ്ത്രങ്ങളുടേയും‌ മറ്റ് അവശ്യവസ്ഥുക്കളുടേയും വിശാലമായ ശേഖരവുമായി ബിത്രാ കൊ.ഓപ്പറേറ്റീവ് സൊസൈറ്റി... ആധുനിക മൽസ്യ ബന്ധന രീതികളും ഉപകരണങ്ങളും പരിയപ്പെടുത്തിയ ഫിഷറീസ് യൂണിറ്റ്.. ഉപ്പു വിളഞ്ഞ ബിത്രയുടെ മണ്ണിനെ വെല്ലുവിളിച്ച് കൊണ്ട് നല്ല നാടൻ ജൈവ പച്ചക്കറികൾ വിളയിച്ചെടുത്ത അഗ്രി യൂണിറ്റ് ബിത്രാ...
എല്ലാത്തിലുമുപരി ജെ.ബി.എസ്‌ ബിത്രയിലെ കൊച്ചു വിദ്ധ്യാർത്ഥികളുടെ കൊച്ചു ഭാവനയിൽ തീർത്ഥ ബോട്ടുകൾ, മൽസ്യങ്ങൾ, തോണികൾ, ഹെലിക്കോപ്റ്റർ , മറ്റ് കടപ്പുറങ്ങളിൽ നിന്നും അടിഞ്ഞ് കയറുന്ന കുപ്പികളിൽ അവർ തീർത്ത ചിത്രപ്പണികൾ, ഓല മുടഞ്ഞ തൊപ്പികൾ, കുട്ടകൾ , എന്നു വേണ്ടാ വിസ്മയക്കായ്ച്ചകളുടെ ഒരു ഹോൾസേൽ മാർക്കറ്റ് തന്നെയാരുന്നു ബിത്രാ ഫെസ്റ്റ്...
ബിത്രാ ഫെസ്റ്റ് നടക്കുന്ന മത്തലുമ്മാ നഗർ ദീപാലങ്കൃതമായ സ്റ്റേജും, വളരെ മനോഹരമായ ഒരു ഗേറ്റും, ഗെയിം സോണും അതിന്റെ പരിസര പ്രദേഷങ്ങളും ആരുടേയും കണ്ണുകളെ ഈറനണിയിക്കുന്ന കാഴ്ച്ച തന്നെ.... കൂടാതെ രാത്രി സ്റ്റേജിൽ അരങ്ങേറിയ‌ ബിത്രാ ദ്വീപിലെ കൊച്ചു കലാകാരന്മാരുടേയും കലാകാരികളുടേയും ഡാൻസും പാട്ടും ഒപ്പനയും നാടകവ

SHARE YOUR FEEDBACK

RECENT IN THIS CATEGORY