DweepDiary.com | ABOUT US | Saturday, 20 April 2024

ലക്ഷദ്വീപിൽ മാത്രം എന്തു കൊണ്ടാണ് പെട്രോളിന് 100 രൂപ.???

In editorial BY Admin On 18 February 2018
പെട്രോൾ വില കൂടുമ്പോൾ കേന്ദ്ര ഗവൺമെന്റിനെ കളിയാക്കുന്ന ട്രോളുകൾ FB യിലും whats App ലും ഫോർവാർഡ് ചെയ്യുന്ന നമ്മൾ സ്വന്തം നാട്ടിൽ ലിറ്ററിന് 100 രൂപയായായത് എന്തു കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇത് മനസ്സിലാക്കണമെങ്കിൽ ഒരു ലിറ്റർ പെട്രോളിന്റെ വിലയായ ... രൂപ ഏതൊക്കെ ഘടകങ്ങൾ ഉൾ ക്കൊള്ളുന്നതാണെന്ന് നോക്കാം.
ക്രൂഡ് ഓയിൽ വില(1 litre) -26.42
റിഫൈനിംഗും മറ്റു ചാർജുകളും. - 4.75
OMC മാർജിൻ - 3.39
എക്സൈസ് duty (centre) - 19.48
ഡീലറുടെ കമ്മീഷൻ -3.59
സംസ്ഥാന നികുതി -15.54
ഒരു ലിറ്റർ പെട്രോളിന്റെ വില -73.17
കോപ്പറേറ്റീവ് സൊസൈറ്റിയുടെ ലാഭവും പെട്രോൾ ലക്ഷദ്വീപിലേക്ക് കൊണ്ട് വരാനും വിൽക്കാനുമുള്ള ചെലവും കൂടി- 26.83
ലക്ഷദ്വീപിലെ പെട്രോളിന്റെ വില- 💯
ഈ 2018 ലും ലക്ഷദ്വീപ് കോ ഓപറേറ്റീവ് സൊസൈറ്റി പെട്രോൾ വാങ്ങുന്നത് റീടെയിലേഴ്സിൽ നിന്നാണ് അതായത് ഒരാൾ പെട്രോൾ പമ്പിൽ വണ്ടിയുമായി പോയി പെട്രോൾ വാങ്ങുന്ന അതേ വിലക്കാണ് ലക്ഷക്കണക്കിന് ലിറ്റർ നമ്മുടെ ഫെഡറേഷൻ വാങ്ങുന്നത് അതു കൊണ്ടാണ് ഇത്രയും വലിയ തുക നമ്മൾ ഒരു ലിറ്ററിന് നൽകേണ്ടി വരുന്നത്.. ഒരു ലിറ്ററിന് 15 രൂപാ നിരക്കിൽ ( മുകളിൽ പറഞ്ഞ സംസ്ഥാന നികുതി ) ഓരോ ലക്ഷദ്വീപുകാരനും കേരളാ ഗവൺമെന്റിന് നൽകുന്നുണ്ട്. യഥാർതത്തിൽ റീട്ടെയിലേഴ്സിന്റെ കയ്യിൽ നിന്നല്ലാതെ ലക്ഷദ്വീപിന് നേരിട്ട് ഇൻഡ്യൻ ഓയിൽ കോർപറേഷനിൽ നിന്ന് പെട്രോൾ വാങ്ങിക്കാൻ പറ്റിയാൽ നമുക്ക് ഇന്ത്യയിൽ എല്ലാവരും വാങ്ങുന്ന നിരക്കിൽ തന്നെ പെട്രോൾ ലഭിക്കും. ഇനി സൊസൈറ്റികൾ എന്ന ഇട നിലക്കാർ ഇല്ലാതെ നേരിട്ട് മിനിക്കോയിയിലും കവരത്തിയിലും ഉള്ള പമ്പുകളിൽ നേരിട്ട് പെട്രോൾ ലഭ്യമായാൽ ലക്ഷദ്വീപിന്റെ പെട്രോൾ വില 60 രൂപയായിരിക്കും. ഫെഡറേഷനോ സൊസൈറ്റികളോ ഇതിൽ നിന്നും കൊള്ള ലാഭം എടുക്കുന്നില്ല. ട്രാൻസ്പോർട്ടേഷനും മറ്റു ചാർജുകളും കഴിച്ചാൽ വളരെ കുറഞ്ഞ പൈസയേ ഫെഡറേഷന് ലാഭമായി ലഭിക്കുകയുളളൂ. ആർക്കും ലാഭമില്ലാതെ കേരളാ ഗവൺമെന്റിന് കോടിക്കണക്കിന് രൂപ നൽകിക്കൊണ്ട് ഇന്ത്യയിലെവിടെയുമില്ലാത്ത വില പെട്രോളിന് നൽകേണ്ടി വരുന്ന ലക്ഷദ്വീപുകാർ ഈ ഭാരം ചുമക്കുന്നതിൽ എന്തർത്ഥമാണുള്ളത്.
തെരെഞ്ഞെടുപ്പടുത്തു വരുമ്പോൾ പരസ്പരം വീഡിയോ ഇറക്കലും തെറി വിളിയും മാത്രമാകാതെ ഇത്തരം അടിസ്ഥാനപരമായ പ്രശ്നങ്ങളുടെ പരിഹാരം കാണാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത് എന്നു കൂടി ഓർമപ്പെടുത്തുന്നു.
ആറ്ററ്റ...
പെട്രോൾ വില ഇടയ്ക്കിടെ മാറുന്നതിനാൽ 2018 ഫെബ്രുവരി 3 ലെ വിലയാണ് ആധാരമായി എടുത്തിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY