DweepDiary.com | Saturday, 25 May 2019

സ്പോർട്സ് കോർപറേഷനാകുമ്പോൾ ശ്രദ്ധിക്കേണ്ടത് ...

In editorial / 02 January 2018
1982 ൽ ലക്ഷദ്വീപിലെ വിനോദ സഞ്ചാര മേഖലയെ പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ Society for Promotion of Nature Tourism and Sports (SPORTS) രൂപീകരിക്കുന്നത്. സൊസൈറ്റീസ് രെജിസ്ട്രേഷൻ ആക്ട് ഭാഗം 3 പ്രകാരമാണ് സ്പോർട്സ് എന്ന സ്ഥാപനം രെജിസ്റ്റർ ചെയ്തിരിക്കുന്നത്.
പതിനേഴാം നൂറ്റാണ്ടിന് മുമ്പ് യൂറോപ്പിൽ ഹോസ്പിറ്റലുകളും യൂണിവേഴ്സിറ്റികളും പോലെയുള്ള പൊതു സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി നിലവിൽ വന്ന ലാഭത്തിന് വേണ്ടിയല്ലാതെ (not for Profit ) പ്രവർത്തിക്കുന്ന സംഘം ങ്ങളാണ് ഇന്നത്തെ കോർപറേഷനുകളുടെ തുടക്കക്കാരൻ.പതിനേഴാം നൂറ്റാണ്ടിന് ശേഷം കോളനി വൽക്കരണത്തിന്റെ കാല ഘട്ടത്തിലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇൻസ്യാ കംപനി പോലെയുള്ള ലാഭക്കൊതിയൻമാരായ കോർപറേഷനുകൾ നിലവിൽ വരുന്നത്. ശേഷം അമേരിക്കൻ വിപ്ലവാനന്തരം ആഗോള വൽക്കരണത്തിന്റെ ചുവട് പിടിച്ചാണ് നമ്മൾ ഇന്ന് കാണുന്ന മൈക്രോസോഫ്റ്റ് കോർപ്പറേഷൻ പോലെയുള്ള ലോകത്താകമാനം സാന്നിധ്യമുള്ള ഭീമൻ ബിസിനസ്സ് കോർപ്പറേഷനുകൾ രൂപം കൊണ്ടത്. സ്പോർട്സ് രെജിസ്ട്രേർഡ് സൊസൈറ്റി എന്ന നിലയിൽ നിന്നും ലക്ഷദ്വീപ് ടൂറിസം ഡെവലപ്മെൻറ് കോർപറേഷനായി (എൽ ടി ഡി സി ) മാറുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുക. സ്പോർട്സ് കോർപ്പറേഷനാക്കാൻ അഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച ഓഡറിന്റെ കോപ്പിയാണ് സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയിരിക്കുന്നത് എന്നാൽ അഡ്മിനിസ്ട്രേഷൻ കൊടുത്ത പ്രപ്പോസലിനെക്കുറിച്ച് ഒരു വിവരവും ഇത് വരെ പുറത്ത് വന്നിട്ടില്ല. കോർപ്പറേഷൻ പല വിധത്തിലാകാം .സ്റ്റോക്ക് കോർപ്പറേഷൻ അതായത് ഓഹരി വില്പന നടത്തി ഉടമസ്ഥാവകാശം വീതിച്ച് കൊടുക്കുന്ന തരത്തിലുള്ള കോർപറേഷനുകൾ. നോൺ സ്റ്റോക്ക് കോർപ്പറേഷനുകൾ അതായത് മുഴുവൻ ഉടമസ്ഥതയും ഒരു വ്യക്തിയിൽ അല്ലെങ്കിൽ സർക്കാറിൽ അർപ്പിക്കുന്ന തരത്തിലുള്ള കോർപ്പറേഷനുകൾ. എൽ ടി ഡി സി മുഴുവനായും സർക്കാരു ടമസ്ഥതയിലുള്ള കോർപ്പറേഷനായിരിക്കും. അങ്ങനെ സംഭവിച്ചാൽ SPORTS ലെ തൊഴിലാളികൾക്ക് സുരക്ഷിതത്വവും കൂടുതൽ ആനുകൂല്യങ്ങളും ലഭിക്കുമെന്നുള്ളതാണ് പൊതുവെ ഒരു ഗുണമായി എടുത്ത് പറയുന്നത്. SP0RTS ലെ തൊഴിലാളികളെ നമുക്ക് രണ്ടായി തിരിക്കാം ഒന്ന് സ്ഥിരം ജീവനക്കാർ രണ്ടാമത്തേത് ദിവസ വേതനത്തൊഴിലാളികൾ ഇതിൽ ആദ്യത്തെ വിഭാഗക്കാർക്ക് പെൻഷനൊഴിച്ചുള്ള ആനുകൂല്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ ഇപ്പോൾ തന്നെ ലഭിക്കുന്നുണ്ട്.SPORTS ൽ പ്രശ്നങ്ങൾ നേരിടുന്ന അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ലോകത്തെവിടെയുമില്ലത്ത ബോണ്ട് എഴുതി ഒപ്പിട്ട് കൊടുക്കാൻ നിർബഡിതരായത് രണ്ടാമത് പറഞ്ഞ ദിവസ വേതനത്തൊഴിലാളികളാണ്. SPORTS ലെ തൊഴിലാളികൾക്ക് ശമ്പളം കുറവാണ് ആനുകൂല്യങ്ങളൊന്നും കിട്ടുന്നില്ല എന്നൊക്കെ പൊതുവെ പറയുമ്പോൾ ദിവസ വേതനത്തൊഴിലാളികളെയാണ് ഉദ്ദേശിക്കുന്നത്. SP0RTS ലക്ഷദ്വീപ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനായി മാറുമ്പോൾ ദിവസ വേതനത്തൊഴിലാളികളിൽ എത്ര പേരെ അതിന്റെ ഭാഗമാക്കി നില നിർത്തും എന്നത് വളരെ പ്രാധാന്യത്തോടെ തന്നെ ഉന്നയിക്കപ്പെടേണ്ട ഒരു ചോദ്യമാണ്. ഈയിടെ ഓഫ് സീസണിൽ അഞ്ച് വർഷത്തിൽ കൂടുതൽ SP0RTS ൽ ജോലി ചെയ്തവരൊഴിച്ച് ബാക്കിയുള്ളവർക്ക് സർവീസിൽ നിന്നും ഒരു നിർബന്ധിത അവധി നൽകിയ പോലെ എന്തെങ്കിലും നിബന്ധനകൾ SP0RTS കോർപറേനായി മാറുമ്പോൾ അഡ്മിനിസ്ട്രേഷൻ സ്വീകരിച്ചാൽ സമൂഹ മാധ്യമങ്ങളിൽ പല പാർട്ടിക്കാരും പിതൃത്വം എറ്റെടുത്ത് കൊണ്ട് ഉയർത്തിക്കാട്ടുന്ന ഈ സംരംഭം ലക്ഷദ്വീപിലെ തൊഴിലില്ലായ്മയ്ക്ക് ആക്കം കൂട്ടുകയേ ഉള്ളൂ. വരും കാലങ്ങളിൽ SP0RTS കോർപ്പറേഷനായി രൂപാന്തരപ്പെട്ട് കൂടുതൽ യുവാക്കൾക്ക് ജോലി നൽകുകയും ജനങ്ങൾക്ക് നേരിട്ടും അല്ലാതെയുമുള്ള ലാഭം ( direct and Indirect income) നേടിക്കൊടുക്കുകയും ചെയ്തേക്കാം എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ലക്ഷദ്വീപ് ടൂറിസം ഡെവലപ്മെന്റ് കോർപറേഷനിലേക്ക് ഇപ്പോൾ SP0RTS ന്റെ താഴെ ജോലി നോക്കുന്ന മുഴുവൻ ദിവസ വേതനത്തൊഴിലാളികളേയും ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ലെങ്കിൽ ലക്ഷദ്വീപിലെ തൊഴിൽ മേഖലയിൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതില്ലൊമുപരി ശ്രദ്ധിക്കേണ്ട ഒരു കാര്യം നിലവിലുള്ള നിയമപ്രകാരം ലക്ഷദ്വീപ് സ്വദേശികളെ മാത്രമേ ജോലിക്കെടുക്കൂ എന്ന നിബന്ധന അഡ്മിനിസ്ട്രേഷന്റെ ഗ്രൂപ്പ് സി ഗ്രൂപ്പ് ഡി പോസ്റ്റുകൾക്ക് മാത്രമേ ബാധമാകുന്നുള്ളൂ.ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ നിയമാവലിയിൽ എല്ലാ തസ്തികകളിലേക്കും ലക്ഷദ്വീപ് സ്വദേശികളെ മാത്രമേ നിയമിക്കാൻ പാടുള്ളൂ എന്ന നിബന്ധന എഴുതിച്ചേർക്കപ്പെടും എന്ന കാര്യം ഉറപ്പ് വരുത്തേണ്ടതുണ്ട് പ്രത്യേകിച്ചും സയൻസ് ആന്റ് ടെക്നോളജിയുടെ തൊഴിൽ വിജ്ഞാപനത്തിൽ ലക്ഷദ്വീപ് സ്വദേശികൾ മാത്രം അപേക്ഷിക്കുക എന്ന വാക്യം ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ. ഈ ലേഖനത്തിലൂടെ SP0RTS കോർപറേഷനാകാൻ പോകുന്നത് തെറ്റാണെന്നോ അത് നടക്കില്ല എന്നോ അല്ല ഉദ്ദേശിക്കുന്നത് പകരം SP0RTS കോർപ്പറേഷനാകുമ്പോൾ സുരക്ഷിതത്വം ലഭിക്കും എന്ന് പൊതു ജനങ്ങൾ കരുതുന്നവർക്ക് സുരക്ഷിതത്വം ലഭിക്കണമെങ്കിൽ ലക്ഷ ദ്വീപിലെ ടൂറിസം മേഖല കാലത്തിനനുസരിച്ച് ആധുനിക വൽക്കരിക്കപ്പെടുകയും ഒപ്പം ഏറ്റവും വലിയ തൊഴിൽ ദാതാവായിക്കൊണ്ട് ലക്ഷദ്വീപിലെ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധി വരെയെങ്കിലും പരിഹാരമാകണമെങ്കിൽ SP0RTS കോർപ്പറേഷൻ ആക്കിയതിന്റെ പിതൃത്വം ഏറ്റെടുക്കാൻ മത്സരിക്കുന്നതിന് പകരം കോർപ്പറേഷന്റെ രൂപീകരണത്തിൽ ലക്ഷദ്വീപുകാരുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കപ്പെടാൻ വേണ്ടിയാണ്ഷ്ട് രാഷ്ട്രീയക്കാരും അല്ലാത്തവരുമായ ദ്വീപു നേതാക്കളും അവരുടെ അണികളും പ്രയത്നിക്കേണ്ടത് എന്നോർമപ്പെടുത്തുകയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY