DweepDiary.com | ABOUT US | Thursday, 25 April 2024

എന്താണ് പോക്സോ നിയമം?

In editorial BY Admin On 18 February 2017
Protection of Children against sexual offences- പോക്സോ എന്ന നിയമം നിലവില്‍ വരുന്നത് 2012 ലാണ്. 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരിടുന്ന ലൈംഗിക ചൂഷണം തടയുന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. മറ്റ് കേസുകള്‍ക്ക് ജാമ്യം കിട്ടുന്നത് പ്രതികളുടെ അവകാശമാകുമ്പോള്‍ പോക്സോ കേസില്‍ അകപ്പെട്ടവര്‍ക്ക് ജാമ്യം ലഭിക്കുന്നത് അപവാദമാണ്. ഈ കേസില്‍ പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്നാണ് കോടതി തീരുമാനിക്കുക. അത് ചെയ്തിട്ടില്ലെന്ന് പ്രതി തന്നെയാണ് തെളയിക്കേണ്ടത്. എന്നാല്‍ മറ്റ് കേസുകളില്‍ പ്രോസിക്യൂഷന്‍ പ്രതി തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്നു. മറ്റ് കേസുകളില്‍ കേസ് ഒത്തുതീര്‍പ്പ് നടപ്പിലാക്കാന്‍ സാധിക്കുന്നു എന്നാല്‍ ഈ കേസില്‍ ഒത്തുതീര്‍പ്പിന് സാധ്യമല്ല.
ഇതിന് ഇരയായ കുട്ടി തന്റെ മൊഴിമാറ്റിപ്പറഞ്ഞാല്‍ തന്നെയും ആദ്യം പറഞ്ഞ മൊഴിയാണ് നിലനില്‍ക്കുക. ഈ പ്രായത്തിലുള്ള കുട്ടികളെ ലൈംഗിക ചുവയോടെ സ്പര്‍ശിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാനുള്ള കുറ്റ കൃത്യമായാണ് കണക്കാക്കുന്നത്. ഈ കുറ്റം തന്നെ അധ്യാപകര്‍, മത അധ്യാപകര്‍, ഹോസ്പിറ്റല്‍ സ്റ്റാഫ് തുടങ്ങിയവരാണ് ചെയ്തതെങ്കില്‍ 8 വര്‍ഷം വരെ തടവ് ലഭിക്കാം. ഈ നിയമത്തിന്റെ നടത്തിപ്പിനായി എല്ലാ സ്ഥലത്തും ചൈല്‍ഡ് ലൈന്‍ എന്ന സംവീധാനം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ഒരു കംപ്ലേയ്ന്റ് ബോക്സ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥാപിക്കുകയും ഇതില്‍ ലഭിക്കുന്നു പരാതികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരിശോധിക്കുകയും അധികാരികളെ വിവരമറിയിക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും മേലധികാരികള്‍ (ഉത്തരവാധിത്വ പെട്ടവര്‍) ഇത്തരം പരാതികള്‍ പുറത്ത് പറയാതെ മറച്ച് വെച്ചാല്‍ അവര്‍ക്കെതിരേയും പോക്സോ ചുമത്താവുന്നതാണ്. ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും ചേല്‍ഡ് ലൈന്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നു. ഈ നിയമത്തിന്റെ പരമപ്രധാന ലക്ഷ്യം ആളുകളെ ശിക്ഷിക്കുന്നതിനപ്പുറം കുട്ടികളെ നല്ല പൗരന്മാരായി വളരാന്‍ അനുവധിക്കുക എന്നതാണ്. ഒരു കുട്ടി പീഡനത്തിനിരയായാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലെങ്കില്‍ മൂന്നാമതൊരാളുടെ പരാതിയുടെ സംശയത്തില്‍ പ്രതിയെ ചോദ്യചെയ്യാവുന്നതും പരാതിയില്ലാത്ത രക്ഷിതാക്കള്‍ക്കതിരെ പേക്സോ ചുമത്താവുന്നതുമാണ്.
ഇത്തരത്തിലുള്ള കുട്ടികളുടെ മൊഴി രേഖപ്പെടുത്തുമ്പോള്‍ ആ കുട്ടിയുടെ വീട്ടില്‍ വെച്ച് രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തേണ്ടത്. പോലീസ് സ്റ്റേഷനിലേക്ക് കുട്ടിയെ വിളിച്ച് വരുത്തുവാന്‍ പാടുള്ള തല്ല. അതേപോലെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഉടനെ മജിസ്ട്രേറ്ററിനു മുമ്പാകെ ഹാജരാക്കുകയും മൊഴി രേഖപ്പെടുത്തുകയും വേണം. കുട്ടികള്‍ മൊഴിമാറ്റിപ്പറയാന്‍ സാധ്യതയുള്ളതിനാലാണിത്.
(പോക്സോ നിയമത്തെക്കുറിച്ച് ആന്ത്രോത്ത് മുന്‍സിഫ് ഉബൈദുള്ള നടത്തിയ ബോധവത്ക്കരണ ക്ലാസ്സിന്റെ പ്രസക്ത ഭാഗങ്ങളാണ് മുകളില്‍ കൊടുത്തത്)

SHARE YOUR FEEDBACK

RECENT IN THIS CATEGORY