DweepDiary.com | ABOUT US | Saturday, 20 April 2024

"ഫെരുന്നാളും ഉര്ന്ന ഫെരുമയും ഉര്ന്ന ഫെട്ടികകത്തിള ഫട്ടും ഉര്ന്ന" - ഈദാശംസകള്‍

In editorial BY Admin On 06 July 2016
ഇന്നലെ റംസാന്‍ ചന്ദ്രികയെ കാണിക്കാതെ മേലാബാ കാര്‍മേഘങ്ങളാല്‍ നിറഞ്ഞു. ഭക്ത ജനങ്ങള്‍ക്കും സന്തോഷം നല്‍കി ഒരു ദിവസം കൂടി വ്രത ദിനം. ഇന്നലെ അവസാന തറാവീഹ് സലാം ചൊല്ലി പിരിഞ്ഞപ്പോള്‍ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനയോടെ നിസ്കാര പായകള്‍ കുതിര്‍ന്നു. പടിഞ്ഞാറ് തക്ബീറിന്റെ അകമ്പടിയോടെ പെരുന്നാള്‍ ചന്ദ്രിക ഒളികണ്ണിട്ടപ്പോള്‍ പഴയയെ അനുസ്മരിപ്പിച്ച് ബാലുവക്കാര്‍ കൂറ്റ് വിളിച്ചു. ഫിതര്‍ സകാത്തിന്‍റെ കൈമാറ്റത്തോടെ വ്രത ശുദ്ധി ഊട്ടി ഉറപ്പിച്ചു. നവ മാധ്യമങ്ങളിലൂടെ ബാലുവക്കാര് ആശംസ നേര്‍ന്നു. കൈയിലും കാലിലും മൈലാഞ്ചി ചുവപ്പിച്ച് ദ്വീപന്‍ തരുണികള്‍ പെരുന്നാളിനെ വരവേറ്റു. മലായിക്കത്തുകളെ വരവേല്‍ക്കാന്‍ വണ്ണം വീടും പരിസരവും ശുദ്ധിയാക്കി, തിരിയും കുന്തിരിക്കവും പുകച്ച് സര്‍വ്വയിടവും നന്‍മണം വീശി. പുതുമയാര്‍ന്ന വസ്ത്രങ്ങള്‍ അത്തര്‍ പൂശി തയ്യാറാക്കി. ഇടയ്ക്കാരോ പഴമക്കാരന്‍ വിളിച്ച് പറഞ്ഞു "ഫെരുന്നാളും ഉര്ന്ന ഫെരുമയും ഉര്ന്ന ഫെട്ടികകത്തിള ഫട്ടും ഉര്ന്ന".


മാന്യ വായനക്കാര്‍ക്ക് ഐശ്വര്യം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY