DweepDiary.com | ABOUT US | Saturday, 20 April 2024

സയ്യിദ് മുഹമ്മദ്‌ ഷാഫി ബാഖവി മരണപ്പെട്ടു.

In death BY Admin On 16 August 2014
കൊച്ചി(15.8.14): ലക്ഷദ്വീപിലെ പ്രമുഖ പണ്ഡിതന്‍ സയ്യിദ് മുഹമ്മദ്‌ ഷാഫി ബാഖവി (47) മരണപ്പെട്ടു. പരേതനായ കവരത്തി ഖാസി ഷെയ്ഖ് കോയ മുസ്‌ലിയാരുടെ പുത്രനാണ്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഹൃദയസംബന്ധമായ ചികിത്സയിലായിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഖാസിമാരുടെ അഭാവത്തില്‍ ഖതീബിന്‍റെയും ഖാസിയുടെയും പ്രവര്‍ത്തികള്‍ നടത്തിവന്നിരുന്നു.ഭാര്യ : സയ്യിദത്ത് സഫീറാ ബീഗം. വളരെ ലളിതമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. കവരത്തി ജുമാമസ്ജിദില്‍ ഇമാം ആയിരുന്ന അദ്ദേഹം അവിടെ നടത്തിവന്നിരുന്ന ഖുര്‍ആന്‍ ക്ലാസ്സില്‍ ധാരാളം ഉദ്യോഗസ്ഥന്മാരും ചെറുപ്പക്കാരും പുറമെ പ്രായമുള്ളവരും പങ്കെടുത്തിരുന്നു. ഖബറടക്കം മാറഞ്ചേരിക്കടുത്ത് കോടഞ്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

മയ്യിത്ത് നിസ്ക്കരിക്കുവാനും മഅഫിറത്തിനായി ദുആ ചെയ്യുവാനും അഭ്യര്‍ത്ഥിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY